Mamata Banerjee to join Congress: സോണിയ ഗാന്ധിയുടെ ക്ഷണം, മമത ബാർജി കോൺഗ്രസിലേക്ക്? പ്രതികരിച്ച് ജയറാം രമേശ്
Jairam Ramesh Clarifies on Sonia Gandhi-Mamata Banerjee Meeting Rumors: ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം ശക്തമാക്കാൻ ഇന്ത്യ മുന്നണി തീരുമാനിച്ചതിന് തൊട്ട് പിന്നാലെയാണ് മമത - സോണിയ കൂടിക്കാഴ്ച നടന്നത്. 2021ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥിൽ എത്തി മമത സോണിയയെ കണ്ടത്.
ന്യൂഡൽഹി: മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങളെ തള്ളി കോൺഗ്രസ് വക്താവ് ജയറാം രമേശ്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സോണിയ ഗാന്ധി മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചുവെന്ന വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇരുവരും തമ്മിൽ നടന്നത് വ്യക്തിപരമായ വിഷയങ്ങളടക്കം ചർച്ച ചെയ്ത സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന ജയറാം രമേശ് വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്ക് പിന്നിലെ ലക്ഷ്യം?
ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം ശക്തമാക്കാൻ ഇന്ത്യ മുന്നണി തീരുമാനിച്ചതിന് തൊട്ട് പിന്നാലെയാണ് മമത – സോണിയ കൂടിക്കാഴ്ച നടന്നത്. 2021ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥിൽ എത്തി മമത സോണിയയെ കണ്ടത്.
ടിഎംസി കോൺഗ്രസിൽ ലയിക്കണമെന്ന നിർദേശം ഉയരുന്നതിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. തൃണമൂലിൽ നിന്നും രാജിവെച്ച എംപിമാരും എം.എൽ.എമാരും കൂറുമാറി ബിജെപിയിൽ ചേരുകയാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ തൃണമൂൽ കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ചയ് റൗത്ത് അടക്കം പലരും പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇരുനേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നിലെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല.
ALSO READ: കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മമത; നിർണ്ണായക നീക്കം
വാഗ്ദാനം ചെയ്തത് കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം
ഇന്ത്യ മുന്നണി യോഗത്തിന് ശേഷമാണ് മമത ബാനർജിയും സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ് ഉപാധ്യക്ഷ ആക്കാമെന്ന് വാഗ്ദാനം നൽകി, മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ചെന്നായിരുന്നു റിപ്പോർട്ട്. ടിഎംസി നേതാവ് അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി ആക്കാമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാഗ്ദാനം നൽകിയതായും റിപ്പോർട്ട് ഉയർന്നിരുന്നു.
സോണിയ – മമത കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ അഭിഷേക് ബാനർജി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള കൂറുമാറ്റം ശക്തമാവുകയാണ്. ജാദവ്പൂർ ലോക്സഭ എം.പിയും പ്രമുഖ വനിത നേതാവുമായ സയോണി ഘോഷ് വിമതപക്ഷത്ത് ചേർന്നു. മുതിർന്ന നേതാവ് കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായാണ് സയോണി കൈകോർത്തത്.
രാജ്യസഭ എംപി സുസ്മിത ദേവും പാർട്ടിയിൽ നിന്നും രാജിവെച്ചു. എംപി സ്ഥാനവും രാജിവെച്ചു. ലോക്‌സഭയിലെ 20 എംപിമാർ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തയച്ചതിന് പിന്നാലെയാണ് സുസ്മിത ദേവിന്റെ രാജി. സുസ്മിത ബിജെപിയിലേക്കാണെന്നാണ് സൂചന. 61 എംഎൽഎമാരാണി മമതക്കെതിരെ നിലപാടെടുത്ത് വിമതഗ്രൂപ്പ് രൂപീകരിച്ചത്.
English Summary:
Jairam Ramesh Clarifies on Sonia Gandhi-Mamata Banerjee Meeting Rumors. He claiming that Sonia Gandhi invited Mamata Banerjee or her party, the Trinamool Congress, to merge with or join the Congress are completely false. He clarified that the recent meeting between Sonia Gandhi and Mamata Banerjee was a routine political interaction aimed at strengthening opposition unity within the INDIA bloc, not discussing any merger.