AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Viral News: 1 കോടി അടിച്ചത് ഏഴ് രൂപയുടെ ടിക്കറ്റിന്, വെറുതേ വന്നൊരു തോന്നൽ

വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനാണ് ബിമലാദേവി റെയിൽവേ സ്റ്റേഷന് സമീപത്തെ കടകളിലേക്ക് പോയത്. പെട്ടെന്ന് ഒരു ടിക്കറ്റ് വാങ്ങാൻ തോന്നിയതോടെയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. ഇതോടെ 7 രൂപയ്ക്ക് ഒരെണ്ണം വാങ്ങി. അങ്ങനെ അതിന് ഭാഗവും കൈവന്നതിലുള്ള സന്തോഷത്തിലാണ് ഇവരുടെ കുടുംബം. പഞ്ചാബിൽ 1 കോടി ലോട്ടറി അടച്ചാൽ കേരളത്തിലേത് പോലെ സമാനമാണ് നികുതിയും.

Viral News: 1 കോടി അടിച്ചത് ഏഴ് രൂപയുടെ ടിക്കറ്റിന്, വെറുതേ വന്നൊരു തോന്നൽ
Punjab Woman Lottery WinningImage Credit source: Screen Grab
Arun Nair
Arun Nair | Published: 23 Oct 2026 | 12:55 PM

ഫരീദ്‌കോട്ട്: കേരളത്തിലെന്ന പോലെ പഞ്ചാബിലും ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കുന്നവർ നിരവധിയാണ്. രാജ്യത്ത് 13 സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ ലോട്ടറി നിയമ വിധേയം. അതിലൊന്നാണ് പഞ്ചാബും. ഇത്തരത്തിൽ പഞ്ചാബിൽ ലോട്ടറിയടിച്ച ഒരു സ്ത്രീയാണ് വാർത്തകളിൽ ഇടം നേടിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പാണ് കോട്കപുരയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്റ്റാർ ലോട്ടറി സ്റ്റാളിൽ ബിമല ദേവിയെന്ന സ്ത്രീ സിക്കിം സർക്കാരിൻ്റെ ഏഴു രൂപ കൊടുത്ത് ഒരു ലോട്ടറിയെടുത്തത്. പിറ്റേന്ന് വൈകുന്നേരം ലോട്ടറി ഫലം എത്തിയതോടെയാണ് ഇവർ കാര്യമറിഞ്ഞത്. കടയുടമയിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ലോട്ടറി സ്റ്റാൾ സന്ദർശിച്ചു, ഒപ്പം ലോട്ടറിയും സുരക്ഷിതമാക്കി. പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിലെ കോട്കപുരയാണ് ഇവരുടെ സ്വദേശം. ബിമലാദേവിയുടെ ഭർത്താവ് സാധാരണ തൊഴിലാളിയാണ്.

പെട്ടെന്ന് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങാൻ തോന്നി

വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനാണ് ബിമലാദേവി റെയിൽവേ സ്റ്റേഷന് സമീപത്തെ കടകളിലേക്ക് പോയത്. പെട്ടെന്ന് ഒരു ടിക്കറ്റ് വാങ്ങാൻ തോന്നിയതോടെയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. ഇതോടെ 7 രൂപയ്ക്ക് ഒരെണ്ണം വാങ്ങി. അങ്ങനെ അതിന് ഭാഗവും കൈവന്നതിലുള്ള സന്തോഷത്തിലാണ് ഇവരുടെ കുടുംബം. സമ്മാനത്തുക തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കുമെന്നും കുട്ടികൾക്ക് മികച്ച പരിചരണവും അവസരങ്ങളും നൽകുമെന്നും ബിമല ദേവി പറഞ്ഞു.

ALSO READ: Kerala Lottery Result: ആ ഒരു കോടിയുടെ ഭാ​ഗ്യം ആർക്ക്? ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം നോക്കാം

നിലവിൽ സമ്മാനത്തുകയായി ലഭിക്കുന്ന പണം എങ്ങനെ ഉപയോഗിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. വിഷയം ഒരുമിച്ച് ചർച്ച ചെയ്യാനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും ഇവർ പദ്ധതിയിടുന്നുണ്ട്. അതേസമയം കഴിഞ്ഞ ആറ് മാസമായി താൻ ലോട്ടറി ബിസിനസ്സ് നടത്തി വരികയാണെന്നും അടുത്തിടെ റെയിൽവേ സ്റ്റേഷന് സമീപത്തേക്ക് തൻ്റെ കട മാറ്റിയെന്നും ലോട്ടറി സ്റ്റാൾ ഉടമ നരേഷ് മോംഗ പറഞ്ഞു. തൻ്റെ കടയിൽ വിറ്റ ടിക്കറ്റുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ നിരവധി സമ്മാനങ്ങൾ മുമ്പ് നേടിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, തന്റെ സ്റ്റാളിൽ നിന്ന് ഒരു കോടി രൂപ സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. ബിമലാദേവിയുടെ സമ്മാന നേട്ടത്തെ മോംഗ കുടുംബം അഭിനന്ദിച്ചു.

കയ്യിൽ എത്ര രൂപ

പഞ്ചാബിൽ 1 കോടി ലോട്ടറി അടച്ചാൽ കേരളത്തിലേത് പോലെ സമാനമാണ് നികുതിയും. വിവിധ നികുതികളും, സെസും കഴിഞ്ഞ ശേഷം 68 ലക്ഷം മുതൽ 70 ലക്ഷം വരെയാണ് സാമ്മാന ജേതാവിന് ലഭിക്കുന്ന ആകെ തുക. ടിഡിഎസ്, ആരോഗ്യ വിദ്യഭ്യാസ സെസ്, സർ ചാർജ്ജ് എന്നിവക്ക് ശേഷമാണ് തുക ലഭിക്കുന്നത്.

English Summary

Big Win Punjab woman get 1 crore Lottery Prize for Just 7 Rupees Ticket. From Sikkim Lottery. This is Happened because of a smaller thought from her Mind about the Lottery, While going for the Purchase

Follow Us