AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bihar Dowry Death: സ്ത്രീധനത്തിൽ ഒരു ചെയിൻ കുറവ്; വിവാഹം കഴിഞ്ഞ് 4ാം നാൾ വധുവിനെ ചുട്ടുകൊന്നു

Bihar 23 yera old girl Dowry Death:മെയ് 7ന് ആയിരുന്നു സഞ്ജു കുമാരി വിനോദ് പാൽ എന്ന യുവാവിനെ വിവാഹം ചെയ്തത്. ഒന്നിനും ഒരു കുറവും ഇല്ലാതെ വളരെ ആഡംബരത്തോടുകൂടി തന്നെയാണ് സഞ്ജു കുമാരിയെ വിനോദ് പാലിന് വിവാഹം ചെയ്തു നൽകിയത് എന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ട്. ഏപ്രിൽ 30ന് തിലകം ചാർത്തൽ‌ ചടങ്ങോട് ആണ് ആഘോഷങ്ങൾ ആരംഭിച്ചത്........

Bihar Dowry Death: സ്ത്രീധനത്തിൽ ഒരു ചെയിൻ കുറവ്; വിവാഹം കഴിഞ്ഞ് 4ാം നാൾ വധുവിനെ ചുട്ടുകൊന്നു
Crime (3)Image Credit source: Getty Images
Ashli C
Ashli C | Published: 13 May 2026 | 07:19 PM

അരാ: ബീഹാറിലെ അരായിൽ സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഉണ്ടായ തർക്കത്തിൽ നവവധു കൊല്ലപ്പെട്ടു. വിവാഹം കഴിഞ്ഞ് നാലാമത്തെ ദിവസമാണ് 23 കാരിയായി യുവതിയെ ചുട്ടു കൊന്നത്.ബീഹാറിലെ അറയിലെ സ്വദേശിനിയായ സഞ്ജു കുമാരിയെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. മെയ് 7ന് ആയിരുന്നു സഞ്ജു കുമാരി വിനോദ് പാൽ എന്ന യുവാവിനെ വിവാഹം ചെയ്തത്. ഒന്നിനും ഒരു കുറവും ഇല്ലാതെ വളരെ ആഡംബരത്തോടുകൂടി തന്നെയാണ് സഞ്ജു കുമാരിയെ വിനോദ് പാലിന് വിവാഹം ചെയ്തു നൽകിയത് എന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ട്. ഏപ്രിൽ 30ന് തിലകം ചാർത്തൽ‌ ചടങ്ങോട് ആണ് ആഘോഷങ്ങൾ ആരംഭിച്ചത്.

തുടർന്ന് ഹൽദിയും ഏഴിന് ആഡംബരത്തോടെ വിവാഹവും നടന്നു. ഒരുപാട് ആഗ്രഹത്തോടെയും സ്വപ്നങ്ങളോടെയും ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിച്ച ആ യുവതി വിവാഹം കഴിഞ്ഞ് നാലാം നാൾ ഈ ലോകത്ത് നിന്നു തന്നെ ഇല്ലാതായി. പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിൽ നിന്നും ഒരു മാല കുറഞ്ഞതാണ് ഒരു യുവതിയുടെ ജീവൻ തന്നെ ഇല്ലാതാവാൻ കാരണം. നാലുലക്ഷം രൂപയും ബൈക്കും ഫ്രിഡ്ജ് കുക്കറും മറ്റു ഫർണിച്ചറുകളും സ്വർണ്ണം വെള്ളി ആഭരണങ്ങളും വീട്ടിലേക്കു സ്ത്രീധനമായി നൽകിയിരുന്നു.

ALSO READ:മുംബൈയില്‍ മെയ് 15 മുതല്‍ ജലവിതരണം നിര്‍ത്തിവെക്കും; കുടിവെള്ളം പോലുമെത്തില്ല

ഒരു സ്വർണ്ണമാല കൂടി വേണമെന്ന് വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടു

എന്നാൽ വിവാഹദിവസം ഒരു സ്വർണ്ണമാല കൂടി വേണമെന്ന് വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ സമയമുണ്ടല്ലോ പിന്നീട് തരാം എന്ന് സഞ്ജുവിന്റെ മാതാപിതാക്കൾ മറുപടിയും നൽകി. എന്നാൽ ഈ പ്രതികരണം വിനോദിന്റെ വീട്ടുകാരെ സംബന്ധിച്ച് അത്ര സ്വീകാര്യമായിരുന്നില്ല. ഒരു സ്വർണ്ണമാല കൂടി വാങ്ങാൻ കഴിയാത്ത ഗതിയില്ലാത്ത വീട്ടുകാരാണെന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടുകാർ സഞ്ജു കുമാരിയെ പരിഹസിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാരും മാനസികമായും ശാരീരികമായും യുവതിയെ പീഡിപ്പിച്ചുവെന്നും കണ്ടെത്തൽ.

വിനോദ് പാൽ സൂറത്തിലെ തന്റെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോയി

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ വരനായ വിനോദ് പാൽ സൂറത്തിലെ തന്റെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോയി. ഭർതൃ വീട്ടുകാർ സഞ്ജുവിനെ സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും അനുവദിച്ചിരുന്നില്ല. രഹസ്യമായി വിളിച്ചത് കണ്ടെത്തുകയും യുവതിയെ ക്രൂരമായി മർദ്ധിക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. എന്നാൽ ഇതിനോടൊപ്പം തന്നെ മകൾ ആ വീട്ടിൽ വലിയ രീതിയിലുള്ള പീഡനമാണ് അനുഭവിക്കുന്നതെന്ന് സഞ്ജു കുമാരിയുടെ വീട്ടുകാരും മനസ്സിലാക്കിയിരുന്നു.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞാൽ അവയെല്ലാം മാറും പെട്ടെന്ന് വീട് മാറിയതിന്റെ ബുദ്ധിമുട്ടായിരിക്കും മകൾക്ക് എന്നെല്ലാം അവരും കരുതി. 13ന് യുവതി വീട്ടിലേക്ക് വരാനിരിക്കെയാണ് ഇക്കാര്യം സംസാരിക്കുന്നതിനുവേണ്ടി വിളിച്ചപ്പോൾ വിനോദിന്റെ അമ്മ ഫോൺ തട്ടിപ്പറിച്ച് വാങ്ങി എന്നും ജീവനോടെ തന്നെ പെങ്ങളെ ഇവിടെ നിന്ന് വിടില്ല എന്ന് പറഞ്ഞതായും സഹോദരൻ പ്രതികരിക്കുന്നു. കൂടെ സഞ്ജു കരയുന്ന ഒച്ച കേൾക്കാമായിരുന്നു എന്നും സഹോദരൻ ശിവം പറയുന്നു.

പിന്നാലെ എത്രയും പെട്ടെന്ന് വിനോദിന്റെ വീട്ടിലേക്ക് പോകുവാൻ സഞ്ജുവിന്റെ വീട്ടുകാരും തീരുമാനിച്ചു എന്നാൽ അതിനു മുൻപ് തന്നെ പോലീസിൽ നിന്നും ശിവത്തിന് ഫോൺ വന്നു. സഞ്ജു കുമാരിയെ ഭർതൃ വീട്ടുകാർക്ക് കൊന്നു മറവു ചെയ്തു എന്ന്. വിവരം പുറത്തറിഞ്ഞു എന്ന് മനസ്സിലായതോടെ വീടുപൂട്ടി വിനോദിന്റെ വീട്ടുകാരും ഒളിവിലും പോയി. സഞ്ജുവിനെ കഴുത്ത് ഞെരിച്ചു കൊന്നശേഷം തെളിവ് നശിപ്പിക്കുന്നതിന് മൃതദേഹം കത്തിച്ചു കളഞ്ഞു എന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് വിനോദ്, വിനോദിന്റെ മാതാവ്, സഹോദരൻ സഹോദരി എന്നിവരെ അറസ്റ്റ് ചെയ്തു.

ENGLISH SUMMARY

A newlywed was killed in a dispute over dowry in Arai, Bihar. The 23-year-old woman was burnt to death on the fourth day after her marriage. Sanju Kumari, a native of Arai, Bihar, was brutally murdered. Sanju Kumari had married a young man named Vinod Pal on May 7.

 

Follow Us