Bengaluru Weather: രാവിലെ തണുപ്പ് പിന്നെ കനത്ത ചൂട്; ബെംഗളൂരു വീണ്ടും തണുത്തുറയുമോ?

Bengaluru Weather February 10 Tuesday: 17 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും കാലാവസ്ഥ എന്ന് വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ ബെംഗളൂരുവില്‍ തെളിഞ്ഞ ആകാശമായിരിക്കും. ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്.

Bengaluru Weather: രാവിലെ തണുപ്പ് പിന്നെ കനത്ത ചൂട്; ബെംഗളൂരു വീണ്ടും തണുത്തുറയുമോ?

ബെംഗളൂരുവില്‍ നിന്നുള്ള ദൃശ്യം

Published: 

10 Feb 2026 | 06:31 AM

ബെംഗളൂരു: ഇന്ത്യയില്‍ ചൂട് ഉയരുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങളില്‍ നിന്നും ഇപ്പോഴും മഞ്ഞ് വിട്ടുപോയിട്ടില്ല. ബെംഗളൂരുവിലും സമാനസ്ഥിതി തുടരുകയാണ്. ഇന്നും രാവിലെയും വൈകിട്ടും തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. മണിക്കൂറില്‍ 18.4 കിലോമീറ്റര്‍ വേഗത്തില്‍ മിതമായ കാറ്റിനും സാധ്യതയുണ്ട്. പകല്‍ വെയിലുണ്ടാകുമെങ്കിലും തണുപ്പ് കുറയില്ലെന്നാണ് പ്രവചനം.

17 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും കാലാവസ്ഥ എന്ന് വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ ബെംഗളൂരുവില്‍ തെളിഞ്ഞ ആകാശമായിരിക്കും. ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

കര്‍ണാടകയുടെ തീരദേശ, തെക്കന്‍ ഉള്‍നാടന്‍, വടക്കന്‍ ഉള്‍നാടന്‍ ഭാഗങ്ങളില്‍ വരണ്ട കാലാവസ്ഥയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും.

Also Read: Bengaluru Weather: തണുപ്പുണ്ടാകും പക്ഷെ കാര്യമില്ല; ബെംഗളൂരുവില്‍ ഇന്നും കാലാവസ്ഥ മോശം തന്നെ

മൈസൂരു, ശിവമോഗ, ചിക്കമംഗളൂരു, ഹാസന്‍, കുടക്, ചാമരാജനഗര്‍, കോലാര്‍, ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, ബല്ലാരി, തുംകുരു, ചിക്കബെല്ലാപൂര്‍, രാമനഗര, മാണ്ഡ്യ, ചിത്രദുര്‍ഗ, ദാവണഗരെ, വിജയനഗര്‍ തുടങ്ങിയ തെക്കന്‍ കര്‍ണാടക ജില്ലകള്‍, ബെലഗാവി, ബിദാര്‍, വിജയപുര, ബാഗല്‍കോട്ട്, ഹവേരി, ഗദഗ്, ധാര്‍വാഡ്, കലബുറഗി, കോപ്പല്‍, ബല്ലാരി, റായ്ച്ചൂര്‍, യാദ്ഗിര്‍, വിജയനഗര്‍ എന്നിവയുള്‍പ്പെടെയുള്ള വടക്കന്‍ കര്‍ണാടക ജില്ലകള്‍ എന്നിവിടങ്ങളിലും വരണ്ട കാലാവസ്ഥയ്ക്കാണ് സാധ്യത.

അതേസമയം, പെട്ടെന്നെത്തിയ തണുപ്പ് വിവിധ രോഗങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ആളുകള്‍ ചൂടുള്ള വസ്ത്രങ്ങള്‍ ധരിക്കാനും, പുതച്ച് നടക്കാനും, തണുപ്പത്ത് ഇറങ്ങി നടക്കാതിരിക്കാനും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Loading...
Unable to load recommendations.
Follow Us
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി