Bengaluru Bidadi Township: ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനോട് വിടപറയാം; ബിഡദി ടൗണ്‍ഷിപ്പ് വരുന്നതോടെ കഥയാകെ മാറും

How Karnataka’s Bidadi Township Could Transform Bengaluru’s Traffic Situation: ബെംഗളൂരു നഗരം നേരിടുന്ന ഗതാഗതക്കുരുക്ക്, ഭവന ക്ഷാമം, ദ്രുതഗതിയിലുള്ള നഗര വളര്‍ച്ച എന്നിവയ്ക്കുള്ള പരിഹാരമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന പദ്ധതിയാണ് ബിഡദിയിലെ ഗ്രേറ്റര്‍ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്.

Bengaluru Bidadi Township: ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനോട് വിടപറയാം; ബിഡദി ടൗണ്‍ഷിപ്പ് വരുന്നതോടെ കഥയാകെ മാറും

പ്രതീകാത്മക ചിത്രം

Published: 

22 Jun 2026 | 08:30 AM

ബെംഗളൂരു നഗരം പ്രധാനമായും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് പ്രതിദിനം രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക്. വാഹനങ്ങളുടെയും ആളുകളെയും എണ്ണത്തില്‍ സംഭവിക്കുന്ന വര്‍ധനവ് ബെംഗളൂരുവിനെ ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടിക്കുന്നു. രാജ്യത്തെ മറ്റ് നഗരങ്ങളെ പോലെ തന്നെ ബെംഗളൂരുവും അനുദിനം വളരുകയാണ്. ഇവിടേക്ക് ജോലി തേടിയും പഠനത്തിനായുമെല്ലാം എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. കൂടുതലാളുകളും യാത്രയ്ക്കായി സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുന്നത് റോഡിലെ തിരക്ക് ഉയരുന്നതിന് കാരണമാകുന്നു.

ബെംഗളൂരു നഗരം നേരിടുന്ന ഗതാഗതക്കുരുക്ക്, ഭവന ക്ഷാമം, ദ്രുതഗതിയിലുള്ള നഗര വളര്‍ച്ച എന്നിവയ്ക്കുള്ള പരിഹാരമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന പദ്ധതിയാണ് ബിഡദിയിലെ ഗ്രേറ്റര്‍ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്. ഇതുവഴി ബെംഗളൂരു നിലവില്‍ നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വിശ്വസിക്കുന്നു.

എന്താണ് ബിഡദി ടൗണ്‍ഷിപ്പ് പദ്ധതി?

രാമനഗര ജില്ലയിലെ ഒന്‍പത് ഗ്രാമങ്ങളിലാണ് ഏകദേശം 7,481 മുതല്‍ 9,640 ഏക്കര്‍ വരെ വിസ്തൃതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. ബെംഗളൂരുവില്‍ നിന്ന് ഏകദേശം 30 മുതല്‍ 40 കിലോമീറ്റര്‍ വരെ അകലെയാണ് രാമനഗര. രാജ്യത്തെ ആദ്യത്തെ എഐ പവര്‍ഡ് ഇന്റഗ്രേറ്റഡ് അര്‍ബന്‍ ഹബ്ബ് കൂടിയാകും ഇത്.

20,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഇവിടേക്ക് ആകര്‍ഷിക്കുന്നത്. സാങ്കേതികവിദ്യ, നിര്‍മാണം, തൊഴിലവസരങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യാന്‍ പദ്ധതിക്ക് സാധിക്കും. ഒരു വര്‍ക്ക് ലൈവ് പ്ലേ ഹബ്ബായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ആകെ വിസ്തൃതിയില്‍ 2,000 ഏക്കറിലധികം എഐ, ഇന്നൊവേഷന്‍ സോണുകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഏകദേശം 1,800 ഏക്കര്‍ റെസിഡന്‍ഷ്യല്‍ ലേഔട്ടുകളായിരിക്കും. ടൊയോട്ട, കിര്‍ലോസ്‌കര്‍ പോലുള്ള പ്രമുഖ കമ്പനികള്‍ തങ്ങളുടെ വാണിജ്യ കേന്ദ്രങ്ങള്‍ക്കായും വ്യാവാസിക ക്ലസ്റ്ററുകള്‍ക്കായും ഇങ്ങോട്ടേക്ക് എത്തും. 950 ഏക്കര്‍ ഹരിത വനങ്ങളും ബൈരമംഗം തടാകം പോലുള്ള ജലാശയങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും.

Also Read: Bullet Train: 73 മിനിറ്റില്‍ ബെംഗളൂരു-ചെന്നൈ യാത്ര; ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ക്ക് പച്ചക്കൊടി

ഏകദേശം 12,511 കോടിയുടെ വായ്പകള്‍, 9,011 കോടി രൂപയുടെ ഹഡ്‌കോ വായ്പകള്‍, ബെംഗളൂരു വികസന അതോറിറ്റിയില്‍ നിന്നുള്ള സംഭാവനകള്‍, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവയിലൂടെയാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടൗണ്‍ഷിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് അഴിയും

ബെംഗളൂരുവിലെ ജനസംഖ്യ (മെട്രോപൊളിറ്റന്‍) 14 മുതല്‍ 14.8 ദശലക്ഷമായി വര്‍ധിച്ചിരിക്കുകയാണ്. ജനസംഖ്യയിലെ വര്‍ധനവ് അടിസ്ഥാന സൗകര്യങ്ങളില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് ആളുകളുടെ പകുതി സമയം റോഡില്‍ ചെലവഴിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തിക്കാറുണ്ട്. ടൗണ്‍ഷിപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതലാളുകള്‍ ബെംഗളൂരു വിട്ട് രാമനഗരയിലേക്ക് ചേക്കേറും, ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഭവന-ജല ക്ഷാമം കുറയ്ക്കാനും സഹായിക്കുന്നതാണ്.

ബെംഗളൂരു-മൈസൂരു പാതയില്‍ രണ്ടാമത്തെ ബിസിനസ് ഡിസ്ട്രിക്ട് വരുന്നതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, കുടിയേറ്റം എന്നിവ പൂര്‍ണമായും ഇവിടേക്ക് മാറും. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നൂതന ഉത്പാദനം, സേവനങ്ങള്‍ എന്നിവയില്‍ അവസരം തുറക്കാന്‍ സഹായിക്കുമെന്നുമാണ് പ്രതീക്ഷ.

ബെംഗളൂരുവിലെ ജനസംഖ്യ വര്‍ധനവ് മൂലം നഗരം വലിയോതില്‍ ജലക്ഷാമവും നേരിടുന്നുണ്ട്. രാമനഗരയിലേക്കുള്ള കുടിയേറ്റം ബെംഗളൂരുവിന്റെ ജലക്ഷാമവും പരിഹരിക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു.

English Summary

The proposed Bidadi Township Project in Karnataka is expected to play a key role in reducing pressure on Bengaluru’s infrastructure and traffic network. By creating a large, self-sustained urban hub outside the city, the project could help ease congestion, improve connectivity, and support planned urban growth.

Loading...
Unable to load recommendations.
Follow Us
Related Stories
അമൃതസറിലെ സൈനിക താവളങ്ങൾ ഭീകരരുടെ റഡാറിൽ! പഞ്ചാബിൽ അതീവ ജാഗ്രത
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം