AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chennai Metro: 10 മിനിറ്റ് ഇടവിട്ട് ട്രെയിൻ, പൂനമല്ലി – വടപളനി പാത ഉടൻ തുറക്കും

Poonamallee - Vadapalani Route Ready for Inauguration: പോരായ്മകളെല്ലാം പരിഹരിച്ച ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ നേതൃത്വത്തിൽ അഞ്ചാമത്തെയും അവസാനത്തെയും സുരക്ഷാ പരിശോധന നടത്തിയിരുന്നു. തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് അന്തിമ അനുമതി പത്രം മെട്രോയ്ക്ക് കൈമാറി. 

Chennai Metro: 10 മിനിറ്റ് ഇടവിട്ട് ട്രെയിൻ, പൂനമല്ലി – വടപളനി പാത ഉടൻ തുറക്കും
Chennai Metro Image Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 28 May 2026 | 08:19 PM

ചെന്നൈ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, രണ്ടാം ഘട്ടത്തിന്റെ ഭാഗമായ പൂനമല്ലി മുതൽ വടപളനി വരെയുള്ള പാത ഉടൻ പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്നാണ് വിവരം. പൂനമല്ലി – വടപളനി പാതയുടെ പ്രവർത്തനങ്ങൾ പൂർത്തിയായതായും ഉദ്ഘാടനത്തിന് സജ്ജമാണെന്നും ചെന്നൈ മെട്രോ റെയിൽ അധികൃതർ തമിഴ്നാട് സർക്കാരിനെയും കേന്ദ്രത്തെയും അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച, 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി ലഭിച്ചിരുന്നു. നേരത്തെ ഫെബ്രുവരിയിൽ റെയിൽവേ സുരക്ഷാ കമ്മിഷണർ ചില നിബന്ധനങ്ങളോടെയാണ് ഈ പാതയ്ക്ക് താൽകാലിക അനുമതി നൽകിയിരുന്നത്. പൂനമല്ലി മുതൽ പോരൂർ വരെ ട്രെയിനുകളുടെ ഇടവേള പതിനഞ്ച് മിനിറ്റായി പരിമിതപ്പെടുത്തണമെന്നും വടപളനി സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കണമെങ്കിൽ ഡബിൾ ഡെക്കർ കോറിഡോറിലെ 26 ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയാക്കണമെന്നും നിർദേശമുണ്ടായിരുന്നു.

പോരായ്മകളെല്ലാം പരിഹരിച്ച ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ നേതൃത്വത്തിൽ അഞ്ചാമത്തെയും അവസാനത്തെയും സുരക്ഷാ പരിശോധന നടത്തിയിരുന്നു. തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് അന്തിമ അനുമതി പത്രം മെട്രോയ്ക്ക് കൈമാറി.

ALSO READ: ചെന്നൈ മെട്രോ പുതിയ റൂട്ട് എങ്ങോട്ട്? ഉപകാരപ്പെടുന്നത് ഇവർക്ക്…

പത്ത് മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ

പൂനമല്ലി – വടപളനി പാതയിൽ പത്ത് മിനിറ്റ് ഇടവേളയിൽ ട്രെയിൻ സർവീസ് നടത്തുന്നതിനും അനുമതി ലഭിച്ചു. കൂടാതെ, പോരൂർ മുതൽ വടപളനി വരെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ നിന്ന് 40 കിലോമീറ്ററായി ഉയർത്താനും അനുമതി നൽകി. പൂനമല്ലി – പോരൂർ പാതയിലെ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 32 കിലോമീറ്റർ ആയിരിക്കും. അതേസമയം, തുടക്കത്തിൽ എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകൾ നിർത്തുന്നതല്ല. പാതയിൽ സ്റ്റേഷനുകളുടെ നിർമ്മാണത്തിൽ വന്ന ചില വൈകൽ കാരണം തുടക്കത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പൂനമല്ലി ബൈപാസ്, പൂനമല്ലി, മുല്ലൈത്തോട്ടം, കരയാൻചാവടി, കുമണൻചാവടി, കാട്ടുപാക്കം, അയ്യപ്പൻതാങ്ങൽ, തെള്ളിയരഗരം, പോരൂർ ജംഗ്ഷൻ എന്നീ എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകൾ നിർത്തും. ആലപ്പാക്കം, കാരമ്പാക്കം, വളസരവാക്കം, ആഴ്‌വാർതിരുനഗർ, സാലിഗ്രാമം വെയർഹൗസ്, സാലിഗ്രാമം എന്നീ സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ, പോരൂർ കഴിഞ്ഞാൽ ട്രെയിനുകൾ നേരിട്ട് വടപളനിയിലാകും നിർത്തുന്നതെന്നുമാണ് വിവരം.

English Summary:

Chennai Metro Rail Limited is preparing to inaugurate the 14.6-km Phase II stretch between Poonamallee and Vadapalani soon after receiving final safety clearance. New corridor is expected to improve connectivity in western Chennai, with metro trains likely to run every 10 minutes, offering faster and more convenient travel for commuters. Authorities have also relaxed earlier speed restrictions, allowing trains to run at higher speeds on parts of the route.

Follow Us