AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘പാട്ടൊന്ന് പതുക്കെ വെക്കാമോ… ഇല്ലെങ്കിൽ ആയിരം പോകും, ജയിലിലും കിടക്കാം’; കർശന നിർദ്ദേശവുമായി ദക്ഷിണ റെയിൽവേ

No Earphones? You Could Face Up to 6 Months in Jail for Playing Loud Videos on Trains: ട്രെയിൻ യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ടുകേൾക്കുന്നവരും, റീൽസ് കാണുന്നവരും ഇനി മുതൽ ആ ശീലം മാറ്റിക്കോളു. സഹയാത്രികർക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ സ്പീക്കർ ഉപയോഗിക്കുന്നവരിൽ നിന്നും കർശനമായി പിഴ ഇടാക്കാനാണ് ദക്ഷിണ റെയിൽവേയുടെ തീരുമാനം. നിയമം ലംഘിക്കുന്നവരിൽ നിന്നും 1000 രൂപയാണ് ആദ്യ ഘട്ടത്തിൽ പിഴയായി ഊടാക്കുക. മുന്നറിയിപ്പ് അവഗണിച്ചും നിയമലംഘനം തുടർന്നാൽ ആറുമാസം വരെ തടവോ 5000 രുപ പിഴയോ ശിക്ഷ ലഭിക്കും,

Sumeesh T Unneen
Sumeesh T Unneen | Published: 19 Oct 2026 | 06:20 PM
ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് നിന്നും ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു. ട്രെയിനുകൾക്കുള്ളിലും, റെയിൽവേ സ്റ്റേഷനുകളിലും ഉച്ചത്തിൽ പാട്ടു കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റു യാത്രക്കാരുടെ ഉറക്കത്തെ ഉൾപ്പടെ ബാധിക്കുന്ന സാഹചര്യമുണ്ട്. ഇത് കണക്കിലെടുത്താണ് നിയമം കർശനമായി നടപ്പിലാക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചത്. (Image Credit Source - Getty Images)

1 / 5
പാട്ട് കേൾക്കുമ്പോഴും വീഡിയോകൾ കാണുമ്പോഴും യാത്രക്കാർ നിർബന്ധമായും ഇയർഫോണുകൾ ഉപയോഗിക്കണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു. അടുത്തിടെ ഭേദഗതി ചെയ്ത 2026-ലെ റെയിൽവേ നിയമത്തിലെ സെക്ഷൻ 145 പ്രകാരമാണ് യാത്രക്കാർക്കെതിരെ നടപടി സ്വീകരിക്കുക. ഇത്തരം സംഭവങ്ങളിൽ ട.ടി.ഇ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് 1000 രൂപ പിഴ ഈടാക്കാം.

2 / 5
ടിക്കറ്റ് റദ്ദാക്കി യാത്രക്കാരനെ ട്രെയിനിൽ നിന്നും ഇറക്കിവിടാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. കുറ്റം വീണ്ടും ആവർത്തിച്ചൽ 5000 രൂപ പിഴയ നൽകേണ്ടിവരും, ചിലപ്പോൾ തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. ട്രെയിനി വച്ച് ഉച്ചത്തിൽ സംസാരിക്കുന്നതും. വലിയ ശബ്ദത്തിൽ ഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്ന് 2012-ൽ തന്നെ റെയിവേ ബോർഡ് യാത്രക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു.

3 / 5
എ.സി കോച്ചുകളിൽ യാത്ര ചെയ്യുന്നവർ ഫോണുകൾ സൈലറ്റ് മോഡിലോ വൈബ്രേഷൻ മോഡിലോ സൂക്ഷിക്കണം എന്നായിരുന്നു അന്ന് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഇൻ്റർനെറ്റ് ഉപയോഗം കൂടിയതോടെ ഫോണുകളിൽ സിനിമളും വീഡിയോകളും ഉച്ചത്തിൽ വച്ച് കാണുന്നത് പതിവായതോടെയാണ് നടപടി കർശനമാക്കാൻ റെയിൽവേ തീരുമാനിച്ചത്.

4 / 5
നിയമം കർശനമാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാർക്കടയിൽ ബോധവൽക്കണം നടത്താൻ ദക്ഷിണ റെയിൽവേ ഡിവിഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പോബ്ലിക് അനൗൺസ്മെൻ്റ് സംവിധാനങ്ങളിലൂടെ മലയാളം ഉൾപ്പടെയുള്ള പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും അറിയിപ്പുകൾ നൽകും. കൂടാതെ, നിയമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ നോട്ടീസുകളും ബോർഡുകളും സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

5 / 5
Follow Us