AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chennai Metro: ട്രാഫിക്കിൽ പെടില്ല, ചെലവും കുറവ്; ഷോപ്പിംഗിന് ചെന്നൈ മെട്രോ മതിയേ…

Chennai Metro Route: ഒരു സിനിമ കാണാനോ റെസ്റ്റോറന്റുകളിൽ പോകാനോ പ്ലാനുണ്ടോ? എന്തുതന്നെയായാലും വളരെ കുറഞ്ഞ ചെലവിൽ ട്രാഫിക് ബ്ലോക്കുകളില്ലാതെ നിങ്ങളുടെ പ്രിയപ്പെട്ട മാളുകളിൽ എത്തിച്ചേരാൻ ചെന്നൈ മെട്രോ സഹായിക്കും. രാജ്യത്തെ ഏറ്റവും മികച്ച മെട്രോ സേവനങ്ങളിൽ ഒന്നാണ് ചെന്നൈ മെട്രോ.

Chennai Metro: ട്രാഫിക്കിൽ പെടില്ല, ചെലവും കുറവ്; ഷോപ്പിംഗിന് ചെന്നൈ മെട്രോ മതിയേ…
Chennai Metro Image Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 26 May 2026 | 12:50 PM

ചെന്നൈ നഗരത്തിൽ ഒരു ഷോപ്പിംഗ് പ്ലാൻ ചെയ്യുകയാണോ? അതോ ഒരു സിനിമ കാണാനോ റെസ്റ്റോറന്റുകളിൽ പോകാനോ പ്ലാനുണ്ടോ? എന്തുതന്നെയായാലും വളരെ കുറഞ്ഞ ചെലവിൽ ട്രാഫിക് ബ്ലോക്കുകളില്ലാതെ നിങ്ങളുടെ പ്രിയപ്പെട്ട മാളുകളിൽ എത്തിച്ചേരാൻ ചെന്നൈ മെട്രോ സഹായിക്കും. രാജ്യത്തെ ഏറ്റവും മികച്ച മെട്രോ സേവനങ്ങളിൽ ഒന്നാണ് ചെന്നൈ മെട്രോ. അവയുടെ റൂട്ടുകളിൽ ചെന്നൈയിലെ പ്രധാന മാളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ…

മാളുകളും മെട്രോ സ്റ്റേഷനുകളും

  • ഏറോഹബ് മാൾ (AeroHub): ചെന്നൈ വിമാനത്താവളത്തോട് ചേർന്നുള്ള ഏറോഹബ്  മാളിലേക്ക് യാത്ര ചെയ്യാൻ എയർപോർട്ട് മെട്രോ സ്റ്റേഷൻ ഉപയോഗിക്കാവുന്നതാണ്.
  • ഫീനിക്സ് മാർക്കറ്റ് സിറ്റി (Phoenix Marketcity): ചെന്നൈയിലെ ഏറ്റവും വലിയ മാളുകളിലൊന്നായ ഇവിടേക്ക് പോകാൻ ഗിണ്ടി മെട്രോ സ്റ്റേഷനിൽ ഇറങ്ങാം.
  • എക്സ്പ്രസ് അവന്യൂ മാൾ (Express Avenue Mall): നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ മാളിലേക്ക് പോകാൻ എൽ.ഐ.സി മെട്രോ സ്റ്റേഷൻ തിരഞ്ഞെടുക്കാം.
  • നെക്സസ് വിജയ മാൾ (Nexus Vijaya Mall): സിനിമാ തിയേറ്ററുകളും ഷോപ്പിംഗും ഒത്തിണങ്ങിയ ഈ മാളിലേക്ക് പോകാൻ വടപളനി മെട്രോ സ്റ്റേഷനിൽ ഇറങ്ങാം.
  • വി.ആർ ചെന്നൈ (VR Chennai): അന്നാനഗർ ഭാഗത്തുള്ള ഈ പ്രമുഖ മാളിലേക്ക് പോകാൻ തിരുമംഗലം മെട്രോ സ്റ്റേഷൻ ആണ് ഏറ്റവും അനുയോജ്യം.

ALSO READ: തുംകുരു നമ്മ മെട്രോ പാതയില്‍ 25 സ്റ്റേഷനുകളില്ല; എണ്ണം കുറച്ച് ബിഎംആര്‍സിഎല്‍

ഫെയ്സ്ബുക്ക് പോസ്റ്റ്

ആശുപത്രി യാത്രകൾ ഇനി വേഗത്തിലാക്കാം; ഈ മെട്രോ അടിപൊളിയാണേ….

ആശുപത്രി യാത്രകൾക്ക് പലപ്പോഴും ഗതാഗത കുരുക്ക് പ്രശ്നമാകാറുണ്ട്. എന്നാൽ ഇനി ചെന്നൈ നഗരത്തിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രികളിലേക്കും ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും യാത്ര ചെയ്യാം. ചെന്നൈ മെട്രോ റെയിൽ നഗരത്തിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

എഗ്മൂർ, ചെന്നൈ സെൻട്രൽ, കിൽപ്പോക്ക്, വാഷർമാൻപേട്ട്, ഗവൺമെന്റ് എസ്റ്റേറ്റ് തുടങ്ങി ചെന്നൈയിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകൾക്കും പ്രധാന കേന്ദ്രങ്ങൾക്കും സമീപമുള്ള വലിയ സർക്കാർ ആശുപത്രികളെല്ലാം മെട്രോ നെറ്റ്‌വർക്കുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

English Summary:

Chennai Metro Rail has highlighted convenient metro connectivity to some of Chennai’s most popular malls and lifestyle destinations. Key stops include Airport Metro for AeroHub, Guindy Metro for Phoenix Marketcity, LIC Metro for Express Avenue Mall, Vadapalani Metro for Nexus Vijaya Mall, and Thirumangalam Metro for VR Chennai.

Follow Us