Bengaluru Expressway: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് 45 മിനിറ്റ്? എക്‌സ്പ്രസ് വേ വഴി അടിപൊളി യാത്ര പോകാം
Bengaluru–Chennai Expressway: Faster Travel, Better Connectivity and Reduced Journey Time: നിലവില്‍ തുറന്നുകൊടുത്തിരിക്കുന്ന എക്‌സ്പ്രസ് വേയുടെ ഭാഗം കൂടി പ്രയോജനപ്പെടുത്തി ബെംഗളൂരുവില്‍ നിന്ന് അതിവേഗം ചെന്നൈയില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതാണ്. അതിനായി എങ്ങനെ യാത്ര പ്ലാന്‍ ചെയ്യണമെന്നും എപ്പോള്‍ പുറപ്പെടണമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി നോക്കാം.
ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഗുണകരമാകുകയാണ് എക്‌സ്പ്രസ് വേ. പാതയുടെ നിര്‍മാണം പൂര്‍ണമായി കഴിഞ്ഞിട്ടില്ലെങ്കിലും ബെംഗളൂരുവിലെയും ആന്ധ്രാപ്രദേശിലെയും ഒട്ടുമിക്ക ഭാഗങ്ങളിലും എക്‌സ്പ്രസ് വേ തുറന്നിട്ടുണ്ട്. തമിഴ്‌നാട്ടിലാണ് വിവിധ കാരണങ്ങളെ തുടര്‍ന്ന് ഹൈവേ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത്.
എന്നാല്‍ നിലവില്‍ തുറന്നുകൊടുത്തിരിക്കുന്ന എക്‌സ്പ്രസ് വേയുടെ ഭാഗം കൂടി പ്രയോജനപ്പെടുത്തി ബെംഗളൂരുവില്‍ നിന്ന് അതിവേഗം ചെന്നൈയില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതാണ്. അതിനായി എങ്ങനെ യാത്ര പ്ലാന്‍ ചെയ്യണമെന്നും എപ്പോള്‍ പുറപ്പെടണമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി നോക്കാം.
ചെന്നൈ – ബെംഗളൂരു യാത്ര
ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ, ചെന്നൈ-തച്ചൂര്‍ എക്‌സ്പ്രസ് വേ എന്നി ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ഈ രണ്ട് റോഡുകളും ഉപയോഗിച്ച് നിങ്ങള്‍ക്ക് അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കും. ഇതുവഴി പോയാല്‍ യാത്രയുടെ ഏകദേശം 45 മിനിറ്റ് ലാഭിക്കാന്‍ സാധിക്കുമെന്നാണ് സഞ്ചാരികള്‍ പറയുന്നത്.
ചെന്നൈയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര നെമിലിച്ചേരിയിലെത്തും. അവിടെ നിന്നും എംടിഎച്ച് റോഡ്, ചെന്നൈ-തിരുപ്പതി ബൈപാസ്, തിരുവള്ളൂര്‍-ഉത്തുക്കോട്ടൈ റോഡ് എന്നിവയിലൂടെ പൊന്തവാക്കം വരെ പോകാം. ശേഷം അവിടെ നിന്നും ചെന്നൈ-തച്ചൂര്‍ എക്‌സ്പ്രസ് വേയിലേക്ക് പ്രവേശിക്കാം. എക്‌സ്പ്രസ് വേയിലൂടെയുള്ള യാത്ര വളരെ സുഗമമായിരിക്കും. എന്നാല്‍ ഈ റോഡിലേക്ക് ഇരുചക്രവാഹനങ്ങള്‍ കയറുന്നത് ചിലപ്പോള്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
ശേഷം ചിറ്റൂര്‍ വഴി പുങ്കനൂര്‍-ബൈറെഡ്ഡിപ്പള്ളി റൂട്ടിലേക്ക് യാത്ര ചെയ്യാം. ആന്ധ്രാപ്രദേശിലും എക്‌സ്പ്രസ് വേയുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായതിനാല്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ യാത്ര നടത്താന്‍ സാധിക്കും. ഈ യാത്രയ്ക്ക് സാധാരണഗതിയില്‍ ഏകദേശം 4 മണിക്കൂറോളം സമയമെടുക്കുന്നതാണ്. എന്നാല്‍ വലിയ തിരക്കില്ലാത്ത സമയങ്ങളില്‍ യാത്ര നടത്തിയാല്‍ ഏകദേശം 45 മിനിറ്റോളം ലാഭിക്കാന്‍ സാധിക്കും.
ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ
ആന്ധ്രാപ്രദേശിലെ ഒരു ഭാഗം കൂടി തുറന്നതോടെ ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയില്‍ ഏകദേശം 100 കിലോമീറ്ററോളം ഭാഗം ഗതാഗത യോഗ്യമായിരിക്കുകയാണ്. ബൈറെഡ്ഡിപ്പള്ളിയില്‍ തുറന്ന ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ക്ക് ടോളും ഈടാക്കുന്നുണ്ട്. കാറുകളുടെ വണ്‍വേ യാത്രയ്ക്ക് 195 രൂപ ടോള്‍ നല്‍കണം. പാതയുടെ നിര്‍മാണം പൂര്‍ണമായി അവസാനിക്കുന്നതോടെ യാത്രാ സമയം ഇനിയും കുറയുമെന്നാണ് പ്രതീക്ഷ.
യാത്രാ സമയം കുറയും
കര്‍ണാടകയില്‍ 71.7 കിലോമീറ്റര്‍, ആന്ധ്രാപ്രദേശില്‍ 85.2 കിലോമീറ്റര്‍, തമിഴ്‌നാട്ടില്‍ 106 കിലോമീറ്റര്‍ എന്നിങ്ങനെ വ്യാപിച്ച് കിടക്കുന്നതാണ് 262.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെംഗളൂരു-ചെന്നൈ എക്പ്രസ് വേ. കര്‍ണാടകയിലെയും ആന്ധ്രാപ്രദേശിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഇനിയും ഏകദേശം 20 കിലോമീറ്റര്‍ റോഡ് നിര്‍മാണം ആരംഭിച്ചിട്ടില്ല.
പാതയുടെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ ഏകദേശം 3 മണിക്കൂറിനുള്ളില്‍ ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലെത്താം. മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന എക്‌സ്പ്രസ് വേ ടൂറിസം, വ്യാപാരം, വ്യവസായം ഉള്‍പ്പെടെ നിരവധി മേഖലകള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്. തമിഴ്‌നാട്ടിലെ നിയമതടസങ്ങളാണ് നിലവില്‍ പദ്ധതിക്ക് വെല്ലുവിളിയാകുന്നത്. ഇത് വൈകാതെ പരിഹരിച്ച് 2026 ഡിസംബറില്‍ പാത ഗതാഗതത്തിനായി തുറന്നുകൊടുത്തേക്കും.
English Summary
The Bengaluru–Chennai Expressway is set to transform road travel by significantly reducing journey time and improving connectivity. Here’s everything you need to know about the route, travel time, and key features.