Chennai Metro: യാത്രക്കാർക്ക് 400 രൂപ വരെ ലാഭം! ചെന്നൈ മെട്രോ യെല്ലോ ലൈൻ വൻ ഹിറ്റ്
Chennai Metro Phase 2 Yellow Line: ഒക്ടോബർ 11ന് ഉദ്ഘാടനം നിർവഹിച്ച ചെന്നൈ മെട്രോ കോറിഡോർ 4, യെല്ലോ ലൈനും വൻ ഹിറ്റാണ്. കണക്കുകൾ പ്രകാരം ആദ്യ ദിവസം 25,474 യാത്രക്കാരാണ് ഈ പാതയിൽ മാത്രം യാത്ര ചെയ്തത്. കൂടാതെ, യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സർവീസ് രാവിലെ 6 മണി മുതലും ആരംഭിച്ചിട്ടുണ്ട്.
ചെന്നൈ: ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ സർവീസുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബർ 11ന് ഉദ്ഘാടനം നിർവഹിച്ച ചെന്നൈ മെട്രോ കോറിഡോർ 4, യെല്ലോ ലൈനും വൻ ഹിറ്റാണ്. കണക്കുകൾ പ്രകാരം ആദ്യ ദിവസം 25,474 യാത്രക്കാരാണ് ഈ പാതയിൽ മാത്രം യാത്ര ചെയ്തത്. കൂടാതെ, യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സർവീസ് രാവിലെ 6 മണി മുതലും ആരംഭിച്ചിട്ടുണ്ട്.
ചെന്നൈ മെട്രോ – യെല്ലോ ലൈൻ
പൂനമല്ലി മുതൽ വടപളനി വരെ ആകെ 14.6 കിലോമീറ്റർ റൂട്ടിലാണ് യെല്ലോ ലൈൻ സർവീസ് നടത്തുന്നത്. 1 മണിക്കൂറിലധികം ദൈർഘ്യമുള്ള യാത്ര നാൽപ്പത് മിനിറ്റിന് താഴേക്ക് ചുരുക്കാൻ യെല്ലോ ലൈനിന് സാധിക്കുന്നുണ്ട്. അതുപോലെ, അത്യാധുനിക സൗകര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം എല്ലാ കോച്ചുകളിലും ഉണ്ട്.
ചെന്നൈ മെട്രോയിൽ ആദ്യമായി പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതും യെല്ലോ ലൈനിലാണ്. പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ എല്ലാ സ്റ്റേഷനിലും ഉണ്ടാകും. ട്രെയിനുകൾ വന്നു നിന്നതിന് ശേഷം മാത്രമേ ഇവ തുറക്കൂ. ഇതുവഴി അപകടങ്ങൾ പരമാവധി കുറയ്ക്കാനാകും. 3 കോച്ചുകളുള്ള ട്രെയിനുകളിൽ ഒരു കോച്ചിന്റെ പകുതി ഭാഗം സ്ത്രീകൾക്കാണ്. ഈ ഭാഗം തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബെൽറ്റും ഹാൻഡ് ഗ്രിപ്പുകളും നൽകിയിട്ടുണ്ട്. യാത്രാവിവരങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ ഡിജിറ്റൽ ഡിസ്പ്ലേകളും ഒരുക്കിയിട്ടുണ്ട്.
ALSO READ: യാത്രക്കാർക്ക് ആശ്വാസം; ചെന്നൈ മെട്രോ യെല്ലോ ലൈൻ സർവീസ് രാവിലെ 6 മുതൽ
യെല്ലോ ലൈനിന്റെ മറ്റൊരു പ്രത്യേകത അവ നൽകുന്ന കണക്ടിവിറ്റിയാണ്. നഗരത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് നഗരകേന്ദ്രത്തിലേക്ക് ജോലി ആവശ്യങ്ങൾക്കും, ഷോപ്പിംഗിനും മറ്റ് ആവശ്യങ്ങൾക്കും പോകുന്നവർക്ക് ഈ ലൈൻ വളരെ പ്രയോജനകരമാണെന്നാണ് റിപ്പോർട്ട്. ടാക്സി യാത്ര ചെയ്യുകയാണെങ്കിൽ ഇതിന് 300 മുതൽ 400 വരെ ചെലവ് വന്നേക്കാം.
സർവീസ് രാവിലെ ആറ് മണിമുതൽ
കോറിഡോർ 4 (യെല്ലോ ലൈൻ) സർവീസുകൾ രാവിലെ 6 മണി മുതൽ ആരംഭിച്ചിട്ടുണ്ട്. പൂനമല്ലി ബൈപാസിനും വടപളനിക്കുമിടയിലുള്ള 15 കിലോമീറ്റർ ദൂരത്തിലുള്ള 11 എലിവേറ്റഡ് സ്റ്റേഷനുകളിലാണ് ഈ മാറ്റം ബാധകമാകുന്നത്. രാത്രി 9 മണി വരെയാണ് സർവീസ്. തിങ്കൾ മുതൽ ശനി വരെയുള്ള പ്രവൃത്തിദിനങ്ങളിൽ രാവിലെ 8 മുതൽ 11 വരെയും, ഉച്ചയ്ക്ക് ശേഷം 5 മുതൽ രാത്രി 8 വരെയുള്ള തിരക്കേറിയ പീക്ക് ഹവേഴ്സിൽ 10 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും.
രാവിലെ 6 മുതൽ 8 വരെയുള്ള സമയവും മറ്റ് നോൺ-പീക്ക് സമയങ്ങളിലും 15 മിനിറ്റ് ഇടവേളയായിരിക്കും ഉണ്ടാകുക. ഞായറാഴ്ചകളും പൊതു അവധി ദിവസങ്ങളിൽ പ്രത്യേക പീക്ക് അവർ സമയങ്ങളില്ലാതെ, രാവിലെ 6 മുതൽ രാത്രി 9 വരെ എല്ലാ സമയത്തും 15 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ലഭ്യമാകുന്നതാണ്.
English Summary:
The Yellow Line operates along a 14.6-kilometre route between Poonamallee and Vadapalani, significantly reducing travel time from over an hour to less than 40 minutes. The service offers modern amenities to enhance passenger convenience, including mobile phone charging facilities in every coach.