AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

തിരുവള്ളൂര്‍ സീഫുഡ് യൂണിറ്റില്‍ വാതക ചോര്‍ച്ച; 7 മരണം, നിരവധി പേര്‍ ആശുപത്രിയില്‍

Gas Leak Tragedy at Thiruvallur Seafood: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് രണ്ട് മരണം. ഒരു സീഫുഡ് സംസ്‌കരണ യൂണിറ്റില്‍ അമോണിയ വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് സംഭവം, രണ്ട് തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

തിരുവള്ളൂര്‍ സീഫുഡ് യൂണിറ്റില്‍ വാതക ചോര്‍ച്ച; 7 മരണം, നിരവധി പേര്‍ ആശുപത്രിയില്‍
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 21 Jun 2026 | 05:00 PM

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ വാതക ചോര്‍ച്ച. ജില്ലയിലെ ഒരു സീഫുഡ് സംസ്‌കരണ യൂണിറ്റില്‍ അമോണിയം ചോര്‍ന്നു. 7 തൊഴിലാളികള്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 പേരോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായാണ് വിവരം.ഗുരുതരാവസ്ഥയിലായ ഒന്‍പത് പേരെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെന്നൈയിലെ സര്‍ക്കാര്‍ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെരിയപാളയത്തിന് അടുത്തുള്ള കന്നിഗൈപെയറിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍ സീഫുഡ് എക്‌സ്‌പോര്‍ട്ട്‌സിലാണ് സംഭവം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഭൂരിഭാഗം പേരും വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് വിവരം. ശ്വാസതടസം, തലകറക്കം, ഛര്‍ദ്ദി എന്നിവയോടെയാണ് എല്ലാവരും ആശുപത്രിയിലെത്തിയത്. അളവ് വാല്‍വില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെരിയപാളയം പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ദേശീയ ദുരന്ത നിവാരണ സേന ആരക്കോണത്ത് നിന്ന് പ്രത്യേക കെമിക്കല്‍, ബയോളിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍ പ്രതികരണ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

അന്വേഷണത്തിനായി കമ്മിറ്റി

അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി സി ജോസഫ് വിജയ്. 24 മണിക്കൂറിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ കമ്മിറ്റി അംഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. വ്യാവസായി സുരക്ഷയും ആരോഗ്യവും വകുപ്പ് ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗ സെക്രട്ടറി, പൊതുജനാരോഗ്യ അഡീഷണല്‍ ഡയറക്ടര്‍ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.

Also Read: Narendra Modi: വികസനം, സുരക്ഷ, സമൃദ്ധി…കടല്‍ വഴി എല്ലാം നേടും; നാവിക കപ്പലുകള്‍ കമ്മീഷന്‍ ചെയ്ത് മോദി

തിരുവള്ളൂരിലേക്ക് ഉടന്‍ തന്നെ അദ്ദേഹം എത്തിച്ചേരും. ജില്ല കളക്ടറുമായും ജില്ല ഭരണകൂടവുമായും മുഖ്യമന്ത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയാണ്. ദുരന്തബാധിതര്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കുന്നതിന് മോണിറ്ററിങ് ഓഫീസര്‍ കെപി കാര്‍ത്തിയേനോടൊപ്പമാണ് മുഖ്യമന്ത്രി തിരുവള്ളൂരിലെത്തുക.

കുടുംബത്തോടൊപ്പമുണ്ട്…

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. തിരുവള്ളൂരില്‍ ഉണ്ടായ സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തിരുവള്ളൂര്‍ ജില്ലയിലെ പെരിയപാളയത്തിന് അടുത്തുള്ള കന്നിഗൈപെയര്‍ ഗ്രാമത്തിലെ ഒരു ചെമ്മീന്‍ സംസ്‌കരണ യൂണിറ്റിലുണ്ടായ അമോണിക വാതക ചോര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേരെ ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു, ഈ സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് ഗവര്‍ണറെ ഉദ്ധരിച്ച് ലോക്ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഈ വിഷമഘട്ടത്തില്‍ അവര്‍ക്ക് ശക്തിയും ധൈര്യവും ദൈവം നല്‍കട്ടെ എന്ന് താന്‍ പ്രാര്‍ത്ഥിക്കും. ചികിത്സയില്‍ കഴിയുന്ന എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary

Seven people died and 46 others were hospitalised after a gas leak at a seafood export unit in Thiruvallur, Tamil Nadu. Authorities have begun an investigation to determine the cause of the incident.

Follow Us