AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather: ബെംഗളൂരുകാര്‍ വെന്തുരുകും, ചൂട് ഒരു രക്ഷയുമില്ല; മൂടല്‍മഞ്ഞും വിഷയമാണ്

Bengaluru Weather Forecast February 14 and 15: രാവിലെ അനുഭവപ്പെടുന്ന തണുപ്പില്‍ കാര്യമായ കുറവുണ്ട്. തെളിഞ്ഞ ആകാശവും വെയിലും ഇടചേര്‍ന്നെത്തുന്ന രാവിലെകള്‍ പ്രഭാത നടത്തക്കാര്‍ക്ക് ഗുണമാണ്. എന്നാല്‍ രാവിലെകളില്‍ പോലും ഏകദേശം 23 ഡിഗ്രി സെല്‍ഷ്യസോളം ചൂട് അനുഭവപ്പെടുന്നു.

Bengaluru Weather: ബെംഗളൂരുകാര്‍ വെന്തുരുകും, ചൂട് ഒരു രക്ഷയുമില്ല; മൂടല്‍മഞ്ഞും വിഷയമാണ്
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 14 Feb 2026 | 02:33 PM

ബെംഗളൂരു: കര്‍ണാടകയില്‍ ചൂട് കൂടുന്നു. രാവിലെകളില്‍ മൂടല്‍മഞ്ഞുണ്ടെങ്കിലും 10 മണിയോടെ ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ചൂട് കുതിച്ചുയരുകയാണ്. തെളിഞ്ഞ ആകാശമാണ് ബെംഗളൂരുവില്‍ ഉള്ളതെങ്കിലും താപനില 17 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാവിലെ അനുഭവപ്പെടുന്ന തണുപ്പില്‍ കാര്യമായ കുറവുണ്ട്. തെളിഞ്ഞ ആകാശവും വെയിലും ഇടചേര്‍ന്നെത്തുന്ന രാവിലെകള്‍ പ്രഭാത നടത്തക്കാര്‍ക്ക് ഗുണമാണ്. എന്നാല്‍ രാവിലെകളില്‍ പോലും ഏകദേശം 23 ഡിഗ്രി സെല്‍ഷ്യസോളം ചൂട് അനുഭവപ്പെടുന്നു. മണിക്കൂറില്‍ 20.2 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റും നഗരത്തിലുണ്ട്.

അടുത്ത 24 മണിക്കൂറും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത. ചില താഴ്ന്ന പ്രദേശങ്ങളില്‍ പുലര്‍ച്ചെ ഉയര്‍ന്ന തോതില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. പകല്‍ 10 മണി മുതല്‍ 4 മണി വരെ പുറത്തിറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയങ്ങളിലാണ് താപനില ഉയരാന്‍ സാധ്യത. 23നും 96നും ഇടയില്‍ തുടരുകയാണ് ബെംഗളൂരുവിലെ വായു ഗുണനിലാവര സൂചിക.

Also Read: Bengaluru Weather: ബെംഗളൂരു ഇന്ന് ചുട്ടുപൊള്ളും, താപനില ഉയര്‍ന്നു; തണുപ്പും വിടവാങ്ങുന്നു

അതേസമയം, ബെംഗളൂരുവിന് പുറമെ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും താപനില ഉയരുകയാണ്. ഹൈദരാബാദില്‍ മൂടല്‍മഞ്ഞോട് കൂടിയ അന്തരീക്ഷമാണെങ്കിലും താപനില 18 നും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ തുടരും. എന്നാല്‍ കാലാവസ്ഥ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

ചെന്നൈയിലും മൂടല്‍മഞ്ഞിനുള്ള സാധ്യതയുണ്ട്. മോഘാവൃതമായ അന്തരീക്ഷത്തിനാണ് ഇവിടെ സാധ്യത. കൂടാതെ 22 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനിലയും ഉയര്‍ന്ന താപനില 32 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

Follow Us