AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Weather: ശക്തമായ മഴ, കാറ്റ് ഇടിമിന്നല്‍; ബെംഗളൂരുവില്‍ കാലാവസ്ഥ വളരെ മോശം

Bengaluru Rain Alert Till March 31: ബെംഗളൂരുവില്‍ അടുത്ത ഏഴ് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മാര്‍ച്ച് 31 വരെ അന്തരീക്ഷം മേഘാവൃതമായിരിക്കും ഇടയ്ക്കിടെ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ചുട്ടുപൊള്ളുന്ന വേനലില്‍ ലഭിക്കുന്ന മഴ നഗരവാസികള്‍ക്ക് ആശ്വാസമാകും.

Bengaluru Weather: ശക്തമായ മഴ, കാറ്റ് ഇടിമിന്നല്‍; ബെംഗളൂരുവില്‍ കാലാവസ്ഥ വളരെ മോശം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 25 Mar 2026 | 05:23 PM

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബെംഗളൂരുവില്‍ അടുത്ത ഏഴ് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മാര്‍ച്ച് 31 വരെ അന്തരീക്ഷം മേഘാവൃതമായിരിക്കും ഇടയ്ക്കിടെ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ചുട്ടുപൊള്ളുന്ന വേനലില്‍ ലഭിക്കുന്ന മഴ നഗരവാസികള്‍ക്ക് ആശ്വാസമാകും.

മഴയും കാറ്റും എവിടെയെല്ലാം?

ബെംഗളൂരു അര്‍ബന്‍, റൂറല്‍, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ബാഗല്‍കോട്ട്, ബിദാര്‍, കലബുറഗി, ഗദഗ്, കോപ്പള്‍, ബീജാപൂര്‍, ബല്ലാരി, ചാമരാജനഗര്‍, ചിക്കമംഗളൂര്‍, ചിക്കമഗരെ, കുടക്, മൈസൂരു, മാണ്ഡ്യ, വിജയനഗര്‍, ശിവമോഗ, ഹാവേരി, ബെലഗാവി, ധാര്‍വാഡ് തുടങ്ങിയ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയാകാം, നേരിയ മഴയും ഇടിമിന്നലും ഇതോടൊപ്പം ഉണ്ടാകാമെന്നും കാലാവസ്ഥ വകുപ്പ്.

Also Read: Bengaluru Weather: കുടയില്ലാതെ പുറത്തുപോകല്ലേ; ബെംഗളൂരു നഗരം ചുട്ടുപൊള്ളുന്നു

ബെംഗളൂരുവിലെ ഓരോ ദിവസത്തെയും കാലാവസ്ഥ

മാര്‍ച്ച് 26 വ്യാഴം– മേഘാവൃതമായ അന്തരീക്ഷമായിരിക്കും. നേരിയ തോതില്‍ മഴ പെയ്‌തേക്കാം. താപനില 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുമെന്നും സൂചന.

മാര്‍ച്ച് 27 മുതല്‍ 31 വരെ- മേഘാവൃതമായ അന്തരീക്ഷം തന്നെയായിരിക്കും ഇന്നേദിവസങ്ങളിലും. താപനില 20 ഡിഗ്രിക്കും 33 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ തുടരും. നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും നഗരത്തില്‍ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

Follow Us