AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: മെട്രോ കുതിച്ചുപായും! റെഡ് ലൈൻ നിർമ്മാണത്തിൽ നിർണായക നീക്കം

റൂട്ടിലെ ട്രാക്ക് സ്ഥാപിക്കൽ ജോലികൾ ഏകദേശം 45 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു. കടുത്ത ഉഷ്ണതരംഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ ക്ഷാമവും നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. വിളവെടുപ്പ് കാലമായതിനാലും നാട്ടിലെ പ്രാദേശിക തിരഞ്ഞെടുപ്പുകൾ കാരണവും വലിയൊരു വിഭാഗം തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് പ്രതിസന്ധി സൃഷ്ടിച്ചു.

Chennai Metro: മെട്രോ കുതിച്ചുപായും! റെഡ് ലൈൻ നിർമ്മാണത്തിൽ നിർണായക നീക്കം
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 24 Jun 2026 | 02:39 PM

ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാൻ അധികൃതർ. കോയമ്പേട് മുതൽ ചെന്നൈ ട്രേഡ് സെന്റർ വരെയുള്ള മെട്രോ ‘റെഡ് ലൈൻ’ കോറിഡോറിൽ ഒരു ദിവസം കൊണ്ട് 200 മീറ്റർ ട്രാക്ക് വീതം സ്ഥാപിക്കാനാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ നീക്കം.  വരുന്ന ഉത്സവ സീസണുകളിലെ തിരക്കുകൾക്ക് മുമ്പായി നിർമ്മാണം പരമാവധി പൂർത്തിയാക്കുകയാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

നിലവിൽ ഈ റൂട്ടിലെ ട്രാക്ക് സ്ഥാപിക്കൽ ജോലികൾ ഏകദേശം 45 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു. കടുത്ത ഉഷ്ണതരംഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ ക്ഷാമവും നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. വിളവെടുപ്പ് കാലമായതിനാലും നാട്ടിലെ പ്രാദേശിക തിരഞ്ഞെടുപ്പുകൾ കാരണവും വലിയൊരു വിഭാഗം തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് പ്രതിസന്ധി സൃഷ്ടിച്ചു. എങ്കിലും നിർദ്ദിഷ്ട സമയത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ കൃത്യമായ ആസൂത്രണത്തോടെയാണ് മെട്രോ അധികൃതർ മുന്നോട്ട് പോകുന്നത്. ഇതിനായി കൂടുതൽ ആധുനിക യന്ത്രസാമഗ്രികളും ഷിഫ്റ്റ് സമ്പ്രദായങ്ങളും നടപ്പിലാക്കിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.

ALSO READ: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ബെസ്റ്റ് റോഡ് ഏതാണെന്ന് അറിയാമോ? ബ്ലോക്കില്ലാതെ ഈസിയായി പോകാം

റെഡ് ലൈൻ

ചെന്നൈ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഐടി, വാണിജ്യ മേഖലകളെ ബന്ധിപ്പിക്കുന്ന ഒന്നാണ് റെഡ് ലൈൻ കോറിഡോർ. കോയമ്പേട് പോലുള്ള പ്രധാന ട്രാൻസ്പോർട്ട് ഹബ്ബിൽ നിന്നും ചെന്നൈ ട്രേഡ് സെന്റർ ഭാഗത്തേക്ക് ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്.  ചെന്നൈ മെട്രോ ഫേസ് 2 പദ്ധതിയിൽ മൂന്ന് പ്രധാന കോറിഡോറുകളിലായി ഏകദേശം 116 കിലോമീറ്റർ നീളത്തിലാണ് പുതിയ സർവീസുകൾ വരുന്നത്. ഇതിൽ കോറിഡോർ 5-ന്റെ ഭാഗമാണ് റെഡ് ലൈൻ.

പ്രതിദിനം 200 മീറ്റർ എന്ന തോതിൽ ട്രാക്കുകൾ സ്ഥാപിക്കാൻ കഴിഞ്ഞാൽ, സിഗ്നലിംഗ് സംവിധാനങ്ങളും ട്രയൽ റണ്ണും നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകും. ഇത് ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ തൊഴിലാളികൾ തിരിച്ചെത്തുന്നതോടെ നിർമ്മാണ വേഗത ഇനിയും വർദ്ധിക്കുമെന്നും സി.എം.ആർ.എൽ വക്താക്കൾ അറിയിച്ചു.

18.4 കിലോമീറ്റർ, ചെന്നൈയിൽ മറ്റൊരു വിസ്മയം

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ മെട്രോ ഫ്ലൈഓവർ നിർമ്മിച്ച് പുതിയ റെക്കോർഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ചെന്നൈ മെട്രോ. ഇതോടെ നാഗ്പൂരിന്റെ റെക്കോർഡാണ് മറിക്കടക്കുന്നത്. നിലവിൽ നാഗ്പൂർ മെട്രോയുടെ പേരിലാണ് ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ പാത എന്ന റെക്കോർഡ് ഉള്ളത്. ജിഎസ്ടി റോഡിലെ കലൈഞ്ജർ സെന്റിനറി ബസ് ടെർമിനസ് മുതൽ മഹീന്ദ്ര സിറ്റിക്ക് സമീപമുള്ള ചെട്ടിപുന്നിയം വരെ 18. 4 കിലോമീറ്ററിലാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഡബിൾ ഡക്കർ ഒരുക്കുന്നത്.

താഴെ റോഡ്,പിന്നെ ഫ്ളൈ ഓവര്‍ ഹൈവേ അതിനും മുകളില്‍ മെട്രോ ലൈന്‍ എന്നിവ ഒരുമിക്കുന്ന രൂപകല്‍പ്പനെയാണ് ഡബിള്‍ ഡക്കര്‍ വയഡക്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചെന്നൈയിലെ ഡബിള്‍ ഡക്കറില്‍ താഴെ റോഡും മുകളിലെ ഫ്ളൈ ഓവറില്‍ ആറ് ലൈന്‍ ഹൈവേയും അതിന് മുകളില്‍ മെട്രോ ട്രെയിനിനായുള്ള ട്രാക്കും ഒരുക്കുന്നതാണ്.

Follow Us