AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Hospital scam: ബില്ല് ചോദിച്ചതു കൊണ്ട് അയാൾക്ക് അറ്റാക്ക് വന്നില്ല! ആശുപത്രിക്കാരുടെ ഈ ചതി അറിയാതെ പോകരുത്

Hospital Bill scam: സമയോചിതമായ അയാളുടെ ഇടപെടൽ കാരണം ഒരു ലക്ഷത്തിന്റെ ബില്ലിൽ നിന്നും ഏകദേശം 44,000 രൂപയോളം ആണ് അദ്ദേഹത്തിന് ലഭിക്കാൻ ആയത്. 57000 രൂപ മാത്രമാണ് പിന്നീട് അടക്കേണ്ടതായി വന്നത്. മറ്റൊന്നുമല്ല അദ്ദേഹം ബില്ലിന്റെ വിശദമായ റെസിപ്റ്റ് ആവശ്യപ്പെട്ടു. അതിൽനിന്നും തനിക്ക് ചെയ്യാത്ത സർജറിക്ക് വരെയുള്ള ബില്ലുകൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കി...

Hospital scam: ബില്ല് ചോദിച്ചതു കൊണ്ട് അയാൾക്ക് അറ്റാക്ക് വന്നില്ല! ആശുപത്രിക്കാരുടെ ഈ ചതി അറിയാതെ പോകരുത്
Hospital ImageImage Credit source: Getty Images
Ashli C
Ashli C | Edited By: Arun Nair | Updated On: 19 Mar 2026 | 12:24 PM

ഒരു രോഗം വന്നാൽ നമ്മൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത് പണത്തിന്റെ കാര്യത്തിലാണ്. പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടിയത് എങ്കിൽ ആ രോഗിയെ സംബന്ധിച്ച് ബില്ല് എന്നത് ഒരു വലിയ കടമ്പ തന്നെയാണ്. പല ആശുപത്രിക്കാരും അനാവശ്യമായി പണം ഈടാക്കി രോഗികളെ മാനസിക സമ്മർദ്ദത്തിൽ ആക്കാറുണ്ട്.

മാത്രമല്ല ഇക്കാര്യത്തെക്കുറിച്ച് അറിവൊന്നും ഇല്ലാത്ത ആളുകൾ ആണെങ്കിൽ ആശുപത്രിക്കാർ എഴുതി നൽകുന്ന ബില്ലിലെ മുഴുവൻ പണവും നെട്ടോട്ടമോടിയാണെങ്കിലും അടച്ചു തീർക്കുന്നു. എന്നാൽ അത്തരത്തിൽ ആശുപത്രിക്കാരുടെ ചതിക്കുഴിയിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ട ഒരു വ്യക്തിയുടെ സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സമയോചിതമായ അയാളുടെ ഇടപെടൽ കാരണം ഒരു ലക്ഷത്തിന്റെ ബില്ലിൽ നിന്നും ഏകദേശം 44,000 രൂപയോളം ആണ് അദ്ദേഹത്തിന് ലഭിക്കാൻ ആയത്. 57000 രൂപ മാത്രമാണ് പിന്നീട് അടക്കേണ്ടതായി വന്നത്. മറ്റൊന്നുമല്ല അദ്ദേഹം ബില്ലിന്റെ വിശദമായ റെസിപ്റ്റ് ആവശ്യപ്പെട്ടു. അതിൽനിന്നും തനിക്ക് ചെയ്യാത്ത സർജറിക്ക് വരെയുള്ള ബില്ലുകൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കി.

ALSO READ:രോഗികൾക്ക് ദാരുണാന്ത്യം, ആശുപത്രി ജീവനക്കാർ ഗുരുതരാവസ്ഥയിൽ, മെഡിക്കൽ കോളേജിൽ തീ പിടുത്തം

രോഗിക്ക് അനസ്തേഷ്യ കൺസൾട്ടേഷന് (31,430 രൂപ) പണം ഈടാക്കിയതായി കണ്ടെത്തി, എന്നാൽ അവർക്ക് അത് ഒരിക്കലും ലഭിച്ചിരുന്നില്ല. കൂടാതെ, രണ്ടുതവണ പട്ടികപ്പെടുത്തിയിരിക്കുന്ന ഒരു സപ്ലൈ കിറ്റിന് ഒരു ഡ്യൂപ്ലിക്കേറ്റ് ചാർജും അവർ കണ്ടെത്തി. ഉടനെ തന്നെ ബന്ധപ്പെട്ട ആശുപത്രി അധികൃതരെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ മറുതലയ്ക്കലിൽ നിന്നും എടുത്ത വ്യക്തി വളരെ ശാന്തമായി തങ്ങൾക്ക് സംഭവിച്ച തെറ്റാണെന്നും മാറ്റി തരാമെന്നും പറഞ്ഞു.

അങ്ങനെ അദ്ദേഹത്തിന് കാശ് ലാഭിക്കാൻ സാധിച്ചു. ഇക്കാര്യങ്ങൾ വിവരിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച് പ്രധാനമായും പറയുന്നത് നിങ്ങൾ എല്ലാവരും ആശുപത്രിയിൽ ഇത്തരം സാഹചര്യങ്ങളിൽ ബില്ല് നന്നായി പരിശോധിക്കണമെന്നാണ്. പല ആളുകളും ഇതിന് പ്രതികരിക്കുന്നത് മനപ്പൂർവം തന്നെയായിരിക്കും ചില ആശുപത്രികൾ ഇത്തരത്തിൽ ചെയ്യുന്നുണ്ട് എന്നാണ്

Follow Us