Bengaluru Weather: ജാഗ്രതയോടെ തുടരാം; ബെംഗളൂരുവില്‍ അതിശക്തമായ മഴ വരുന്നു

Bengaluru to Experience Heavy Rain Till April 5: ബെംഗളൂരുവിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വൈകുന്നേരത്തോടെ നേരിയ മഴയെത്തുമെന്നും കാലാവസ്ഥ വകുപ്പ്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവയുള്‍പ്പെടെയുള്ള തീരദേശ ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കാം. ഏപ്രില്‍ 5 വരെ ഇതേ കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

Bengaluru Weather: ജാഗ്രതയോടെ തുടരാം; ബെംഗളൂരുവില്‍ അതിശക്തമായ മഴ വരുന്നു

പ്രതീകാത്മക ചിത്രം

Published: 

27 Mar 2026 | 07:29 AM

ബെംഗളൂരു: കനത്ത മഴയെ വരവേല്‍ക്കാനൊരുങ്ങി ബെംഗളൂരു നഗരം. വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസം പകരാനായി നഗരത്തില്‍ ഏപ്രില്‍ 5 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. എന്നാല്‍ ബെംഗളൂരുവില്‍ പ്രതിദിനം താപനില ഉയരുന്നത് പ്രദേശവാസികളില്‍ അശങ്ക വിതയ്ക്കുന്നു.

ബെംഗളൂരുവിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വൈകുന്നേരത്തോടെ നേരിയ മഴയെത്തുമെന്നും കാലാവസ്ഥ വകുപ്പ്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവയുള്‍പ്പെടെയുള്ള തീരദേശ ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കാം. ഏപ്രില്‍ 5 വരെ ഇതേ കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

കുടക്, ഹാസന്‍, ചിക്കമംഗളൂരു, ശിവമോഗ എന്നീ ജില്ലകളിലും ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലും മഴയും എത്താനിടയുണ്ട്. ബെലഗാവി, ധാര്‍വാഡ്, ഹാവേരി, ഗദഗ്, ബാഗല്‍കോട്ട്, ദാവന്‍ഗരെ, വിജയനഗര്‍, ബല്ലാരി, വിജയപുര എന്നിവയുള്‍പ്പെടെയുള്ള വടക്കന്‍ ഉള്‍നാടന്‍ ജില്ലകളില്‍ രാത്രി മഴ പെയ്‌തേക്കാം.

മൈസൂരു, തുംകുരു ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ശക്തമായിരിക്കില്ലെന്നാണ് സൂചന. ബെംഗളൂരുവില്‍ വരും ദിവസങ്ങളിലെല്ലാം മേഘാവൃതമായ അന്തരീക്ഷമായിരിക്കും. വൈകുന്നേരത്തോടെ ഇവിടേക്കും മഴയെത്താനാണ് സാധ്യത. മഴയും ഇടിമിന്നലും കൂടെ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കൂടാതെ ആലിപ്പഴ വര്‍ഷവും അവസാനിച്ചിട്ടില്ലെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

Also Read: Bengaluru Weather: ശക്തമായ മഴ, കാറ്റ് ഇടിമിന്നല്‍; ബെംഗളൂരുവില്‍ കാലാവസ്ഥ വളരെ മോശം

അലര്‍ട്ട് പ്രഖ്യാപിച്ചു

മഴയ്ക്കും ഇടിമിന്നലിനുമുള്ള സാധ്യത കണക്കിലെടുത്ത് ബെല്‍ഗാം, ധാര്‍വാഡ്, ഗദഗ്, ഹാവേരി, ദാവന്‍ഗരെ, ശിവമോഗ, വിജയനഗര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമംഗളൂരു, കുടക്, ഹാസന്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 1 വരെ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.

ബെംഗളൂരുവില്‍ 33 ഡിഗ്രി സെല്‍ഷ്യസായിരിക്കും പരമാവധി താപനില, കുറഞ്ഞ താപനില 21 ഡിഗ്രിയിലും തുടരും. എന്നാല്‍ റായ്ച്ചൂരിലും യാദ്ഗിറിലും പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനിടയുണ്ട്.

 

Follow Us
Related Stories
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍
Bengaluru Pod Taxi: കുരുക്കെല്ലാം അഴിഞ്ഞു, ബെംഗളൂരുവില്‍ ഇനി പോഡ് ടാക്‌സി കാലം; റോപ്പ്‌വേകളും ഉടനെത്തും
Bakrid 2026: പൊതുസ്ഥലങ്ങളിൽ നമസ്കാരവും മൃഗബലിയും പാടില്ല, ബക്രീദിന് മുന്നോടിയായി ഡൽഹി, യുപി, ബംഗാൾ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം
Marco Rubio India Visit: മോദിയും ട്രംപും തമ്മില്‍ ആഴത്തിലുള്ള ബന്ധം; മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍
Cockroach Janta Party: ബെം​ഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്