AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

’90 ശതമാനം ഗാർഹിക പീഡന കേസുകളും വ്യാജം, നീതി കിട്ടണം’; യുവാവ് 1,700 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി

Heartbreaking 13-Minute Video: 24-Year-Old Ends Life Over 'False' Domestic Violence Case: ജീവിതത്തിൽ യാതൊരു പ്രതീക്ഷയുമില്ലാതാകുമ്പോൾ തകർന്നുപോകുമെന്നും, ആത്മഹത്യ ചെയ്യാൻ താൻ നിർബന്ധിതനാകുകയാണെന്നും വീഡിയോയിൽ ഗോഹിൽ പറയുന്നു. തനിക്കും പ്രായമായ അമ്മയ്ക്കും 16 വയസ്സുകാരനായ അനിയനുമെതിരെ ഭാര്യയും കുടുംബവും നൽകിയത് വ്യാജ ഗാർഹിക പീഡന പരാതിയാണെന്ന് ഇയാൾ ആരോപിച്ചു

’90 ശതമാനം ഗാർഹിക പീഡന കേസുകളും വ്യാജം, നീതി കിട്ടണം’; യുവാവ് 1,700 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി
പ്രതീകാത്മക ചിത്രംImage Credit source: Image by cuppyuppycake/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 21 Oct 2026 | 02:53 PM

ഗുജറാത്ത് സ്വദേശിയായ 24-കാരൻ മഹാരാഷ്ട്രയിലെ 1,700 അടി ഉയരമുള്ള കൊങ്കൺകഡ മലനിരകളിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി. ഭാര്യാവീട്ടുകാരുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഗുജറാത്തിലെ ഭാവ്‌നഗർ സ്വദേശിയും പോസ്റ്റൽ വകുപ്പ് ജീവനക്കാരനുമായ വിശ്വരാജ്‌സിൻഹ് മയൂർസിൻഹ് ഗോഹിൽ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തൊട്ടുമുൻപായി ഇയാൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത 13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഭാര്യക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ഈ വർഷം ഫെബ്രുവരി എട്ടിനായിരുന്നു ഇയാളുടെ വിവാഹം. എന്നാൽ വെറും എട്ട് മാസം പിന്നിട്ടപ്പോഴേക്കും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങുകയും വേർപിരിയുകയും ചെയ്തു. തുടർന്ന് സെപ്റ്റംബർ 12-ന് ഭാര്യ ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകി. ഈ കേസിൽ ഒക്ടോബർ ഒമ്പതിന് ഗോഹിൽ കോടതിയിൽ ഹാജരായിരുന്നു. ഇതിന് പിന്നാലെയുണ്ടായ കടുത്ത മാനസിക സംഘർഷങ്ങളെ തുടർന്നാണ് ഇയാൾ മഹാരാഷ്ട്രയിലെത്തി ആത്മഹത്യ ചെയ്തത്.

Also Read: പ്രണയവിവാഹത്തിന് വാശിപിടിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന മകൾക്ക് നേരെ വെടിയുതിർത്ത് പിതാവ്

ജീവിതത്തിൽ യാതൊരു പ്രതീക്ഷയുമില്ലാതാകുമ്പോൾ തകർന്നുപോകുമെന്നും, ആത്മഹത്യ ചെയ്യാൻ താൻ നിർബന്ധിതനാകുകയാണെന്നും വീഡിയോയിൽ ഗോഹിൽ പറയുന്നു. തനിക്കും പ്രായമായ അമ്മയ്ക്കും 16 വയസ്സുകാരനായ അനിയനുമെതിരെ ഭാര്യയും കുടുംബവും നൽകിയത് വ്യാജ ഗാർഹിക പീഡന പരാതിയാണെന്ന് ഇയാൾ ആരോപിച്ചു. യാതൊരു തെളിവുകളും ഇല്ലാതെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സ്വർണ്ണത്തിൻ്റെ പേരിൽ ഭാര്യയുടെ വീട്ടുകാർ തന്നെയും കുടുംബത്തെയും മാനസികമായും സാമ്പത്തികമായും കടുത്ത സമ്മർദ്ദത്തിലാക്കിയെന്നും യുവാവ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിൽക്കാൻ ആഗ്രഹിച്ച ഭാര്യയെ അവരുടെ മാതാപിതാക്കൾ നിർബന്ധപൂർവ്വം വീട്ടിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്നും ഗോഹിൽ ആരോപിക്കുന്നു.

നിലവിലെ ഗാർഹിക പീഡന നിയമങ്ങൾക്കെതിരെയും ഗോഹിൽ വീഡിയോയിൽ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. ഗാർഹിക പീഡന കേസുകളിൽ 90 ശതമാനവും വ്യാജമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യാതൊരു തെളിവുമില്ലാതെ വാക്കാലുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പുരുഷന്മാർക്കെതിരെ കേസെടുക്കുന്നത് നിയമത്തിൻ്റെ നഗ്നമായ ദുരുപയോഗമാണ്. ഇത്തരം ഏകപക്ഷീയമായ നിയമങ്ങൾ കാരണം ഇന്നത്തെ തലമുറ വിവാഹം കഴിക്കാൻ തന്നെ ഭയപ്പെടുകയാണെന്നും ഇയാൾ ചൂണ്ടിക്കാട്ടി.

നിരപരാധികളായ യുവാക്കളുടെ ജീവിതം ഇത്തരം വ്യാജ കേസുകൾ വഴി നശിപ്പിക്കാതിരിക്കാൻ നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് അധികാരികളോട് അപേക്ഷിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. തനിക്കും തൻ്റെ കുടുംബത്തിനും നീതി ലഭിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A 24-year-old Gujarat man died by suicide, jumping off Maharashtra’s 1,700-foot Konkankada cliff. In his final video, he blamed his estranged wife and in-laws for a false domestic violence case.

Follow Us