AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Vande Bharat: വീണ്ടും വന്ദേ ഭാരത്! ബെംഗളൂരുകാര്‍ക്ക് ചാകര, റൂട്ടും അടിപൊളിയാണ്

Bengaluru–Shivamogga Vande Bharat Train Coming Soon: ബെംഗളൂരുവിനെയും ശിവമോഗയെയും നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടാണ് പുത്തന്‍ ട്രെയിനിന്റെ വരവ്. ഈ ട്രെയിനും സര്‍വീസ് ആരംഭിക്കുന്നതോടെ കര്‍ണാടകയില്‍ സര്‍വീസ് നടത്തുന്ന ആകെ വന്ദേ ഭാരതുകളുടെ എണ്ണം 12 ആകും.

Bengaluru Vande Bharat: വീണ്ടും വന്ദേ ഭാരത്!  ബെംഗളൂരുകാര്‍ക്ക് ചാകര, റൂട്ടും അടിപൊളിയാണ്
വന്ദേഭാരത്Image Credit source: TV9 Network
Shiji M K
Shiji M K | Published: 12 Mar 2026 | 04:40 PM

ബെംഗളൂരു: കര്‍ണാടകയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് തുടരെതുടരെ സന്തോഷ വാര്‍ത്തയൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ഇപ്പോഴിതാ ബെംഗളൂരുവിനും ശിവമോഗയ്ക്കും ഇടയില്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ വന്ദേ ഭാരത് വീണ്ടും ബെംഗളൂരുവിനെ തേടിയെത്തുന്നത് യാത്രക്കാര്‍ക്ക് നല്‍കുന്ന സന്തോഷവും ആശ്വാസവും ചെറുതല്ല.

പന്ത്രണ്ടാമത് വന്ദേ ഭാരത്

ബെംഗളൂരുവിനെയും ശിവമോഗയെയും നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടാണ് പുത്തന്‍ ട്രെയിനിന്റെ വരവ്. ഈ ട്രെയിനും സര്‍വീസ് ആരംഭിക്കുന്നതോടെ കര്‍ണാടകയില്‍ സര്‍വീസ് നടത്തുന്ന ആകെ വന്ദേ ഭാരതുകളുടെ എണ്ണം 12 ആകും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബെംഗളൂരുവിലേക്ക് ഒട്ടനവധി പുത്തന്‍ ട്രെയിനുകളെത്തുന്നുണ്ട്.

സര്‍വീസ് എന്ന് മുതല്‍?

പുതിയ ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന കാര്യം പിസി മോഹന്‍ എംപി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി അറിയിച്ചു. ശിവമോഗ-ബെംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ ഉടന്‍ വരുന്നുവെന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ എന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന വിവരം ലഭ്യമല്ല.

Also Read: Bengaluru Bullet Train: ബെംഗളൂരു യാത്ര ഒന്നരമണിക്കൂറില്‍; എത്തുന്നത് ജാപ്പനീസ് ട്രെയിന്‍

പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ ശിവമോഗയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയും. അതിവേഗ യാത്ര, അത്യാധുനിക സൗകര്യങ്ങളോടെയുള്ള കമ്പാര്‍ട്ട്‌മെന്റുകള്‍, മെച്ചപ്പെട്ട സീറ്റുകള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, നൂതന സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഈ ട്രെയിനിലുണ്ടായിരിക്കും.

Follow Us