AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Train: ബെംഗളൂരു യാത്രക്കാര്‍ക്ക് ഇരട്ടിമധുരം; 19 ട്രെയിനുകളല്ലേ നിരനിരയായി എത്തിയത്

Just Announced! Bengaluru–Kalaburagi–Bidar–Ajmer Train: നഞ്ചന്‍ഗുഡ് മേള പ്രമാണിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 3 വരെ 5 പ്രത്യേക ട്രെയിനുകളാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ട്രെയിന്‍ നമ്പന്‍ 06225 മെസൂര്‍-നഞ്ചന്‍ഗുഡ്, മൈസൂരു സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ട് 2 മണിക്ക് നഞ്ചന്‍ഗുഡില്‍ എത്തിച്ചേരും.

Bengaluru Train: ബെംഗളൂരു യാത്രക്കാര്‍ക്ക് ഇരട്ടിമധുരം; 19 ട്രെയിനുകളല്ലേ നിരനിരയായി എത്തിയത്
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Updated On: 22 Mar 2026 | 06:33 PM

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകളെ തോല്‍പ്പിക്കും വിധത്തിലാണ് റെയില്‍വേയുടെ നീക്കം. യാത്രക്കാരുടെ നിരക്ക് പരിഗണിച്ച് മൈസൂര്‍ തല്‍ഗുപ്പ എക്‌സ്പ്രസ്, മൈസൂര്‍ അജ്മീര്‍ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ 19 ട്രെയിന്‍ സര്‍വീസുകള്‍ വര്‍ധിപ്പിച്ചു.

ഏതെല്ലാം റൂട്ടുകളില്‍ ട്രെയിനുണ്ടാകും?

യശ്വന്ത്പൂര്‍-തല്‍ഗുപ്പ എക്‌സ്പ്രസ്

എല്ലാ വെള്ളിയാഴ്ചയും രാത്രി 10.45ന് യശ്വന്ത്പൂര്‍-തല്‍ഗുപ്പ എക്‌സ്പ്രസ് ട്രെയിന്‍ അധിക സര്‍വീസ് നടത്തും. യശ്വന്ത്പൂരില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക. തിപ്തൂര്‍, അര്‍സിക്കെരെ, ബിരൂര്‍, തരിക്കെരെ, ഭദ്രാവതി, ശിവമൊഗ, ആനന്ദ്പൂര്‍, സാഗര്‍ എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. എല്ലാ ശനിയാഴ്ചയും രാവിലെ 10 മണിക്ക് തല്‍ഗുപ്പയില്‍ നിന്ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ വൈകുന്നേരം 5.15 ന് ബെംഗളൂരുവില്‍ എത്തിച്ചേരും.

മൈസൂര്‍-നഞ്ചന്‍ഗുഡ സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍

നഞ്ചന്‍ഗുഡ് മേള പ്രമാണിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 3 വരെ 5 പ്രത്യേക ട്രെയിനുകളാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ട്രെയിന്‍ നമ്പന്‍ 06225 മെസൂര്‍-നഞ്ചന്‍ഗുഡ്, മൈസൂരു സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ട് 2 മണിക്ക് നഞ്ചന്‍ഗുഡില്‍ എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 06226 നഞ്ചന്‍ഗുഡില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെട്ട് 4.10ന് മൈസൂരിലെത്തും.

ബെംഗളൂരു-കലബുറഗി എക്‌സ്പ്രസ് ട്രെയിന്‍

ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ഈ ട്രെയിനിന് സര്‍വീസുള്ളത്. ബെംഗളൂരുവില്‍ നിന്ന് കലബുറഗിയിലേക്ക് എല്ലാ ശനിയാഴ്ചയും ട്രെയിന്‍ സര്‍വീസ് നടത്തും. ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റഷനില്‍ നിന്നാണ് ട്രെയിന്‍ ആരംഭിക്കുന്നത്. അന്നേദിവസം തന്നെയാണ് മടക്കയാത്രയും, ധര്‍മ്മവാരം, ഗുണ്ടക്കല്‍, റായ്ച്ചൂര്‍ വഴിയാണ് സര്‍വീസ്.

Also Read: Bengaluru Bullet Train: വെറും 73 മിനിറ്റില്‍ ബെംഗളൂരുവിലെത്താം; ട്രെയിനുകളില്‍ ഇവനാണ് കേമന്‍

എസ്എംടിവി ബെംഗളൂരു-ബീദര്‍ എക്‌സ്പ്രസ് ട്രെയിന്‍

ആഴ്ചയില്‍ രണ്ട് ദിവസം ഈ ട്രെയിനിന് സര്‍വീസുണ്ടാകും. വെള്ളിയും ഞായറും ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ധര്‍മ്മവാരം, കലബുറഗി വഴി ബീദറില്‍ എത്തിച്ചേരും.

മൈസൂരു-അജ്മീര്‍ എക്‌സ്പ്രസ് ട്രെയിന്‍

മൈസൂരില്‍ നിന്ന് അജ്മീറിലേക്ക് പോകുന്ന ഈ ട്രെയിനിന് ആഴ്ചയില്‍ ഒരു സര്‍വീസുള്ളൂ. എല്ലാ ശനിയാഴ്ചയും മൈസൂരില്‍ നിന്ന് അജ്മീറിലേക്കുള്ള യാത്ര, ഹാസന്‍, ദാവണഗെരെ, ഹുബ്ബള്ളി, ബെല്‍ഗാം, പൂനെ, സൂറത്ത് വഴിയാകും സര്‍വീസ്.

Follow Us