Vande Bharat Express: ബെംഗളൂരു വന്ദേ ഭാരതുകളുടെ സമയം മാറി; നാല് ട്രെയിന്‍ യാത്രയും പണിതരും

Bengaluru Vande Bharat Express Timings Changed: മാര്‍ച്ച് 15 മുതല്‍ ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വന്നിരിക്കുകയാണ്. കലബുറഗി, കാച്ചെഗുഡ, ധാര്‍വാഡ്, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളെ ബെംഗളൂരുവുമായി...

Vande Bharat Express: ബെംഗളൂരു വന്ദേ ഭാരതുകളുടെ സമയം മാറി; നാല് ട്രെയിന്‍ യാത്രയും പണിതരും

വന്ദേ ഭാരത്‌

Updated On: 

15 Mar 2026 | 06:16 AM

ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി സുപ്രധാന അറിയിപ്പ് പുറത്തിറക്കി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ. മാര്‍ച്ച് 15 മുതല്‍ ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വന്നിരിക്കുകയാണ്. കലബുറഗി, കാച്ചെഗുഡ, ധാര്‍വാഡ്, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളെയാണ് പുതിയ മാറ്റം ബാധിക്കുന്നത്.

കോയമ്പത്തൂര്‍ -ബെംഗളൂരു വന്ദേ ഭാരത്

ട്രെയിന്‍ നമ്പര്‍ 20642 കോയമ്പത്തൂര്‍-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് രാവിലെ 7.25ന് കോയമ്പത്തൂരില്‍ നിന്ന് യാത്ര ആരംഭിച്ച്, ഉച്ചയ്ക്ക് 1.45ന് ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 20641 ബെംഗളൂരു-കോയമ്പത്തൂര്‍ മടക്കയാത്ര തുടങ്ങുന്നത് ഉച്ചയ്ക്ക് 2.20നാണ്, ഇത് രാത്രി 8.40ന് കോയമ്പത്തൂരില്‍ എത്തും.

എന്നാല്‍ ഇനി മുതല്‍, ട്രെയിന്‍ നമ്പര്‍ 20642 കോയമ്പത്തൂരില്‍ നിന്ന് കൃത്യസമയത്താണ് പുറപ്പെടുന്നതെങ്കിലും ഹൊസൂര്‍ സ്റ്റേഷനില്‍ എത്തിച്ചേരുന്ന സമയത്തില്‍ മാറ്റമുണ്ട്. നേരത്തെ ഉച്ചയ്ക്ക് 12.3ന് എത്തിയിരുന്ന ട്രെയിന്‍ ഇനി മുതല്‍ 10 മിനിറ്റ് വൈകി 12.13 നായിരിക്കും ഹൊസൂരില്‍ എത്തിച്ചേരുക. എന്നാല്‍ ബെംഗളൂരുവില്‍ എത്തുന്ന സമയത്തില്‍ മാറ്റമില്ല.

കലബുര്‍ഗി-ബെംഗളൂരു വന്ദേ ഭാരത്

കലബുര്‍ഗി-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയത്തിലും മാറ്റമുണ്ട്. നിലവില്‍ ഉച്ചയ്ക്ക് 3.5നും 3.7 നുമാണ് ട്രെയിന്‍ യെലഹങ്കയില്‍ എത്തുന്നത്. എന്നാല്‍ ഇനി മുതല്‍ 3.9നും 3.11 നുമായിരിക്കും.

കാച്ചെഗുഡ-യശ്വന്ത്പൂര്‍ വന്ദേ ഭാരത്

ട്രെയിന്‍ നമ്പര്‍ 20703, കച്ചേഗുഡ-യശ്വന്ത്പൂര്‍ വന്ദേ ഭാരത് ട്രെയിന്‍ നിലവില്‍ ഉച്ചയ്ക്ക് 3.48നാണ് ഹിന്ദുപൂര്‍ സ്റ്റേഷനില്‍ എത്തുന്നത്. എന്നാല്‍ ഇനി മുതല്‍ അത് ഉച്ചയ്ക്ക് 3.55 നായിരിക്കും. ട്രെയിന്‍ നമ്പര്‍ 20704 യശ്വന്ത്പൂര്‍-കാച്ചെഗുഡ ട്രെയിന്‍ ഉച്ചയ്ക്ക് 12.8ന് ഹിന്ദുപൂരില്‍ എത്തിയിരുന്നുവെങ്കില്‍, ഇനി മുതല്‍ 12.17നായിരിക്കും.

Also Read: Bengaluru Vande Bharat: വീണ്ടും വന്ദേ ഭാരത്! ബെംഗളൂരുകാര്‍ക്ക് ചാകര, റൂട്ടും അടിപൊളിയാണ്

ധാര്‍വാഡ്-ബെംഗളൂരു വന്ദേ ഭാരത്

കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് രാവിലെ 5.45ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിക്ക് ധാര്‍വാഡില്‍ എത്തിച്ചേരുന്ന ട്രെയിനാണിത്. ദാവന്‍ഗെരെയിലും ഹാവേരിയിലുമാണ് ട്രെയിനിന്റെ സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ദാവന്‍ഗെരെയില്‍ ഇനി മുതല്‍ 9.30നും, ഹാവേരിയില്‍ 10.20 നും, ഹുബ്ബള്ളിയില്‍ 11.15നും ട്രെയിന്‍ നമ്പര്‍ 20661 എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 20662 ദാവന്‍ഗെരെയില്‍ ഉച്ചയ്ക്ക് 3.33, യശ്വന്ത്പൂരില്‍ 7.21 എന്നീ സമയങ്ങളിലും എത്തുന്നതാണ്.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം