AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi-Macron Meet: ഫ്രഞ്ച് പ്രധാനമന്ത്രി ഇന്ത്യയില്‍; മോദിയും മാക്രോണും കൂടിക്കാഴ്ച നടത്തും

PM Modi To Host Emmanuel Macron In Mumbai: ഇമ്മാനുവൽ മാക്രോണും, ബ്രിജിറ്റ് മാക്രോണും ഇന്ത്യയിലെത്തി. മഹാരാഷ്ട്ര ഗവർണണറും മുഖ്യമന്ത്രിയും മുംബൈ വിമാനത്താവളത്തിൽ ഇരുവരെയും സ്വീകരിച്ചു. മാക്രോണും മോദിയും ഇന്ന് കൂടിക്കാഴ്ച നടത്തും.

PM Modi-Macron Meet: ഫ്രഞ്ച് പ്രധാനമന്ത്രി ഇന്ത്യയില്‍; മോദിയും മാക്രോണും കൂടിക്കാഴ്ച നടത്തും
Narendra Modi with Emmanuel Macron File PicImage Credit source: PTI
Jayadevan AM
Jayadevan AM | Published: 17 Feb 2026 | 07:58 AM

മുംബൈ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും, ഭാര്യ ബ്രിജിറ്റ് മാക്രോണും ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രതും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്ന് മുംബൈ വിമാനത്താവളത്തിൽ ഇരുവരെയും സ്വീകരിച്ചു. ഫെബ്രുവരി 19 വരെ അദ്ദേഹം ഇന്ത്യയില്‍ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാക്രോണും ഇന്ന്‌ മുംബൈയിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. മാക്രോണിന്റെ നാലാമത്തെ ഇന്ത്യാ സന്ദർശനവും മുംബൈയിലേക്കുള്ള ആദ്യ സന്ദർശനവുമാണിത്.

പ്രതിരോധ, വ്യാപാര, സാങ്കേതിക ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്രീകരിച്ചാകും ചര്‍ച്ചകള്‍. വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിലും മാക്രോൺ പങ്കെടുക്കും. പ്രതിരോധം, വ്യാപാരം, നൈപുണ്യ വികസനം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും ധാരണപത്രങ്ങളില്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന്‌ ഉച്ചകഴിഞ്ഞ് 3:15 ന് മുംബൈയിലെ ലോക് ഭവനിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തും.

Also Read: India AI Summit : ഇന്ത്യയുടെ എഐ ഇംപാക്ട് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈകുന്നേരം 5:15 ന് ‘ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ’ ഉദ്ഘാടനം ഇരുനേതാക്കളും ചേര്‍ന്ന് മുംബൈയില്‍ നിര്‍വഹിക്കും. ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ, സാംസ്കാരിക സ്മരണാഘോഷം എന്നിവ ഇന്ന്‌ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നടക്കും. റഷ്യ-യുക്രൈന്‍ സംഘര്‍ഷം, ഗാസയിലെ സാഹചര്യം, ഇന്തോ-പസഫിക് മേഖലയിലെ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്യും.

അതേസമയം, ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വാർഷിക പ്രതിരോധ ചർച്ച ഇന്ന് ബെംഗളൂരുവില്‍ നടക്കും. പ്രതിരോധ സഹകരണ കരാർ 10 വർഷത്തേക്ക് കൂടി പുതുക്കാനാണ് സാധ്യത. വ്യോമ-സമുദ്ര മേഖലകളിലെ കൂടുതൽ സഹകരണത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നേക്കും. ഫ്രാൻസിൽ നിന്ന് 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർദ്ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു.