AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: 10 മിനിറ്റ് ഇടവേളയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ; പൂനമല്ലി – വടപളനി പാതയിൽ സർവീസ് ഉടൻ

Chennai Metro Phase 2: ചെന്നൈ മെട്രോ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പൂനമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള ആദ്യ ഇടനാഴിയിൽ സർവീസ് നടത്തുന്നതിനായി ട്രെയിനുകൾ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് സജ്ജമാക്കി കഴിഞ്ഞു. പാതയുടെ ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Chennai Metro: 10 മിനിറ്റ് ഇടവേളയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ; പൂനമല്ലി – വടപളനി പാതയിൽ സർവീസ് ഉടൻ
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 04 Jul 2026 | 10:25 AM

ചെന്നൈ: ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ സർവീസ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ, ചെന്നൈ മെട്രോ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പൂനമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള ആദ്യ ഇടനാഴിയിൽ സർവീസ് നടത്തുന്നതിനായി ട്രെയിനുകൾ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് സജ്ജമാക്കി കഴിഞ്ഞു. പാതയുടെ ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഡ്രൈവർരഹിത ട്രെയിനുകൾ

പൂനമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള ആദ്യ ഇടനാഴിയിൽ സർവീസ് നടത്തുന്നതിനായി 15 ഡ്രൈവർരഹിത ട്രെയിനുകളാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഒരുക്കിയത്. 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ഓരോ 10 മിനിറ്റ് ഇടവേളകളിൽ മെട്രോ സർവീസ് ഉണ്ടായിരിക്കുന്നതാണ്. മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ സുരക്ഷാ അനുമതി ലഭിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പാത ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത്.

രണ്ടാം ഘട്ട ശൃംഖലയ്ക്കായി ഓർഡർ ചെയ്ത 36 ഡ്രൈവർരഹിത ട്രെയിനുകളിൽ 34 എണ്ണവും പൂനമല്ലിയിലെ മെട്രോ ഡിപ്പോയിൽ എത്തിക്കഴിഞ്ഞതായാണ് വിവരം. ബാക്കിയുള്ള രണ്ട് ട്രെയിനുകൾ കൂടി ജൂലൈ അവസാനത്തോടെ ചെന്നൈയിൽ എത്തുന്നതാണ്. സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ട്രെയിനുകളിൽ കടുത്ത സുരക്ഷാ പരിശോധനകൾ നടത്തുന്നതാണ്.

ALSO READ: ഓണം മിസ്സാകില്ലാ, ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരാനിതാ വഴികള്‍; വെറും 3 മണിക്കൂറില്‍ വരാലോ!

ആകെ 6 ഘട്ടങ്ങളായുള്ള നിർബന്ധിത പരിശോധനകളാണ് ട്രെയിനുകളിൽ നടത്തുന്നത്. ട്രെയിനുകളും അവയുടെ സിഗ്നലിംഗ് സംവിധാനങ്ങളും പൂർണ്ണ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സ്റ്റാറ്റിക് ടെസ്റ്റുകൾ, ഡൈനാമിക് ടെസ്റ്റുകൾ, സിഗ്നലിംഗ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ സ്റ്റാറ്റിക് ടെസ്റ്റുകൾ, സിഗ്നലിംഗ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ ഡൈനാമിക് ടെസ്റ്റുകൾ, ഇന്റഗ്രേഷൻ ടെസ്റ്റുകൾ, സർവീസ് ട്രയലുകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

പൂനമല്ലി – വടപളനി സർവീസ് എന്ന് മുതൽ?

നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ച്, എല്ലാ വിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിട്ടും പൂനമല്ലി – വടപളനി സ്ട്രെച്ചിന്റെ ഉദ്ഘാടനം എന്നെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പാത ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് മെട്രോ അധികൃതർ അറിയിക്കുന്നത്.

സുരക്ഷാ അനുമതി ലഭിച്ചതിനെ തുടർന്ന് ട്രെയിനുകളുടെ വേഗതയും സർവീസ് നടത്തുന്ന സമയക്രമവും മെട്രോ റെയിൽ കോർപ്പറേഷൻ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. നാല് മാസത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസമാണ് പാതയുടെ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായത്. കോറിഡോർ 4ന്റെ ഭാഗമായ, 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു.

അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

English Summary:

Chennai Metro Rail Limited is preparing to introduce fully driverless trains as part of the Phase 2 metro expansion, marking a major step toward modernizing the city’s public transport system. Before they enter commercial service, the trains will undergo extensive testing and safety inspections to ensure they meet all regulatory and performance standards.

Follow Us