AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chennai Power Cut: ജോലിക്ക് പോകേണ്ട, ചെന്നൈയില്‍ കറണ്ടില്ല; വരാന്‍ ഈ ദിവസമാകും

Tamil Nadu Power Cut on February 3 Tuesday: ഫെബ്രുവരി 3 ചൊവ്വാഴ്ചയാണ് അറ്റക്കുറ്റപ്പണികള്‍ കാരണം വൈദ്യുതിയില്‍ തടസം നേരിടുക. വിവിധ മേഖലകളില്‍ ഇതേതുടര്‍ന്ന് വൈദ്യുതി വിതരണം നിര്‍ത്തിവെക്കും. അതിനാല്‍ പൊതുജനങ്ങള്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Chennai Power Cut: ജോലിക്ക് പോകേണ്ട, ചെന്നൈയില്‍ കറണ്ടില്ല; വരാന്‍ ഈ ദിവസമാകും
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
Shiji M K
Shiji M K | Published: 02 Feb 2026 | 07:46 AM

ചെന്നൈ: പതിവ് അറ്റക്കുറ്റപ്പണികള്‍ കാരണം ചെന്നൈയില്‍ വീണ്ടും വ്യാപകമായ വൈദ്യുതി മുടക്കം. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ തന്നെ നഗരത്തില്‍ വീണ്ടും വൈദ്യുതി മുടങ്ങുന്നു. ഫെബ്രുവരി 3 ചൊവ്വാഴ്ചയാണ് അറ്റക്കുറ്റപ്പണികള്‍ കാരണം വൈദ്യുതിയില്‍ തടസം നേരിടുക. വിവിധ മേഖലകളില്‍ ഇതേതുടര്‍ന്ന് വൈദ്യുതി വിതരണം നിര്‍ത്തിവെക്കും. അതിനാല്‍ പൊതുജനങ്ങള്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍

ചെന്നൈ– കന്നികാപുരം, അഗസ്ത്യാര്‍ സ്ട്രീറ്റ്, ബാലാജി അവന്യൂ, അങ്കളമന്‍ ക്ഷേത്രം 1, 2 സ്ട്രീറ്റ്, വണ്ടിക്കാരന്‍ സ്ട്രീറ്റ്, ടൈഡല്‍ പാര്‍ക്ക്, തരമണി, കനകം, പെരിയാര്‍ നഗര്‍, തിരുവാന്‍മിയൂര്‍, ഇന്ദിരാ നഗര്‍, എംജിആര്‍ നഗര്‍, എസ്ആര്‍ബി ടൂള്‍സ്, വേളാച്ചേരി, വിഎസ്‌ഐ എസ്റ്റേറ്റ് ഫേസ്-1, 100 ഫീറ്റ് റോഡ്, അണ്ണാനഗര്‍, സിഎസ്‌ഐആര്‍ റോഡ്, ആര്‍എംഇസഡ് മില്ലേനിയം, കണ്ഠന്‍സാവാടി, ഗാന്ധി നഗര്‍, എഡിയാസ്, എഡിയാസ്, എസെന്റ്, എസെന്റ് എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍.

കോയമ്പത്തൂര്‍– എംജിസി പാളയം, പൊന്നെഗൗണ്ടര്‍പുത്തൂര്‍, എം രായര്‍പാളയം, സുണ്ടമേട്, ചെന്നപ്പസെട്ടിപുത്തൂര്‍, മണ്ണിക്കംപാളയം, കള്ളിപ്പാളയം, തൊട്ടിയനൂരിന്റെ ചില ഭാഗങ്ങള്‍, ഊരയ്ക്കല്‍പാളയം

തിരുപ്പൂര്‍– കിളവന്‍കാട്ടൂര്‍, എലിയാമുത്തൂര്‍, പെരിശനംപട്ടി, കല്ലാപുരം, സെല്‍വപുരം, പൂച്ചിമേട്, മനുപ്പട്ടി, കൊമരലിംഗം, അമരാവതി നഗര്‍, ഗോവിന്ദാപുരം, അമരാവതി ചെക്ക്പോയിന്റ്, പേരമ്പലം, തുമ്പലപ്പട്ടി, ഗുരുവപ്പനായകനൂര്‍.

കരൂര്‍– കാമരാജപുരം, കെവിപി നഗര്‍, സെന്‍ഗുന്തപുരം, പെരിയാര്‍ നഗര്‍, ജവഹര്‍ ബസാര്‍, തിരുമാനിലയൂര്‍, അഗ്രഹാരം, ഗാന്ധി നഗര്‍, രത്തിനം റോഡ്, കോയമ്പത്തൂര്‍ റോഡ്, വടിവേല്‍ നഗര്‍, രാമാനുജം നഗര്‍, തിരുകമ്പുലിയൂര്‍, ആണ്ടന്‍ കോവില്‍.

ട്രിച്ചി– നെഹ്റുനഗര്‍, അണ്ണാ റാംപൂര്‍, എഒഎല്‍, അക്ബര്‍ റോഡ്, അസൂര്‍, ഗവണ്‍മെന്റ് പോളിടെക്‌നിക്, എംഡി റോഡ്, റാവതന്‍ മേടു, ബെല്‍നഗര്‍, ഇന്ദിര നഗര്‍, ബെല്‍ ടൗണ്‍ഷിപ്പ് സി-സെക്ടര്‍, എ, ബി, ഇ, ആര്‍, ബി.എച്ച് സെക്ടറുകള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ദുവാക്കുടി, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, തേനേരിപ്പട്ടി, ബര്‍മ്മനഗര്‍, ദേവരായനേരി, പൊയ്‌കൈക്കുടി എന്നിവയാണ് പ്രദേശങ്ങള്‍.

Also Read: Bengaluru Power Outage: ബെംഗളൂരുവില്‍ വ്യാപക വൈദ്യുതി മുടക്കം; ദിവസങ്ങളോളം നീണ്ടുനില്‍ക്കും

കൃഷ്ണഗിരി– നരികനാപുരം, പെരിഗൈ, എഐഎഡിഎംകെ, ചെട്ടിപ്പള്ളി, നരസപള്ളി, പന്നപ്പള്ളി, ചിഗനപ്പള്ളി, നെരിക്കം, കേജാലന്‍കോട്ടൈ, തണീര്‍കുണ്ടലപ്പള്ളി, ഈഴുവപ്പള്ളി, കെഎന്‍ തൊട്ടി, പി.എസ്. തിമ്മചന്ദ്രന്‍, ബാഗലൂര്‍, ജീമംഗലം, ഉളിയളം, നല്ലൂര്‍, പെലത്തൂര്‍, തിന്നപ്പള്ളി, സൂദാപുരം, അലസപള്ളി, പി മുതുകനാപ്പള്ളി, ദേവീരപ്പള്ളി, സത്യമംഗലം, തുമ്മനപ്പള്ളി, പടുതേപ്പള്ളി, പലവനപ്പള്ളി, മുദളി, മുതുക്കുറുക്കി.

റാണിപ്പേട്ട്– റാണിപേട്ട് നഗര്‍, ബിഎച്ച്ഇഎല്‍, അഗ്രവാരം, വാനമ്പാടി, തണ്ടളം, ചെട്ടിതങ്ങള്‍, ചിപ്കോട്ട്, അടുക്കംപാറ, തുത്തിപ്പേട്ട, കുളവിമേട്, നെല്‍വായ്, കണിയാമ്പാടി, പെരിയപാളയം, ചിന്നപാളയം, ചോളവാരം, സത്തുമധുരൈ, കണ്ണമംഗലം, വള്ളംപേട്ട, വള്ളംപേട്ട, കിഴിമംഗലം, കിഴിമംഗലം. പറഞ്ചി, ഗുംനിപേട്ട്, മിന്നല്‍ എന്നിവയാണ് സ്ഥലങ്ങള്‍.