AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Narendra Modi: പ്രതിരോധത്തിലും തദ്ദേശീയ ഉത്പാദനത്തിലും ഇന്ത്യ ഒന്നാമത്; പ്രശംസിച്ച് പ്രധാനമന്ത്രി

PM Modi Highlights India's Indigenous Defence Success Stories in Mann Ki Baat: 2026ന്റെ പകുതി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ കഴിഞ്ഞ ആറ് മാസത്തിനിടെ മന്‍ കി ബാത്തില്‍ നമ്മുടെ പൗരന്മാരുടെ നിരവധി നേട്ടങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി. ജൂണ്‍ മാസത്തിലും രാജ്യത്തിന് അഭിമാനകരമാകുന്ന പല നേട്ടങ്ങളും പൗരന്മാര്‍ കൈവരിച്ചിട്ടുണ്ട്.

Narendra Modi: പ്രതിരോധത്തിലും തദ്ദേശീയ ഉത്പാദനത്തിലും ഇന്ത്യ ഒന്നാമത്; പ്രശംസിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി Image Credit source: PTI
Shiji M K
Shiji M K | Updated On: 28 Jun 2026 | 01:25 PM

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലും തദ്ദേശീയ ഉത്പാദനത്തിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സുരക്ഷയും സ്വാശ്രയത്വവും ശക്തിപ്പെടുത്തുന്നതിനായി ഇത്തരം മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ സഹായിച്ചുവെന്ന് മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ സി-295 സൈനിക ഗതാഗത വിമാനത്തെയും രാജ്യം തദ്ദേശീയമായി നിര്‍മിച്ച ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ വിജയകരമായ പരീക്ഷണവും എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

2026ന്റെ പകുതി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ കഴിഞ്ഞ ആറ് മാസത്തിനിടെ മന്‍ കി ബാത്തില്‍ നമ്മുടെ പൗരന്മാരുടെ നിരവധി നേട്ടങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി. ജൂണ്‍ മാസത്തിലും രാജ്യത്തിന് അഭിമാനകരമാകുന്ന പല നേട്ടങ്ങളും പൗരന്മാര്‍ കൈവരിച്ചിട്ടുണ്ട്. ഈ വിജയങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയുമായും സ്വാശ്രയത്വവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്തിടെ കൊല്‍ക്കത്തയിലെ നാവികസേന ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് അവസരം ലഭിച്ചു. ഐഎന്‍എസ് ദുനഗിരി, ഐഎന്‍എസ് സന്‍ഷോധക്, ഐഎന്‍എസ് അഗ്രേ എന്നിങ്ങനെ മൂന്ന് നാവികസേന കപ്പലുകളാണ് അവിടെ വെച്ച് കമ്മീഷന്‍ ചെയ്തു. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ് ഈ മൂന്ന് കപ്പലുകളും.

സി-295 വിമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതാണ്. ഈ വിമാനം അതിന്റെ ആദ്യ പറക്കല്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇന്ത്യയില്‍ നിലവില്‍ അത്തരം 40 വിമാനങ്ങള്‍ നിര്‍മിക്കുന്നുണ്ട്. എംഎസ്എംഇ, എയറോസ്‌പേസ് മേഖലകള്‍ക്ക് ഈ ചുവടുവെപ്പ് ഊര്‍ജം പകരുന്നു, കൂടാതെ തൊഴിലവരസങ്ങള്‍ വര്‍ധിപ്പിക്കുകയും ആത്മനിര്‍ഭര്‍ ഭാരതിനായുള്ള ദൃഢനിശ്ചയം ശക്തമാക്കുന്നുമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Also Read: PM Modi Seychelles Visit: സീഷെല്‍സിന് ഫാസ്റ്റ് പട്രോളിങ് കപ്പല്‍ കൈമാറി ഇന്ത്യ; ബന്ധം സ്ഥിരവും ശക്തവുമാണെന്ന് മോദി

രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിനെ കുറിച്ചും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി സംസാരിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടനയെ പ്രശംസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഡിആര്‍ഡിഒ തദ്ദേശീയമായി നിര്‍മിച്ച ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഡിആര്‍ഡിഒ ലബോറട്ടറികളും ഇന്ത്യന്‍ വ്യവസായ പങ്കാളികളും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ഈ ക്രൂയിസ് മിസൈല്‍. സമുദ്രങ്ങള്‍ മുതല്‍ ആകാശം വരെ കീഴടക്കാന്‍ ഇന്ത്യ കൂടുതല്‍ സുരക്ഷിതവും സ്വാശ്രയവുമായി മാറുകയാണെന്നും മോദി അഭിപ്രായപ്പെട്ടു.

അതേസമയം, ജൂണ്‍ 15ന് ഒഡീഷ തീരത്തുള്ള ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് ഡിആര്‍ഡിഒ ലോങ് റേഞ്ച് ലാന്‍ഡ് അറ്റക്ക് ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചത്. എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും വിജയകരമായി കൈവരിക്കാന്‍ സാധിച്ചെന്നും ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ചിരിക്കുന്ന ട്രാക്കിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചതായും ഡിആര്‍ഡിഒ പറഞ്ഞു.

English Summary

Prime Minister Narendra Modi, in his Mann Ki Baat address, lauded India’s indigenous defence milestones and emphasized the country’s progress toward self-reliance in defence manufacturing under the Atmanirbhar Bharat initiative.

Follow Us