AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: 4 ടവറുകൾ, സ്കൈവാക്ക്; മെട്രോയുടെ സ്വപ്ന പദ്ധതി സെപ്റ്റംബറിൽ

Chennai Metro Phase 2, Commercial Hub at Thirumangalam: ചെന്നൈ മെട്രോ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 3.85 ഏക്കർ സ്ഥലത്ത് നാനൂറ് കോടി രൂപ ചെലവിലാണ് കെട്ടിടസമുച്ചയം ഒരുക്കുന്നത്. മെട്രോ സ്റ്റേഷനോട് ചേർന്ന് നാല് കൂറ്റൻ ടവറുകളാണ് ഇവിടെ നിർമിക്കുക.

Chennai Metro: 4 ടവറുകൾ, സ്കൈവാക്ക്; മെട്രോയുടെ സ്വപ്ന പദ്ധതി സെപ്റ്റംബറിൽ
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 07 Jul 2026 | 08:14 AM

ചെന്നൈ: ചെന്നൈ മെട്രോയുടെ സ്വപ്നപദ്ധതിയായ തിരുമംഗലം കൊമേഴ്സ്യൽ ഹബ്ബിന്റെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും. ചില സാങ്കേതിക കാരണങ്ങളാൽ വൈകിയ പദ്ധതിയുടെ കരാറുകൾ നിലവിൽ, ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് അന്തിമമാക്കിയിട്ടുണ്ട്. ഏകദേശം 400 കോടി രൂപ ചെലവിലാണ് തിരുമംഗലത്ത് ഹബ്ബ് ഉയരുന്നത്.

തിരുമംഗം കൊമേഴ്സ്യൽ ഹബ്ബ്

ചെന്നൈ മെട്രോ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 3.85 ഏക്കർ സ്ഥലത്ത് നാനൂറ് കോടി രൂപ ചെലവിലാണ് കെട്ടിടസമുച്ചയം ഒരുക്കുന്നത്. മെട്രോ സ്റ്റേഷനോട് ചേർന്ന് നാല് കൂറ്റൻ ടവറുകളാണ് ഇവിടെ നിർമിക്കുക. അത്യാധുനിക ഷോപ്പിംഗ് മാളുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ ഈ ടവറുകളിൽ സജ്ജീകരിക്കുന്നതാണ്.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒരു എലിവേറ്റഡ് സ്റ്റേഷൻ, ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഇതിനകം പ്രവർത്തനക്ഷമമായ ഭൂഗർഭ സ്റ്റേഷൻ എന്നിങ്ങനെ രണ്ട് സ്റ്റേഷനുകൾ തിരുമംഗലത്ത് ഉണ്ടാകും. നിലവിലുള്ള ഒന്നാം ഘട്ട ഭൂഗർഭ സ്റ്റേഷനെയും, പുതുതായി നിർമിക്കുന്ന രണ്ടാം ഘട്ട എലിവേറ്റഡ് സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഒരു പ്രത്യേക നടപ്പാതയും രൂപകൽപ്പന ചെയ്യുന്നുണ്ട്. കൂടാതെ ഈ ടവറുകളെ പുതിയ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ സ്കൈവാക്ക് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ALSO READ: 10 മിനിറ്റ് ഇടവേളയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ; പൂനമല്ലി – വടപളനി പാതയിൽ സർവീസ് ഉടൻ

ഡിസൈനിലും പ്രത്യേകത

തിരുമംഗലം പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഡിസൈനാണ്. വരാനിരിക്കുന്ന നാല് ടവറുകളിലെ രണ്ടാമത്തെ ടവറിലൂടെയാണ് രണ്ടാം ഘട്ട മെട്രോ പാത കടന്നുപോകുന്നത്. അതായത്, കെട്ടിടത്തിന് ഉള്ളിലൂടെയായിരിക്കും മെട്രോ ട്രെയിനുകൾ സഞ്ചരിക്കുക. മാധവരം മുതൽ ശോലിംഗനല്ലൂർ വരെ നീളുന്ന 47 കിലോമീറ്റർ ദൈർഘ്യമുള്ള അഞ്ചാം കോറിഡോറിലാണ് തിരുമംഗലം ഉൾപ്പെടുന്നത്. ഡിസൈനുകൾ ഇതിനകം പൂർത്തിയായതിനാൽ കരാർ ഔദ്യോഗികമായി കൈമാറി കഴിഞ്ഞാൽ രണ്ടര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചെന്നൈയിലെ ഏറ്റവും തിരക്കേറിയ വാണിജ്യ-യാത്രാ കേന്ദ്രങ്ങളിലൊന്നായി തിരുമംഗലം മാറുമെന്നും അധികൃതർ പറയുന്നു.

ലൈറ്റ് മെട്രോ പദ്ധതിക്ക് റെഡ് സിഗ്നൽ!

ചെന്നൈ യാത്രക്കാർ കാത്തിരുന്ന ലൈറ്റ് മെട്രോ പദ്ധതി ഉടൻ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാനും വിവിധ മെട്രോ സ്റ്റേഷനുകളിലേക്ക് എളുപ്പത്തിൽ കണക്റ്റിവിറ്റി ഉറപ്പാക്കാനുമായി ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നോട്ടുവെച്ച ‘ലൈറ്റ് മെട്രോ’ പദ്ധതിക്ക് വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ചെന്നൈയിലെ റോഡുകൾ ഈ പദ്ധതിക്ക് അനുയോജ്യമല്ലെന്ന് പുതിയ സാധ്യതാ പഠനത്തിൽ കണ്ടെത്തി. ഇതോടെ പദ്ധതി തൽക്കാലത്തേക്ക് നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. ഒന്നോ രണ്ടോ കോച്ചുകൾ മാത്രമുള്ള, റോഡിലൂടെ ഓടിക്കാവുന്ന ലൈറ്റ് മെട്രോ ട്രെയിനുകളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തിരുന്നത്. ചെന്നൈയിലെ തിരക്കേറിയ ടി നഗർ, കെ കെ നഗർ എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ ആദ്യഘട്ട പഠനം നടത്തിയത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ പഠനം പൂർത്തിയായത്.

English Summary:

Chennai Metro Phase 2 Updates, Construction of commercial hub integrated with the Thirumangalam Metro Station in Chennai is set to begin in September. The project, will feature four interconnected towers with office spaces, retail outlets, restaurants, and other commercial facilities built around the metro station.

Follow Us