AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CNG Price Hike: സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി!സിഎന്‍ജി വില വീണ്ടും കൂട്ടി

CNG Price Hike in Delhi:ആയിരക്കണക്കിന് ഓട്ടോകളും ക്യാബുകളും ആണ് സിഎൻജിയെ ആശ്രയിച്ച് സർവീസ് നടത്തുന്നത്. ഡൽഹിയിൽ ഇപ്പോൾ ഒരു കിലോയ്ക്ക് വില 80.9 രൂപയായി. നോയിഡയിലും ഗാസിയാബാദിലും വില കിലോയ്ക്ക് 88.70 രൂപയും ഗുരുഗ്രാമിൽ 85.12 രൂപയുമാണ്.ഇൻപുട്ട് ഗ്യാസ് വിലയിലെ വർദ്ധനവും യുഎസ് ഡോളറിന്റെ മൂല്യ തകർച്ചയും..........

CNG Price Hike: സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി!സിഎന്‍ജി വില വീണ്ടും കൂട്ടി
Cng GasImage Credit source: Getty Images
Ashli C
Ashli C | Published: 17 May 2026 | 01:01 PM

ന്യൂഡൽഹി : സാധാരണക്കാരെ പ്രതിസന്ധിയിലാക്കി സിഎൻജിയുടെ വില വീണ്ടും കൂട്ടി. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് മുതൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) വില കൂടും എന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം ഹോർമുസ് കടലിടുക്ക് ദീർഘ നാളായി അടച്ചിട്ടതിനാൽ ആഗോള ഊർജ്ജ വിപണികളെ ഇത് നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.

കിലോയ്ക്ക് ഒരു രൂപ വീതമാണ് വർദ്ധിപ്പിച്ചത്. രണ്ടുദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ തവണയാണ് വില വർദ്ധിപ്പിക്കുന്നത്.മുസാഫർനഗർ, മീററ്റ്, ഷംലി എന്നിവിടങ്ങളിൽ കിലോയ്ക്ക് 88.58 രൂപയും കാൺപൂരിൽ 91.42 രൂപയും അജ്മീറിൽ 89.44 രൂപയും ബന്ദയിൽ 86.42 രൂപയും ഹാപൂരിൽ 89.70 രൂപയുമാണ് ഇപ്പോൾ സിഎൻജിയുടെ വില നിരക്ക്.

ആയിരക്കണക്കിന് ഓട്ടോകളും ക്യാബുകളും ആണ് സിഎൻജിയെ ആശ്രയിച്ച് സർവീസ് നടത്തുന്നത്. ഡൽഹിയിൽ ഇപ്പോൾ ഒരു കിലോയ്ക്ക് വില 80.9 രൂപയായി. നോയിഡയിലും ഗാസിയാബാദിലും വില കിലോയ്ക്ക് 88.70 രൂപയും ഗുരുഗ്രാമിൽ 85.12 രൂപയുമാണ്.ഇൻപുട്ട് ഗ്യാസ് വിലയിലെ വർദ്ധനവും യുഎസ് ഡോളറിന്റെ മൂല്യ തകർച്ചയും മൂലം ഉണ്ടായ ആഘാതം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് വില വർധിപ്പിച്ചത് എന്നാണ് പ്രകൃതിവാതക വിതരണക്കാരായ ഇന്ദ്രപ്രസ്ഥ ലിമിറ്റഡ് പറയുന്നത്.

ALSO READ:“അങ്ങേയറ്റം വിവേകശൂന്യം”; നീറ്റ് ചോർച്ചയിൽ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി

പരിഷ്കരണത്തിനു ശേഷവും, നിലവിലെ വില നിലവാരത്തിൽ ഇതര ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സിഎൻജി പ്രവർത്തന ചെലവിൽ 45 ശതമാനം വരെ ലാഭം നൽകുമെന്നും ഇവർ പറയുന്നു.രണ്ട് ദിവസം മുമ്പാണ് ഡൽഹിയിൽ സർക്കാർ സിഎൻജി വില രണ്ട് രൂപ വർദ്ധിപ്പിച്ച് കിലോയ്ക്ക് 77.09 രൂപയിൽ നിന്ന് 79.09 രൂപയായി ഉയർത്തിയത് . ഒരു ദിവസം മുമ്പ്, മുംബൈയിൽ സിഎൻജി വിലയിലും സമാനമായ വർധനവ് രേഖപ്പെടുത്തിയിരുന്നു.

മാത്രമല്ല സമാനരീതിയിൽ പെട്രോളിനും ഡീസലിനും വില വർധിക്കുന്നതും സാധാരണക്കാരെ സംബന്ധിച്ച് ജീവിക്കാനുള്ള ബുദ്ധിമുട്ട് കൂടുതലാക്കുകയാണ്. മാത്രമല്ല സിഎൻജി വിലവർധനവ് പൊതുജനത്തെ നല്ല രീതിയിൽ ബാധിക്കുന്നു ഇത് ചില്ലറ പണപ്പെരുതത്തിനും കാരണമാകുന്നു. പൊതുഗതാഗത സംവിധാനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ സിഎൻജിയിൽ പ്രവർത്തിക്കുന്നതിനാൽ വർദ്ധിച്ച ചെലവ് യാത്രക്കാരുടെ മേൽ ചുമത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈയിൽ ഓട്ടോറിക്ഷ യൂണിയൻ തന്നെ 26 രൂപ അടിസ്ഥാന നിരക്കിൽ നിന്ന് ഒരു രൂപ വർദ്ധിപ്പിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇറാൻ യുദ്ധം മൂലം ആഗോളതലത്തിൽ ക്രൂഡ് ഓയിൽ ഗ്യാസ് വിലയിലുണ്ടായ വർദ്ധനവിന്റെ ഫലമായും സിഎൻജിവലയിൽ വർദ്ധനവ് ഉണ്ടായി. ലോകത്തിലെ എണ്ണ പ്രവാഹത്തിന്റെ അഞ്ചിൽ ഒന്നു ഭാഗം കൈകാര്യം ചെയ്യുന്ന ഹോർമോസ് കടലിടുക്ക് അടച്ചുപൂട്ടിയതാണ് ലോകമെമ്പാടുള്ള വിതരണങ്ങളെ ബാധിക്കാൻ ഇടയാക്കിയത്.

ENGLISH SUMMARY

The price of CNG has been increased again, putting the common man in a dilemma. price of compressed natural gas (CNG) will increase in Delhi and nearby areas from today. This is having a positive impact on global energy markets as the Strait of Hormuz has been closed for a long time due to the ongoing war in the Middle East.

Follow Us