AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chennai Metro: യാത്രക്കാർക്ക് ആശ്വാസം; ചെന്നൈ മെട്രോ യെല്ലോ ലൈൻ സർവീസ് രാവിലെ 6 മുതൽ

Chennai Metro Yellow Line Service Time: പുതിയ സമയക്രമം അനുസരിച്ച് ഇരുവശങ്ങളിൽ നിന്നുമുള്ള ട്രെയിനുകൾ രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ സർവീസ് നടത്തും. രാത്രി 9 മണിക്ക് പൂനമല്ലി ബൈപാസിൽ നിന്നും വടപളനിയിൽ നിന്നും അവസാന ട്രെയിനുകൾ പുറപ്പെടും. രാവിലെ ഓഫീസുകളിലേക്കും മറ്റും യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിലാണ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.

Chennai Metro: യാത്രക്കാർക്ക് ആശ്വാസം; ചെന്നൈ മെട്രോ യെല്ലോ ലൈൻ സർവീസ് രാവിലെ 6 മുതൽ
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 22 Oct 2026 | 09:17 AM

ചെന്നൈ: ചെന്നൈ മെട്രോ യാത്രക്കാർക്ക് ആശ്വാസം. പുതിയതായി ആരംഭിച്ച കോറിഡോർ 4 (യെല്ലോ ലൈൻ) സർവീസുകളുടെ സമയക്രമത്തിൽ മാറ്റിയതായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു. രാവിലെ 6 മണി മുതൽ സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഒക്ടോബർ 23 മുതൽ പുതിയ സമയക്രമം നിലവിൽ വരും. പൂനമല്ലി ബൈപാസിനും വടപളനിക്കുമിടയിലുള്ള 15 കിലോമീറ്റർ ദൂരത്തിലുള്ള 11 എലിവേറ്റഡ് സ്റ്റേഷനുകളിലാണ് ഈ മാറ്റം ബാധകമാകുന്നത്.

പുതിയ സമയക്രമം അനുസരിച്ച് ഇരുവശങ്ങളിൽ നിന്നുമുള്ള ട്രെയിനുകൾ രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ സർവീസ് നടത്തും. രാത്രി 9 മണിക്ക് പൂനമല്ലി ബൈപാസിൽ നിന്നും വടപളനിയിൽ നിന്നും അവസാന ട്രെയിനുകൾ പുറപ്പെടും. രാവിലെ ഓഫീസുകളിലേക്കും മറ്റും യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിലാണ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.

പുതിയ സമയക്രമവും സർവീസ് ഇടവേളകളും

  1. തിങ്കൾ മുതൽ ശനി വരെയുള്ള പ്രവൃത്തിദിനങ്ങളിൽ രാവിലെ 8 മുതൽ 11 വരെയും, ഉച്ചയ്ക്ക് ശേഷം 5 മുതൽ രാത്രി 8 വരെയുള്ള തിരക്കേറിയ പീക്ക് ഹവേഴ്സിൽ 10 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും.
  2. രാവിലെ 6 മുതൽ 8 വരെയുള്ള സമയവും മറ്റ് നോൺ-പീക്ക് സമയങ്ങളിലും 15 മിനിറ്റ് ഇടവേളയായിരിക്കും ഉണ്ടാകുക.
  3. ഞായറാഴ്ചകളും പൊതു അവധി ദിവസങ്ങളിൽ പ്രത്യേക പീക്ക് അവർ സമയങ്ങളില്ലാതെ, രാവിലെ 6 മുതൽ രാത്രി 9 വരെ എല്ലാ സമയത്തും 15 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ലഭ്യമാകും.

ALSO READ: ചെന്നൈ മെട്രോ സമയക്രമത്തിൽ മാറ്റം; കാരണമിത്…

സമയമാറ്റം യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്

ഒക്ടോബർ 11-ന് കോറിഡോർ 4-ൽ സർവീസുകൾ ആരംഭിച്ചതിന് പിന്നാലെ സർവീസ് സമയം ആറ് മണിമുതലാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സമയമാറ്റം വന്നിരിക്കുന്നത്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ഈ കോറിഡോർ, എലിവേറ്റഡ് പാതയിലൂടെ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ വടപളനി മേഖലയുമായി ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

പ്രവൃത്തിദിനങ്ങളിലെ തിരക്കേറിയ സമയമായ രാവിലെ 8 മണിക്ക് മുമ്പേ തന്നെ യെല്ലോ ലൈൻ ട്രെയിനുകൾ ലഭ്യമാകുന്നത് യാത്രക്കാർക്ക് ആശ്വാസമാകും. രാവിലെ 6 മണിക്കും 8 മണിക്കും ഇടയിൽ ഈ പാതയിൽ യാത്ര ചെയ്യുന്നവർ, പിന്നീട് രാവിലെ വരുന്ന പീക്ക് ഹവറിലെ 10 മിനിറ്റ് ഇടവേളയ്ക്ക് പകരം, 15 മിനിറ്റ് ഇടവേള കണക്കാക്കി യാത്ര പ്ലാൻ ചെയ്യേണ്ടതാണ്. തിരക്കില്ലാത്ത മറ്റ് സമയങ്ങളിലും ഞായറാഴ്ചകളിലും പൊതുാവധി ദിവസങ്ങളിലും ഇതേ 15 മിനിറ്റ് ഇടവേള ബാധകമായിരിക്കും.

ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary:

Chennai Metro Rail Limited has advanced the first train service on the Yellow Line between Poonamallee Bypass and Vadapalani from 7 am to 6 am, effective October 23. The revised schedule aims to help passengers travelling early in the morning for work and other needs.

Follow Us