Chennai Train: ചെന്നൈ യാത്ര മാറ്റിവെച്ചോളൂ; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകിയോടും

Chennai Train Services to Change on March 24 Tuesday: ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ ട്രെയിന്‍ രണ്ട് മണിക്കൂര്‍ വൈകി വൈകിട്ട് 4.25നായിരിക്കും യാത്ര തിരിക്കുക. ഇവയ്ക്ക് പുറമെ അധിക സ്റ്റോപ്പുകളുള്ള രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ ഒന്നര മണിക്കൂര്‍ വൈകിയോടും. മൂന്ന് ട്രെയിനുകളുടെ റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്.

Chennai Train: ചെന്നൈ യാത്ര മാറ്റിവെച്ചോളൂ; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകിയോടും

ട്രെയിന്‍

Published: 

23 Mar 2026 | 01:36 PM

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് സുപ്രധാന അറിയിപ്പ്. ജോലാര്‍പേട്ടയ്ക്കും തോട്ടംപട്ടിക്കും ഇടയില്‍ ഓട്ടോമാറ്റിക് സിഗ്നലിങ് ജോലികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 24ന് 13 ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റമുള്ളതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. 6 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ചില ട്രെയിനുകള്‍ വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

ആരക്കോണം – സേലം മെമു എക്‌സ്പ്രസ് (രാവിലെ 5.15ന്)

സേലം – ആരക്കോണം മെമു എക്‌സ്പ്രസ് (പുലര്‍ച്ച് 3.30ന്)

കോയമ്പത്തൂര്‍ ചെന്നൈ സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (രാവിലെ 620ന്)

ചെന്നൈ സെന്‍ട്രല്‍ കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ഉച്ചയ്ക്ക് 2.30ന്)

ഈറോഡ് ജോലാര്‍പേട്ട പാസഞ്ചര്‍ (രാവിലെ 6ന്)

ജോലാര്‍പേട്ടൈ – ഈറോഡ് പാസഞ്ചര്‍ (ഉച്ചയ്ക്ക് 2.45ന്)

Also Read: Bengaluru Train: ബെംഗളൂരു യാത്രക്കാര്‍ക്ക് ഇരട്ടിമധുരം; 19 ട്രെയിനുകളല്ലേ നിരനിരയായി എത്തിയത്

വൈകിയോടുന്ന ട്രെയിനുകള്‍

ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ ട്രെയിന്‍ രണ്ട് മണിക്കൂര്‍ വൈകി വൈകിട്ട് 4.25നായിരിക്കും യാത്ര തിരിക്കുക.

ഉച്ച കഴിഞ്ഞ് 3.15ന് പുറപ്പെടുന്ന കോയമ്പത്തൂര്‍-ചെന്നൈ എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി വൈകിട്ട് 5.15ന് യാത്ര പുറപ്പെടും.

ഇവയ്ക്ക് പുറമെ അധിക സ്റ്റോപ്പുകളുള്ള രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ ഒന്നര മണിക്കൂര്‍ വൈകിയോടും. മൂന്ന് ട്രെയിനുകളുടെ റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്.

 

 

Loading...
Unable to load recommendations.
Follow Us
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?