AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയായി; പോരൂർ-വടപളനി റൂട്ട് ഉടൻ

Chennai Metro Phase 2: പൂനമല്ലിയിൽ നിന്ന് പോരൂരിലേക്ക് ട്രെയിനുകൾ സർവീസ് നടത്തുന്നതിന് താൽക്കാലിക അനുമതി നൽകിയിരുന്നു. എന്നാൽ ഡബിൾ ഡെക്കർ ആലപ്പാക്കം-അൽവാർതിരുനഗർ സ്ട്രെച്ചിലെ 26 ഡെക്ക് സ്ലാബുകൾ നിർമ്മിച്ചതിനുശേഷം മാത്രമേ പോരൂർ-വടപളനി സ്ട്രെച്ചിൽ ട്രെയിൻ സർവീസുകൾ അനുവദിക്കൂ എന്നാണ് പറഞ്ഞിരുന്നത്.

Chennai Metro: ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയായി; പോരൂർ-വടപളനി റൂട്ട് ഉടൻ
Chennai Metro Image Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 29 Mar 2026 | 11:35 PM

ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ പ്രധാനഭാ​ഗമായ പോരൂർ മുതൽ വടപളനി റൂട്ടിന്റെ ഉദ്ഘാടനം ഉടനെന്ന് വിവരം. പോരൂർ – വടപളനി പാതയിലെ ഡബിൾ‌ ഡക്കർ പാതയുടെ 26 ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയായതായി ചെന്നെ മെട്രോ ലിമിറ്റഡ് അറിയിച്ചു. ഫെബ്രുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും, ഉദ്ഘാടനം മാറ്റിവച്ചിരുന്നു.

ജോലികൾ പൂർത്തിയാകാത്തതിനാൽ ഇതുവരെ സർവീസ് ആരംഭിക്കാൻ സാധിച്ചിരുന്നില്ല. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ അനുമതിക്ക് പ്രധാന വ്യവസ്ഥകളിലൊന്നായിരുന്നു ഈ സ്ലാബുകളുടെ പൂർത്തീകരണം. 14.6 കിലോമീറ്റർ നീളമുള്ള രണ്ടാംഘട്ട മെട്രോ പാതയിൽ സർവീസ് ആരംഭിക്കാൻ ആവശ്യമായ പ്രധാന സാങ്കേതിക ഘടകങ്ങളിലൊന്നാണ് ഡെക്ക് സ്ലാബുകൾ.

ALSO READ: കേരളത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ: പാതയൊരുക്കാൻ തമിഴ്‌നാട്

പൂനമല്ലിയിൽ നിന്ന് പോരൂരിലേക്ക് ട്രെയിനുകൾ സർവീസ് നടത്തുന്നതിന് താൽക്കാലിക അനുമതി നൽകിയിരുന്നു. എന്നാൽ ഡബിൾ ഡെക്കർ ആലപ്പാക്കം-അൽവാർതിരുനഗർ സ്ട്രെച്ചിലെ 26 ഡെക്ക് സ്ലാബുകൾ നിർമ്മിച്ചതിനുശേഷം മാത്രമേ പോരൂർ-വടപളനി സ്ട്രെച്ചിൽ ട്രെയിൻ സർവീസുകൾ അനുവദിക്കൂ എന്നാണ് പറഞ്ഞിരുന്നത്.

ഇപ്പോൾ ഇവ പൂര്‍ത്തിയായതിനാൽ, മറ്റ് പരിശോധനകളും ഔദ്യോഗിക അനുമതികളും ലഭിച്ചതിന് ശേഷം സർവീസ് ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പൂനമല്ലി മുതൽ വടപളനി വരെ മെട്രോ സർവീസ് ആരംഭിക്കുന്നതിലൂടെ ഗതാഗത പ്രശ്നങ്ങൾ കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കും. കൂടാതെ, നിലവിലുള്ള മെട്രോ നെറ്റ്വർക്കുമായി മികച്ച ബന്ധവും ലഭിക്കും.

Follow Us