AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Travel: ഓണം മിസ്സാകില്ലാ, ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരാനിതാ വഴികള്‍; വെറും 3 മണിക്കൂറില്‍ വരാലോ!

Onam 2026 Travel Guide Best Ways to Reach Kerala from Bengaluru: ട്രെയിന്‍ കിട്ടിയില്ലെന്ന് കരുതി നാട്ടിലേക്ക് വരാതിരിക്കുന്നത് എങ്ങനെയാണ്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന യാത്രാ മാര്‍ഗങ്ങളും നിങ്ങള്‍ അറിഞ്ഞിരിക്കണം. അവസാന നിമിഷം ഇനി എങ്ങനെ നാട്ടില്‍ പോകുമെന്ന ആശങ്ക ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ തയാറെടുപ്പുകള്‍ നടത്താമല്ലോ.

Bengaluru Travel: ഓണം മിസ്സാകില്ലാ, ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരാനിതാ വഴികള്‍; വെറും 3 മണിക്കൂറില്‍ വരാലോ!
ബെംഗളൂരുImage Credit source: Satvik Shahapur/Moment/Getty Images
Shiji M K
Shiji M K | Published: 04 Jul 2026 | 08:36 AM

ഓണാഘോഷത്തിന് നാട്ടിലേക്കെത്താന്‍ കാത്തിരിക്കുകയാണ് മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍. എന്നാല്‍ വിചാരിച്ചതുപോലെ അത്രവേഗത്തില്‍ നാട്ടിലെത്തിച്ചേരാന്‍ സാധിക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്. ട്രെയിനുകളിലെല്ലാം സീറ്റില്ലാത്ത അവസ്ഥയാണ്, ഓണം പ്രമാണിച്ച് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ യാത്രക്കാര്‍.

എന്നാല്‍ ട്രെയിന്‍ കിട്ടിയില്ലെന്ന് കരുതി നാട്ടിലേക്ക് വരാതിരിക്കുന്നത് എങ്ങനെയാണ്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന യാത്രാ മാര്‍ഗങ്ങളും നിങ്ങള്‍ അറിഞ്ഞിരിക്കണം. അവസാന നിമിഷം ഇനി എങ്ങനെ നാട്ടില്‍ പോകുമെന്ന ആശങ്ക ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ തയാറെടുപ്പുകള്‍ നടത്താമല്ലോ.

ബസ്സില്‍ നാട്ടിലെത്താം

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനുകള്‍ മാത്രമല്ല ബസ്സുകളും സര്‍വീസ് നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസി- കേരള, കെഎസ്ആര്‍ടിസി- കര്‍ണാടക എന്നിവയെ കൂടാതെ ധാരാളം സ്വകാര്യ ബസ്സുകളും റൂട്ടിലോടുന്നു. എസി, നോണ്‍ എസി, സ്ലീപ്പര്‍, വോള്‍വോ ഉള്‍പ്പെടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ബസ് ഇതില്‍ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ നിങ്ങളൊരിക്കലും അവസാന നിമിഷം ബസ് ടിക്കറ്റുകളെടുക്കാന്‍ നില്‍ക്കരുത്, എത്രയും വേഗം ടിക്കറ്റെടുത്താല്‍ ടെന്‍ഷനില്ലാതിരിക്കാം.

വിമാനത്തില്‍ വരാം

വളരെ വേഗത്തില്‍ എത്തണമെങ്കില്‍ നിങ്ങള്‍ക്ക് വിമാനയാത്ര തിരഞ്ഞെടുക്കാവുന്നതാണ്. ബെംഗളൂരുവില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് വിമാന സര്‍വീസുണ്ട്. എന്നാല്‍ ഓണം പ്രമാണിച്ച് വിമാനത്തിലും ധാരാളം ആളുകള്‍ യാത്ര ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടായേക്കാം. യാത്രാ തീയതി ഉറപ്പാക്കിയ ശേഷം വേഗം ടിക്കറ്റെടുക്കുന്നതാണ് നല്ലത്.

Also Read: Bengaluru Signal Free Corridor: മൈസൂരു-മാഗഡി യാത്രയ്ക്ക് വെറും 20 മിനിറ്റ്; ബെംഗളൂരുവില്‍ പുതിയ പാത തുറന്നു

സ്വന്തം വാഹനം തിരഞ്ഞെടുക്കാം

സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നതാണ് ഏറ്റവും നല്ലത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല മാര്‍ഗവും ഇതുതന്നെയാണ്. ബെംഗളൂരു-ഹൊസൂര്‍-സേലം-കോയമ്പത്തൂര്‍-പാലക്കാട് ദേശീയപാത വഴി നിങ്ങള്‍ക്ക് കേരളത്തിലേക്ക് കടക്കാം. ഇതിന് പുറമെ മൈസൂരു-ഗുണ്ടല്‍പേട്ട്-സുല്‍ത്താന്‍ ബത്തേരി വഴിയും യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ സര്‍വീസ്, ടോള്‍, ഇന്ധനം, ഗതാഗത നിയന്ത്രണം തുടങ്ങി എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പിക്കുക.

ട്രെയിനില്‍ വരാം

മറ്റ് വഴികളൊന്നുമില്ലെങ്കില്‍ നിങ്ങള്‍ക്ക് ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കാവുന്നതാണ്. ഒട്ടുമിക്ക ട്രെയിനുകളിലും നിലവില്‍ സീറ്റില്ല, എന്നാല്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ഓണത്തിന് ധാരാളം ആളുകള്‍ നാട്ടിലേക്ക് യാത്ര നടത്തുന്നതിനാല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍ പോലും സ്ഥലമുണ്ടാകില്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കാം. എന്നാല്‍ ഈ സാഹചര്യം ഒഴിവാക്കാനായി നിങ്ങള്‍ക്ക് നേരത്തെ യാത്ര പ്ലാന്‍ ചെയ്യാവുന്നതാണ്.

യാത്രയ്ക്ക് മുമ്പ് ഇവ ശ്രദ്ധിക്കാം

ഓണം പോലുള്ള ഉത്സവ സീസണില്‍ യാത്രാ ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. യാത്രാ സമയം, കാലാവസ്ഥ, റോഡ് ട്രാഫിക്, ട്രെയിന്‍-ബസ്-വിമാന സര്‍വീസുകളിലെ മാറ്റങ്ങള്‍ എന്നിവ മുന്‍കൂട്ടി പരിശോധിക്കാം, അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും തിരക്ക് കൂടുന്നത് പതിവാണ്. അതിനാല്‍ ഇത്തരം ദിവസങ്ങളില്‍ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതും നല്ലതാണ്.

English Summary

Planning to travel from Bengaluru to Kerala for Onam 2026? Explore the best travel options by train, bus, flight, and road, along with useful tips to avoid rush and make your festive journey smooth and hassle-free.

Follow Us