AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: ലൈറ്റ്‌ഹൗസ് മുതൽ പൂനമല്ലി വരെ മെട്രോ പാതയൊരുങ്ങുന്നു; കരാർ സ്വന്തമാക്കിയത് ഇവർ….

Chennai Metro Phase 2 Updates: രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ മറ്റൊരു ചുവടുവെപ്പ് കൂടി. രണ്ടാം ഘട്ടത്തിലെ പ്രധാന പാതകളിലൊന്നായ കോറിഡോർ 4-ലെ അവശേഷിക്കുന്ന ട്രാക്ക് നിർമാണത്തിനുള്ള വൻ കരാർ പ്രമുഖ നിർമാണ കമ്പനിയായ 'പി പി മണ്ഡൽ പ്രോജക്ട്സ്' സ്വന്തമാക്കി.

Chennai Metro: ലൈറ്റ്‌ഹൗസ് മുതൽ പൂനമല്ലി വരെ മെട്രോ പാതയൊരുങ്ങുന്നു; കരാർ സ്വന്തമാക്കിയത് ഇവർ….
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 26 Jun 2026 | 11:09 AM

ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ പ്രധാനിയാണ് ചെന്നൈ മെട്രോ. ബ്ലൂ ലൈൻ, ഗ്രീൻ ലൈൻ എന്നിങ്ങനെ രണ്ട് റൂട്ടുകളിലാണ് നിലവിലെ സർവീസ്. അതേസമയം, ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനങ്ങളും സജീവമായി പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ മറ്റൊരു ചുവടുവെപ്പ് കൂടി. രണ്ടാം ഘട്ടത്തിലെ പ്രധാന പാതകളിലൊന്നായ കോറിഡോർ 4-ലെ അവശേഷിക്കുന്ന ട്രാക്ക് നിർമാണത്തിനുള്ള വൻ കരാർ പ്രമുഖ നിർമാണ കമ്പനിയായ ‘പി പി മണ്ഡൽ പ്രോജക്ട്സ്’ സ്വന്തമാക്കി.

81 കോടി രൂപയുടെ കരാർ

ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ഈ കരാർ നൽകിയിരിക്കുന്നത്. ഏകദേശം 81.09 കോടി രൂപയുടേതാണ് പദ്ധതി. ചെന്നൈ മെട്രോ റെയിൽവേയുടെ കോറിഡോർ 4-ൽ ഉൾപ്പെടുന്ന ലൈറ്റ്‌ഹൗസ് സ്റ്റേഷൻ മുതൽ പൂനമല്ലി ബൈപാസ് സ്റ്റേഷൻ വരെയുള്ള പാതയിലാണ് ട്രാക്ക് നിർമാണം നടക്കുക. ഇതിനായുള്ള സ്റ്റാൻഡേർഡ് ഗേജ് ട്രാക്കുകളുടെ നിർമാണം, വിതരണം, പരിശോധന, കമ്മീഷനിങ് എന്നിവയെല്ലാം ഈ കരാറിന്റെ പരിധിയിൽ വരുന്നുണ്ട്.

ഒരു വർഷമാണ് പദ്ധതി പൂർത്തിയാക്കാനുള്ള കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്. കോറിഡോർ 4-ന്റെ ഭാഗമായി ഭൂമിക്കടിയിലൂടെയുള്ള പാതകളിലും, എലിവേറ്റഡ് പാതകളിലും ആവശ്യമായ ട്രാക്ക് ക്രമീകരണങ്ങൾ പൂർത്തിയാക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ചുമതല. ഈ റൂട്ടിലെ അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഈ കരാറിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ALSO READ: 50 രൂപയ്ക്ക് 17 സ്റ്റേഷനുകൾ; ചെന്നൈയിലുള്ളവർ ഇത് മിസ്സാക്കല്ലേ…

ചെന്നൈ മെട്രോ രണ്ടാം ഘട്ടം

ചെന്നൈ മെട്രോ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. നഗരത്തെ ഒന്നാകെ ബന്ധിപ്പിക്കുന്ന 118.9 കിലോമീറ്റർ നീളമുള്ള ശൃംഖലയാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിൽ 26.1 കിലോമീറ്റർ നീളമുള്ളതാണ് കോറിഡോർ 4. ഇതിൽ 16 കിലോമീറ്റർ ഭൂഗർഭ പാതയും 10.1 കിലോമീറ്റർ എലിവേറ്റഡ് പാതയുമാണ്. ആകെ 28 സ്റ്റേഷനുകൾ ഈ റൂട്ടിലുണ്ടാകും.

കോറിഡോർ 5

കോയമ്പേട് മുതൽ ചെന്നൈ ട്രേഡ് സെന്റർ വരെയുള്ള മെട്രോ ‘റെഡ് ലൈൻ’ കോറിഡോറിൽ ഒരു ദിവസം കൊണ്ട് 200 മീറ്റർ ട്രാക്ക് വീതം സ്ഥാപിക്കാനാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ നീക്കം. വരുന്ന ഉത്സവ സീസണുകളിലെ തിരക്കുകൾക്ക് മുമ്പായി നിർമ്മാണം പരമാവധി പൂർത്തിയാക്കുകയാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. നിലവിൽ ഈ റൂട്ടിലെ ട്രാക്ക് സ്ഥാപിക്കൽ ജോലികൾ ഏകദേശം 45 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു. കടുത്ത ഉഷ്ണതരംഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ ക്ഷാമവും നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു.

വിളവെടുപ്പ് കാലമായതിനാലും നാട്ടിലെ പ്രാദേശിക തിരഞ്ഞെടുപ്പുകൾ കാരണവും വലിയൊരു വിഭാഗം തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് പ്രതിസന്ധി സൃഷ്ടിച്ചു. എങ്കിലും നിർദ്ദിഷ്ട സമയത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ കൃത്യമായ ആസൂത്രണത്തോടെയാണ് മെട്രോ അധികൃതർ മുന്നോട്ട് പോകുന്നത്. ഇതിനായി കൂടുതൽ ആധുനിക യന്ത്രസാമഗ്രികളും ഷിഫ്റ്റ് സമ്പ്രദായങ്ങളും നടപ്പിലാക്കിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.

English Summary:

Chennai Metro Rail Limited has awarded the track work contract for Corridor 4 of its Phase 2 project to PEE PEE Mandal Projects, marking another major milestone in the expansion of the city’s metro network. The contract covers the supply and installation of ballastless tracks, turnouts, fastening systems, and related civil works along the 26.1-km Corridor 4, which connects Light House with Poonamallee Bypass.

Follow Us