AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Power Outage: ബെംഗളൂരുവില്‍ വ്യാപക വൈദ്യുതി മുടക്കം; ദിവസങ്ങളോളം നീണ്ടുനില്‍ക്കും

Bengaluru Power Cut Today Timing: ബെസ്‌കോം എല്ലാ മാസവും നഗരത്തില്‍ അറ്റക്കുറ്റപ്പണികള്‍ നടത്താറുണ്ട്. എന്നാല്‍ തിരക്കേറിയ നഗരമായതിനാല്‍ തന്നെ മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന വൈദ്യുതി തടസം പോലും മേഖലയെ പ്രതികൂലമായി ബാധിക്കും.

Bengaluru Power Outage: ബെംഗളൂരുവില്‍ വ്യാപക വൈദ്യുതി മുടക്കം; ദിവസങ്ങളോളം നീണ്ടുനില്‍ക്കും
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 31 Jan 2026 | 06:04 AM

ബെംഗളൂരു: ബെംഗളൂരുവില്‍ വൈദ്യുതി ദിവസം തടസം നേരിടാന്‍ പോകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി ഇലക്ട്രിസിറ്റി ഡിസ്ട്രീബ്യൂഷന്‍ കമ്പനി ലിമിറ്റഡ് (ബെസ്‌കോം). ഉപഭോക്താക്കള്‍ക്ക് വരുംദിവസങ്ങളില്‍ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ പവര്‍ സ്റ്റേഷനുകളിലും സബ്‌സ്റ്റേഷനുകളിലും അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസം നേരിടുകയെന്ന് ബെസ്‌കോം അറിയിച്ചു.

ബെസ്‌കോം എല്ലാ മാസവും നഗരത്തില്‍ അറ്റക്കുറ്റപ്പണികള്‍ നടത്താറുണ്ട്. എന്നാല്‍ തിരക്കേറിയ നഗരമായതിനാല്‍ തന്നെ മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന വൈദ്യുതി തടസം പോലും മേഖലയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ പ്രദേശവാസികളോടും വിവിധ കമ്പനികളോടും മുന്‍കരുതല്‍ സ്വീകരിക്കാന്‍ ബെസ്‌കോം ആവശ്യപ്പെട്ടു.

ബെംഗളൂരുവിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും (ജനുവരി 31, ഫെബ്രുവരി 1) വൈദ്യുതി ഉണ്ടായിരിക്കില്ല. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് വൈദ്യുതി വിതരണം നിര്‍ത്തിവെക്കുന്നതെന്ന് ബെസ്‌കോം അറിയിച്ചു.

Also Read: Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്

എവിടെയെല്ലാം ബാധിക്കും

സര്‍ജാപൂര്‍, അതിബെലെ, ആനേക്കലും ചുറ്റുമുള്ള ഗ്രാമങ്ങളും, സമുണ്ടുരു, പലകരഹള്ളി, മഞ്ഞനഹള്ളി, ദസനപുര, ബല്ലൂര്‍, ഹരോഹള്ളി, എച്ച്ആര്‍ബിആര്‍ ലേഔട്ട്, കമ്മനഹള്ളി, കസ്തൂരി നഗര്‍, രാമമൂര്‍ത്തി നഗര്‍, ദസനപുര, പള്ളുരു, കമ്പാലിപുര, ചിക്കനഹള്ളി, ഇന്‍ഡലബെല്ലെ, ഹരോഹള്ളി, സൗത്ത്, വെസ്റ്റ് ബംഗളൂരു, രാജാജിനഗര്‍ (ബ്ലോക്കുകള്‍ 2, 6), വിജയനഗര്‍, കെങ്കേരി, ചള്ളഗെരെ, സമീപമുള്ള ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളെ വൈദ്യുതി മുടക്കം ബാധിക്കും.

മുകളില്‍ പറഞ്ഞിരിക്കുന്ന പ്രദേശങ്ങളില്‍ ബദല്‍ ക്രമീകരണങ്ങള്‍ കണ്ടെത്തണമെന്ന് ബെസ്‌കോം നിര്‍ദേശിച്ചു. വൈദ്യുതി തടസവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് ബെസ്‌കോമിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1912 ല്‍ നേരിട്ട് വിളിക്കാം.