Chennai Metro: 50 രൂപയ്ക്ക് 17 സ്റ്റേഷനുകൾ; ചെന്നൈയിലുള്ളവർ ഇത് മിസ്സാക്കല്ലേ…
Chennai Metro Green Line: നഗരത്തിന്റെ ഹൃദയഭാഗങ്ങളെയും പ്രധാന യാത്രാ ഹബ്ബുകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിൽ ഏറ്റവും നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് ചെന്നൈ മെട്രോ ഗ്രീൻ ലൈൻ. ലൈൻ 2 എന്നും അറിയപ്പെടുന്ന ഈ പാത ചെന്നൈയിൽ ജോലിക്കായോ യാത്രകൾക്കായോ എത്തുന്നവർക്ക് ഏറെ സഹായകരമാണ്. ഗ്രീൻ ലൈനെക്കുറിച്ച് വിശദമായി അറിഞ്ഞാലോ....
ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വലുതാണ്. ബ്ലൂ, ഗ്രീൻ എന്നിങ്ങനെ രണ്ട് പ്രധാന പാതകളിലാണ് ചെന്നൈ മെട്രോ സർവീസ് നടത്തുന്നത്. നഗരത്തിന്റെ ഹൃദയഭാഗങ്ങളെയും പ്രധാന യാത്രാ ഹബ്ബുകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിൽ ഏറ്റവും നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് ചെന്നൈ മെട്രോ ഗ്രീൻ ലൈൻ. ലൈൻ 2 എന്നും അറിയപ്പെടുന്ന ഈ പാത ചെന്നൈയിൽ ജോലിക്കായോ യാത്രകൾക്കായോ എത്തുന്നവർക്ക് ഏറെ സഹായകരമാണ്. ഗ്രീൻ ലൈനെക്കുറിച്ച് വിശദമായി അറിഞ്ഞാലോ….
ചെന്നൈ മെട്രോ – ഗ്രീൻ ലൈൻ
ചെന്നൈ സെൻട്രൽ മുതൽ സെന്റ് തോമസ് മൗണ്ട് വരെ നീളുന്നതാണ് ഗ്രീൻ ലൈൻ. ഭൂഗർഭ പാതകളും, എലിവേറ്റഡ് പാതകളും ചേർന്ന ഈ റൂട്ടിൽ 17 സ്റ്റേഷനുകളാണ് ഉള്ളത്. ഏകദേശം 22 കിലോമീറ്റർ നീളമുള്ള ഈ റൂട്ട് പുരട്ചി തലൈവർ എം.ജി.ആർ സെൻട്രൽ മുതൽ സെന്റ് തോമസ് മൗണ്ട് വരെയാണ് സർവീസുകൾ നടത്തുന്നത്. പത്ത് രൂപ മുതൽ അമ്പത് രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
ഗ്രീൻ ലൈൻ – സ്റ്റേഷനുകൾ
- എം.ജി.ആർ ചെന്നൈ സെൻട്രൽ
- എഗ്മൂർ
- നെഹ്‌റു പാർക്ക്
- കിൽപ്പോക്
- പച്ചയ്യപ്പാസ് കോളേജ്
- ഷെണോയ് നഗർ
- അണ്ണാ നഗർ ഈസ്റ്റ്
- അണ്ണാ നഗർ ടവർ
- തിരുമംഗലം
- കോയമ്പേട്
- സിഎംബിടി
- അരുമ്പാക്കം
- വടപഴനി
- അശോക് നഗർ
- ഈക്കാട്ടുതങ്കൽ
- ആലന്തൂർ
- സെന്റ് തോമസ് മൗണ്ട്
ALSO READ: മെട്രോ കുതിച്ചുപായും! റെഡ് ലൈൻ നിർമ്മാണത്തിൽ നിർണായക നീക്കം
ചെന്നൈയിലെ ഏറ്റവും വലിയ രണ്ട് റെയിൽവേ സ്റ്റേഷനുകളായ സെൻട്രൽ, എഗ്മൂർ എന്നിവയെയും പ്രധാന ബസ് ടെർമിനലായ സിഎംബിടിയെയും നേരിട്ട് ബന്ധിപ്പിക്കുന്നത് ഈ ഗ്രീൻ ലൈനാണ്. ദീർഘദൂര യാത്രക്കാർക്ക് ഈ ലൈൻ വലിയൊരു സഹായമാണ്. അതുപോലെ, ചെന്നൈ സെൻട്രൽ, ആലന്തൂർ എന്നീ രണ്ട് സ്റ്റേഷനുകളിൽ വെച്ച് യാത്രക്കാർക്ക് ബ്ലൂ ലൈനിലേക്ക് മാറി കയറാം. ഇത് വഴി ചെന്നൈ എയർപോർട്ടിലേക്കും ഐടി ഇടനാഴികളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. ഗ്രീൻ ലൈൻ വന്നതോടെ അണ്ണാ നഗർ, തിരുമംഗലം, വടപഴനി, അശോക് നഗർ തുടങ്ങിയ ഭാഗങ്ങളിൽ തദ്ദേശീയമായ ബിസിനസ്സ് വളർച്ചയും വീടുകളുടെ വാടക/വിൽപന മൂല്യവും കുത്തനെ ഉയരുകയും ചെയ്തതായാണ് റിപ്പോർട്ട്.
സമയക്രമവും ടിക്കറ്റ് നിരക്കും
സാധാരണയായി രാവിലെ 5 മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ സർവീസുകൾ ലഭ്യമാണ്. തിരക്കേറിയ സമയങ്ങളിൽ ഓരോ 5-7 മിനിറ്റിലും മറ്റുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും ട്രെയിനുകൾ സർവീസ് നടത്തുന്നു. യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് കുറഞ്ഞ നിരക്ക് 10 രൂപയും പരമാവധി നിരക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മെട്രോ സ്മാർട്ട് കാർഡുകളോ സിഎംആർഎൽ മൊബൈൽ ആപ്പോ ഉപയോഗിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ടുകളും ലഭിക്കാറുണ്ട്.
English Summary:
Chennai Metro Green Line runs from Chennai Central to St. Thomas Mount. This route consists of both underground and elevated tracks and has 17 stations. Green Line directly connects Chennai’s two largest railway stations, Central and Egmore, and the main bus terminal, CMBT.