Emmanuel Macron India Visit: മാക്രോണിന് മുംബൈ ഇഷ്ടപ്പെട്ടു! പ്രസിഡന്റിനെ കണ്ട് മോദി

French President Emmanuel Macron-Narendra Modi Meeting: എഐ സമ്മിറ്റില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ സൈനിക സഹകരണം ശക്തമാക്കുന്നതിനായി കോടിക്കണക്കിന് ഡോളറിന്റെ ഡസ്സോ റാഫേല്‍ യുദ്ധ വിമാന കരാറിലും ഇരുനേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കും.

Emmanuel Macron India Visit: മാക്രോണിന് മുംബൈ ഇഷ്ടപ്പെട്ടു! പ്രസിഡന്റിനെ കണ്ട് മോദി

ഇമ്മാനുവല്‍ മാക്രോണ്‍, നരേന്ദ്ര മോദി

Updated On: 

17 Feb 2026 | 04:49 PM

മുംബൈ: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. എഐ സമ്മിറ്റ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ഇന്ത്യയുമായി സൈനിക പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഫ്രാന്‍സ് തയറാകുന്നതും കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട മേഖലയിലെ സഹകരണവും മുംബൈയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

തന്റെ സുഹൃത്ത് മാക്രോണിനെ മുംബൈയില്‍ വെച്ച് കാണാന്‍ സാധിച്ചതിലുള്ള സന്തോഷം പ്രധാനമന്ത്രി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

”എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനെ മുംബൈയില്‍ വെച്ച് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഈ നഗരം തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും നേരത്തെ നടത്തിയ ഓട്ടം നന്നായി ആസ്വദിച്ചുവെന്നും അദ്ദേഹം പറഞ്ഞു,” മോദി എക്‌സില്‍ കുറിച്ചു.

എഐ സമ്മിറ്റില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ സൈനിക സഹകരണം ശക്തമാക്കുന്നതിനായി കോടിക്കണക്കിന് ഡോളറിന്റെ ഡസ്സോ റാഫേല്‍ യുദ്ധ വിമാന കരാറിലും ഇരുനേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കും.

Also Read: PM Modi-Macron Meet: ഫ്രഞ്ച് പ്രധാനമന്ത്രി ഇന്ത്യയില്‍; മോദിയും മാക്രോണും കൂടിക്കാഴ്ച നടത്തും

തിങ്കളാഴ്ച രാത്രിയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രഥമ വനിത ബ്രിജിറ്റ് മാക്രോണിനോടൊപ്പം ഫ്രഞ്ച് പ്രസിഡന്റ് മുംബൈയിലെത്തിയത്. മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവ്‌രത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
Starlink: ‘ഇന്ത്യയിൽ അതിവേഗ ഇൻ്റർനെറ്റ് നൽകാൻ ഞങ്ങൾ തയ്യാർ’; റിലയൻസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?