AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

VIDEO: ഡൽഹി മെട്രോ സ്റ്റേഷനിൽ പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ, കണ്ടെടുത്തത് സ്വർണ്ണപ്പൊടി?

Dramatic Video: Man Trying to Escape Jama Masjid Metro Security Caught with Smuggled Gold Powder-like Substance: അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്നത് മയക്കുമരുന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ നാർക്കോട്ടിക്സ് വിഭാഗം നടത്തിയ പരിശോധനയിൽ ഇത് മയക്കുമരുന്നല്ലെന്ന് കണ്ടെത്തിയിരുന്നു. സ്വർണ്ണപ്പൊടിക്ക് സമാനമായ വസ്തുവാണ് കണ്ടെത്തിയത് എന്ന് ഇദ്യോഗസ്ഥർ വ്യക്തമാക്കി

VIDEO: ഡൽഹി മെട്രോ സ്റ്റേഷനിൽ പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ, കണ്ടെടുത്തത് സ്വർണ്ണപ്പൊടി?
സി.ഐ.എസ്.എഫ് പങ്കുവച്ച വീഡിയോയിൽ നിന്നുംImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 19 Oct 2026 | 11:55 PM

ന്യൂഡൽഹി: ഡൽഹിയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടി. പിടിയിലായ യുവാവിൻ്റെ അടിവസ്ത്രത്തിൽ നിന്ന് 155 ഗ്രാം സ്വർണ്ണപ്പൊടിക്ക് സമാനമായ വസ്തും പിന്നീട് കണ്ടെടുത്തു. ഒക്ടോബർ 17-നാണ് മെട്രോ സ്റ്റേഷനിൽ ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

സി.ഐ.എസ്.എഫ് പങ്കുവച്ച വീഡിയോ

ബ്രൗൺ ടീഷർട്ടും നീല ജീൻസും ധരിച്ചെത്തിയ യുവാവ് മെട്രോ സ്റ്റേഷനിലെ എക്സ്-റേ സ്കാനറിലേക്ക് തൻ്റെ ബാഗ് പരിശോധനയ്ക്കായി വെക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ബാഗിനുള്ളിൽ സംശയാസ്പദമായ എന്തോ വസ്തു ഉള്ളതായി സ്കാനിംഗിൽ കണ്ടെത്തിയിരുന്നു. ഇതിനിടെ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന യുവാവ്, ആളില്ലാതിരുന്ന സ്ത്രീകളുടെ പരിശോധനാ ഭാഗത്തേക്ക് പതിയെ മാറിനിൽക്കുന്നതായി കാണാം. ഉദ്യോഗസ്ഥർ മറ്റുള്ളവരെ പരിശോധിക്കുന്ന തക്കം നോക്കി ഇയാൾ തൻ്റെ ബാഗും എടുത്ത് എക്സ്കലേറ്റർ ലക്ഷ്യമാക്കി അതിവേഗം ഓടുകയായിരുന്നു.

Also Read: ‘പാട്ടൊന്ന് പതുക്കെ വെക്കാമോ… ഇല്ലെങ്കിൽ ആയിരം പോകും, ജയിലിലും കിടക്കാം’; കർശന നിർദ്ദേശവുമായി ദക്ഷിണ റെയിൽവേ

യുവാവ് ഓടുന്നത് ശ്രദ്ധയിൽപ്പെട്ട രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഒട്ടും സമയം കളയാതെ ഇയാളുടെ പിന്നാലെ പാഞ്ഞു. ഇതിൽ ഒരു ഉദ്യോഗസ്ഥൻ സ്റ്റെപ്പുകളിലൂടെ അതിവേഗം ഓടിക്കയറി ഒന്നാം നമ്പർ എക്സിറ്റ് ഗേറ്റിന് സമീപത്തുവെച്ച് യുവാവിനെ തടഞ്ഞുനിർത്തുകയും, സഹപ്രവർത്തകൻ്റെ സഹായത്തോടെ ഇയാളെ പിടികൂടി തിരികെ സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാളുടെ അടിവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത നിലയിൽ സംശയാസ്പദമായ ഒരു വസ്തു കണ്ടെത്തിയത്.

ഉത്തർപ്രദേശിലെ മുസഫർനഗർ ഖലാപർ സ്വദേശിയായ മുഹമ്മദ് ശുഐബ് ആണ് പിടിയിലായത്. താൻ മലേഷ്യയിലെ ക്വാലാലംപൂരിൽ ടെക്സ്റ്റൈൽ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തിയാണെന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഒക്ടോബർ 16-ന് ക്വാലാലംപൂരിൽ നിന്ന് ഇന്ത്യയിലെത്തിയ ഇയാൾ ജുമാ മസ്ജിദ് മേഖലയിലെ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്ന് ലജ്പത് നഗറിലേക്ക് പോകുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്

അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്നത് മയക്കുമരുന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ നാർക്കോട്ടിക്സ് വിഭാഗം നടത്തിയ പരിശോധനയിൽ ഇത് മയക്കുമരുന്നല്ലെന്ന് കണ്ടെത്തിയിരുന്നു. സ്വർണ്ണപ്പൊടിക്ക് സമാനമായ വസ്തുവാണ് കണ്ടെത്തിയത് എന്ന് ഇദ്യോഗസ്ഥർ വ്യക്തമാക്കി. യുവാവിനെ പോലീസിന് കൈമാറി. സംഭവത്തിൽ സുപ്രീം കോടതി മെട്രോ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

CISF personnel dramatically chased and caught an NRI passenger attempting to flee the Jama Masjid metro station during security checks. Officials recovered 155 grams of  gold powder-like substance concealed in his undergarments.

Follow Us