AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Commercial LPG Allocation: വാണിജ്യ എല്‍പിജി വിഹിതം 20 ശതമാനം കൂടി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; റെസ്റ്റോറന്റ് മേഖലയ്ക്ക് ആശ്വാസം

Big relief for restaurants and hotels: വാണിജ്യ എല്‍പിജി വിതരണത്തില്‍ 20 ശതമാനം വര്‍ധനവ്. ഇതോടെ ആകെ വിതരണത്തിലുള്ള വര്‍ധനവ് 50 ശതമാനമായി. റസ്റ്റോറന്റുകൾ, ധാബകൾ, ഹോട്ടലുകൾ, വ്യാവസായിക കാന്റീനുകൾ, ക്ഷീര യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകൾക്ക്‌ വിതരണത്തില്‍ മുന്‍ഗണന.

Commercial LPG Allocation: വാണിജ്യ എല്‍പിജി വിഹിതം 20 ശതമാനം കൂടി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; റെസ്റ്റോറന്റ് മേഖലയ്ക്ക് ആശ്വാസം
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 21 Mar 2026 | 07:31 PM

ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യ എല്‍പിജി വിതരണത്തില്‍ കേന്ദ്രം 20 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചു. ഇതോടെ ആകെ വിതരണത്തിലുള്ള വര്‍ധനവ് 50 ശതമാനമായി ഉയര്‍ന്നു. റസ്റ്റോറന്റുകൾ, ധാബകൾ, ഹോട്ടലുകൾ, വ്യാവസായിക കാന്റീനുകൾ, ക്ഷീര യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകൾക്ക്‌ വിതരണത്തില്‍ മുന്‍ഗണന നല്‍കും. സംസ്ഥാന സർക്കാരുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കാന്റീനുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍ എന്നിവയ്ക്കും മുന്‍ഗണന നല്‍കും.
.
അതിഥി തൊഴിലാളികൾക്കായി 5 കിലോഗ്രാം സൗജന്യ ട്രേഡ് എൽപിജി സിലിണ്ടറുകളും അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിതരണ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

നിലവിൽ, ലഭ്യമായ മൊത്തം വാണിജ്യ എൽ‌പി‌ജിയുടെ ഏകദേശം 50% നേരിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും നൽകുന്നുണ്ട്. പെട്രോൾ, ഡീസൽ, എൽ‌പി‌ജി എന്നിവയുടെ ക്ഷാമമില്ലെന്ന് സർക്കാർ വ്യക്തമാക്കി. റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽ‌പി‌ജി ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: Air India Flight to Canada: എയർ ഇന്ത്യയുടെ വമ്പൻ അബദ്ധം; അനുമതിയില്ലാത്ത വിമാനത്തെ കാനഡയിലേക്ക് അയച്ചു

അധിക മണ്ണെണ്ണ

എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും സാധാരണ വിഹിതത്തിന് പുറമേ 48000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.

മണ്ണെണ്ണ വിതരണത്തിനായി ജില്ലകളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ കണ്ടെത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ നിര്‍ദ്ദേശം. 15 സംസ്ഥാനങ്ങള്‍ ഇതിനകം വിതരണ ഉത്തരവ് പുറത്തിറക്കിയിരുന്നു. 17 സംസ്ഥാനങ്ങൾ ഇനിയും നടപടികൾ പൂർത്തിയാക്കാനുണ്ട്.ഹിമാചല്‍ പ്രദേശും, ലഡാക്കും തങ്ങള്‍ക്ക് മണ്ണെണ്ണയുടെ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Follow Us