AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chennai Metro: ചെന്നൈ മെട്രോ പുതിയ റൂട്ട് എങ്ങോട്ട്? ഉപകാരപ്പെടുന്നത് ഇവർക്ക്…

ഡൽഹിക്കും ബെംഗളൂരുവിനും ശേഷം ആളുകൾ കൂടുതൽ ആശ്രയിക്കുന്ന മെട്രോയാണ് ചെന്നൈ മെട്രോ. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ രണ്ട് പാതകളിലാണ് ചെന്നൈ മെട്രോ പ്രധാനമായും പ്രവർത്തിക്കുന്നത്. ഇനിയും മൂന്ന് പാതകളാണ് നിർമ്മിച്ച് കൊണ്ടിരിക്കുന്നത്.

Chennai Metro: ചെന്നൈ മെട്രോ പുതിയ റൂട്ട് എങ്ങോട്ട്? ഉപകാരപ്പെടുന്നത് ഇവർക്ക്…
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 27 May 2026 | 03:02 PM

രാജ്യത്തെ ഏറ്റവും മികച്ച മെട്രോകളിൽ ഒന്നാണ് ചെന്നൈ മെട്രോ. ഡൽഹിക്കും ബെംഗളൂരുവിനും ശേഷം ആളുകൾ കൂടുതൽ ആശ്രയിക്കുന്ന മെട്രോയാണ് ചെന്നൈ മെട്രോ. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ രണ്ട് പാതകളിലാണ് ചെന്നൈ മെട്രോ പ്രധാനമായും പ്രവർത്തിക്കുന്നത്. ഇനിയും മൂന്ന് പാതകളാണ് നിർമ്മിച്ച് കൊണ്ടിരിക്കുന്നത്.

ചെന്നൈ മെട്രോ ഒന്നാം ഘട്ടം

ചെന്നൈ മെട്രോയുടെ ഒന്നാം ഘട്ടത്തിൽ ആകെ 54 കിലോമീറ്റർ നീളത്തിലായി 2 പ്രധാന റൂട്ടുകളിലാണ് നിലിൽ സർവീസ് നടത്തുന്നത്. 41 സ്റ്റേഷനുകളാണുള്ളത്. ഇതിൽ 21 എണ്ണം ഭൂഗർഭ സ്റ്റേഷനുകളും 20 എണ്ണം എലവേറ്റഡ് സ്റ്റേഷനുകളുമാണ്. രണ്ട് കളർ കോഡഡ് ലൈനുകളായാണ് ഇവ തിരിച്ചിരിക്കുന്നത്.

ബ്ലൂ ലൈൻ

ചെന്നൈ നഗരത്തിലെ വടക്ക് ഭാഗത്തെയും തെക്ക് ഭാഗത്തെ അന്താരാഷ്ട്ര വിമാനത്താവളത്തെയും  നേരിട്ട് ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ പാതയാണിത്. വിംകോ നഗർ ഡിപ്പോ മുതൽ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം വരെയാണ് ഇതിന്റെ റൂട്ടട്.  വിംകോ നഗർ, ടോണ്ടിആർപേട്ട്, വാഷർമാൻപേട്ട്, ചെന്നൈ സെൻട്രൽ, എൽ.ഐ.സി, തൗസൻഡ് ലൈറ്റ്സ്, നന്ദനം, സൈദാപേട്ട്, ഗിണ്ടി, ആലന്തൂർ, ചെന്നൈ എയർപോർട്ട് എന്നിങ്ങനെയാണ് സ്റ്റേഷനുകൾ.

ഗ്രീൻ ലൈൻ

ചെന്നൈയിലെ ബസ് ടെർമിനലായ കോയമ്പേടിനെയും പ്രധാന റെയിൽവേ സ്റ്റേഷനുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർ സിറ്റി ലൈനാണ് ഗ്രീൻ ലൈൻ. ചെന്നൈ സെൻട്രൽ മുതൽ സെന്റ് തോമസ് മൗണ്ട് വരെയാണ് റൂട്ട്. ചെന്നൈ സെൻട്രൽ, എഗ്മൂർ റെയിൽവേ സ്റ്റേഷൻ, നെഹ്‌റു പാർക്ക്, കിഴക്കൻ കൽപ്പാക്കം, അണ്ണാനഗർ ഈസ്റ്റ്, തിരുമംഗലം, കോയമ്പേട്, വടപളനി, അശോക് നഗർ, ആലന്തൂർ, സെന്റ് തോമസ് മൗണ്ട് എന്നിങ്ങനെയാണ് സ്റ്റേഷനുകൾ.

യാത്രക്കാർക്ക് ഒരു ലൈനിൽ നിന്ന് മറ്റൊന്നിലേക്ക് ട്രെയിൻ മാറി കയറാൻ രണ്ട് സ്റ്റേഷനുകളാണ് ഉള്ളത്. അതിൽ ഒന്ന് ചെന്നൈ സെൻട്രലാണ്. ബ്ലൂ ലൈനും ഗ്രീൻ ലൈനും ഇവിടെ വെച്ച് പരസ്പരം ക്രോസ്സ് ചെയ്യുന്നുണ്ട്. കൂടാതെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ, എഗ്മൂർ സബർബൻ സ്റ്റേഷൻ എന്നിവയുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു. ആലന്തൂർ മെട്രോ സ്റ്റേഷനിലും ബ്ലൂ, ഗ്രീൻ ലൈനുകൾ തമ്മിൽ മാറിക്കയറാം.

ALSO READ: ട്രാഫിക്കിൽ പെടില്ല, ചെലവും കുറവ്; ഷോപ്പിംഗിന് ചെന്നൈ മെട്രോ മതിയേ…

ചെന്നൈ മെട്രോ രണ്ടാം ഘട്ടം

ചെന്നൈയുടെ മുഖച്ഛായ മാറ്റാനായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് അതിവേഗം നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രോജക്ടാണ് ചെന്നൈ മെട്രോ രണ്ടാം ഘട്ടം. ആകെ 118.9 കിലോമീറ്റർ നീളമുള്ള രണ്ടാം ഘട്ടത്തിൽ 128 സ്റ്റേഷനുകളാണ് പുതുതായി വരുന്നത്. രണ്ടാം ഘട്ടത്തിൽ പ്രധാനമായും മൂന്ന് കോറിഡോറുകളാണ് ഉള്ളത്.

പർപ്പിൾ ലൈൻ

ചെന്നൈ നഗരത്തിന്റെ വടക്കേ അറ്റത്ത് നിന്ന് ആരംഭിച്ച് തെക്ക് വശത്തുള്ള ഒഎംആർ വഴി നീളുന്ന പാതയാണിത്. മാധവാരം മുതൽ സിപ്കോട്ട് (SIPCOT 2) വരെയാണ് പർപ്പിൾ ലൈൻ വരുന്നത്. പെരമ്പൂർ, പുരസൈവാക്കം, കെല്ലിസ്, നുങ്കമ്പാക്കം, റോയപ്പേട്ട, അഡയാർ, തിരുവാന്മിയൂർ, പെരുങ്കുടി, തൊരൈപ്പാക്കം, ശോളിംഗനല്ലൂർ, നാവല്ലൂർ എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ.

ഓറഞ്ച് ലൈൻ

ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി ബൈപാസ് വരെയാണ് ഓറഞ്ച് ലൈൻ വരുന്നത്. ലൈറ്റ് ഹൗസ്, മൈലാപ്പൂർ, ആൽവാർപേട്ട്, നന്ദനം, കോടമ്പാക്കം, വടപളനി, പോരൂർ, കാട്ടുപ്പാക്കം, കുമനൻചാവടി, പൂനമല്ലി തുടങ്ങിയവയാണ് പ്രധാന സ്റ്റേഷനുകൾ.

റെഡ് ലൈൻ

മാധവാരം മുതൽ ഷോലിങ്ങനല്ലൂർ വരെയാണ് റെഡ് ലൈൻ റൂട്ട്. റെട്ടേരി ജംഗ്ഷൻ, വില്ലിവാക്കം, തിരുമംഗലം, കോയമ്പേട് , ആൽവാർതിരുനഗർ, മടിപ്പാക്കം, കീഴ്കട്ടളൈ, മേദവാക്കം എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ.

English Summary:

Chennai Metro first phase and second phase details, The first phase of Chennai Metro will operate on two main routes, covering a total length of 54 km. It will have 41 stations, of which 21 are underground and 20 are elevated. These will be divided into two color-coded lines.

Follow Us