Chennai Rain Alert: ചെന്നൈയിൽ അതിതീവ്ര മഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

Chennai Cloud Burst And Weather Update: തുലാവർഷം ആരംഭിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ തീവ്രമഴയാണ് ലഭിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കൻ മേഖലകളിൽ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. പരിമുനൈ, കത്തിവക്കം എന്നിവയുൾപ്പെടെയുള്ള വടക്കൻ ചെന്നൈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.

Chennai Rain Alert: ചെന്നൈയിൽ അതിതീവ്ര മഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

Chennai Rain

Published: 

18 Oct 2026 | 09:46 AM

ചെന്നൈ: വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ. വടക്കൻ തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളിലെ അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താൽ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. തുലാവർഷം ആരംഭിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ തീവ്രമഴയാണ് ലഭിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കൻ മേഖലകളിൽ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.

ഒക്ടോബർ 17ന് (ശനിയാഴ്ച്ച) ചെന്നൈയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പരിമുനൈ, കത്തിവക്കം എന്നിവയുൾപ്പെടെയുള്ള വടക്കൻ ചെന്നൈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 25 ദിവസമായി ചെന്നൈയിൽ മഴ ലഭിച്ചിരുന്നില്ല. കനത്ത വരൾച്ചയ്ക്കിടെയാണ് അപ്രതീക്ഷിതമായി കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത്. 4 മുതൽ 5 മണിക്കൂറിലധികം നീണ്ടുനിന്ന കനത്ത മഴയിൽ റോഡുകളിലടക്കം വെള്ളം കയറി.

ALSO READ: സംസ്ഥാനത്ത് ഇന്നും ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരും; കാലാവസ്ഥാ പ്രവചനം ഇങ്ങനെ

ഈ വർഷം വടക്കുകിഴക്കൻ മൺസൂൺ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിതെന്നാണ് അനൗദ്യോ​ഗിക കണക്കുകൾ പറയുന്നത്. എന്നാൽ തുലാവർഷം ശക്തമായി വരാനിരിക്കുന്നതിനാൽ നിലവിലെ കണക്കുകളിൽ മാറ്റം വന്നേക്കാം. പരിമുനൈയിൽ ഏകദേശം 33 സെന്റീമീറ്ററും കത്തിവാക്കത്തിൽ 32 സെന്റീമീറ്ററും മഴയാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. തിരുവോട്രിയൂർ, എന്നൂർ പ്രദേശങ്ങളിൽ ഏകദേശം 20 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പരാമർശിച്ചു.

വരും ദിവസങ്ങളിലും സമാനമായ മഴ

പാരീസിൽ 17.5 സെന്റീമീറ്ററും കാർഗിൽ നഗർ, തിരുവൊറ്റിയൂർ എന്നിവിടങ്ങളിൽ 12 സെന്റീമീറ്റർ വീതവും മഴയാണ് മണിക്കൂറുകൾക്കുള്ളിൽ രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള ആശങ്കയും ഉയർന്നിട്ടുണ്ട്. ഒക്ടോബർ 23വരെ തമിഴ്‌നാട്ടിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 20ന് നീലഗിരി, കോയമ്പത്തൂർ, തേനി, ദിണ്ടിഗൽ, തെങ്കാശി, തിരുനൽവേലി, കന്യാകുമാരി ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധുര, സേലം, ഈറോഡ്, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി ജില്ലകളിലും മഴ ശക്തമായേക്കും.

വിമാന സർവീസുകളെ ബാധിച്ചു

റോഡ് ഗതാഗതത്തിന് പുറമേ ചെന്നൈ വിമാനത്താവളത്തിലെ സർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് കൊൽക്കത്തയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കോയമ്പത്തൂരിലേക്കും ഇൻഡിഗോ വിമാനം തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചു വിട്ടു. മുംബൈ, ഡൽഹി, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, മധുര, തൂത്തുക്കുടി തുടങ്ങിയ നഗരങ്ങളിലേക്കുള്ള പന്ത്രണ്ടോളം വിമാന സർവീസുകൾ ഒരു മണിക്കൂറിലധികം വൈകിയോടിയത്.

വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാർക്ക് എയർപോർട്ടിൽ എത്തുന്നതിനും വലിയ തടസ്സം സൃഷ്ടിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാർ വിമാന സർവീസുകളുടെ തൽസമയ വിവരങ്ങൾ ബന്ധപ്പെട്ട എയർലൈനുകളിലൂടെ പരിശോധിക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

English Summary:

A sudden cloudburst over North Chennai dumped over 100mm of rain in a single hour, triggering severe waterlogging across multiple neighborhoods and major thoroughfares.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്വാളിയറിൽ നിയന്ത്രണം വിട്ട ട്രക്ക് തീർത്ഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി വൻ ദുരന്തം; 12 പേർ മരിച്ചു
Kolkata Stampede: കൊൽക്കത്ത ദുർഗാപൂജ പന്തൽ അപകടം: ഇരയായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ പന്തലിൽ തിക്കും തിരക്കും: 17 മരണം; 35 പേർക്ക് പരിക്ക്
ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം, കുട്ടികൾക്കും അ‌ത് ബാധകം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?