Bengaluru Weather: ചുട്ടുപൊള്ളും കുടയെടുത്തോ; ബെംഗളൂരുവില്‍ താപനില ഉയരുന്നു

Bengaluru Climate Update February 16 Monday: മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ബെംഗളൂരുവിലെ വായുഗുണനിലവാരം ദിനംപ്രതി മോശമായി കൊണ്ടിരിക്കുകയാണ്. നഗരത്തില്‍ കനത്ത മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്.

Bengaluru Weather: ചുട്ടുപൊള്ളും കുടയെടുത്തോ; ബെംഗളൂരുവില്‍ താപനില ഉയരുന്നു

പ്രതീകാത്മക ചിത്രം

Published: 

16 Feb 2026 | 06:31 AM

ബെംഗളൂരു: മഴയില്ലെങ്കില്‍ പൊതുവേ നല്ല കാലാവസ്ഥയാണെന്നാണ് പറയാറ്. എന്നാല്‍ താപനില ഉയരുന്നത് പലപ്പോഴും ആരും ശ്രദ്ധിക്കുന്നില്ല. രാജ്യത്തെ പ്രമുഖ നഗരമായ ബെംഗളൂരുവില്‍ ഫെബ്രുവരി മാസത്തിന്റെ തുടക്കത്തോടെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂടിനൊപ്പം എത്തുന്ന തണുത്ത കാറ്റ് അല്‍പമൊന്ന് ആശ്വാസം പകരുന്നു. ഫെബ്രുവരി 16 തിങ്കളാഴ്ചയും നഗരത്തില്‍ കനത്ത ചൂട് അനുഭവപ്പെടും. 33 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ബെംഗളൂരുവിലെ വായുഗുണനിലവാരം ദിനംപ്രതി മോശമായി കൊണ്ടിരിക്കുകയാണ്. നഗരത്തില്‍ കനത്ത മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. എന്നാല്‍ പകല്‍ 10 മണി വരെയാണ് മൂടല്‍ മഞ്ഞിന് സാധ്യത. പത്ത് മണിക്ക് ശേഷം താപനില ഉയരും.

എന്നാല്‍ ബെംഗളൂരുവില്‍ അനുഭവപ്പെട്ടിരുന്ന കനത്ത തണുപ്പിന് ആശ്വാസമുണ്ട്. ഇതോടെ മൂടല്‍മഞ്ഞ് കാരണം ഉണ്ടായിരുന്ന അപകടങ്ങളും കുറഞ്ഞു. പ്രഭാത സവാരിക്കാര്‍ക്കും സുഗമമായ യാത്ര സാധ്യമാകും. എന്നിരുന്നാലും വായുഗുണനിലപാരം മോശമായത് രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Also Read: Bengaluru Weather: ബെംഗളൂരുകാര്‍ വെന്തുരുകും, ചൂട് ഒരു രക്ഷയുമില്ല; മൂടല്‍മഞ്ഞും വിഷയമാണ്

പുറത്തേക്ക് ഇറങ്ങുന്നവര്‍ മാസ്‌ക് ധരിക്കാനും മുഖവും ശരീരവും കവര്‍ ചെയ്യാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ചൂട് ഉയരുന്നതിന് അനുസരിച്ച് ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. മിതമായ ഈര്‍പ്പവും, കാറ്റും, താപനിലയുമാണ് ആരോഗ്യം മോശമാക്കുന്നത്.

ബെംഗളൂരുവില്‍ ഉച്ചയ്ക്ക് ശേഷം പരമാവധി താപനില 33 ഡിഗ്രി സെല്‍ഷ്യസിനും കുറഞ്ഞ താപനില 18 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. രാവിലെ പരമാവധി താപനില 31 ഉം കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസുമാകും.

Follow Us
Related Stories
Bengaluru Bandh: ബെംഗളൂരുവില്‍ ബന്ദ്; കടകള്‍ തുറക്കില്ല, വന്‍ പ്രതിഷേധത്തിന് നീക്കം
Chennai Metro: 4 ടവറുകൾ, സ്കൈവാക്ക്; മെട്രോയുടെ സ്വപ്ന പദ്ധതി സെപ്റ്റംബറിൽ
Bengaluru Child Murder: ഭാര്യയുമായി തര്‍ക്കം, 11 മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന് പിതാവ്
Narendra Modi: ബിന്താങ് ആദിപൂര്‍ണ മെഡല്‍ സ്വന്തമാക്കി മോദി; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം