AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Heatwave: മഴയുടെ തണുപ്പില്‍ കേരളം; പൊള്ളുന്ന ചൂടില്‍ ഉത്തരേന്ത്യ; താപനില 46 ഡിഗ്രി!

Massive India Heatwave : ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ചൂടുള്ള 100 നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലുള്ള നഗരങ്ങളിൽ പോലും 44 ഡിഗ്രി സെൽഷ്യസ് എന്ന കടുത്ത ചൂടാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ പ്രമുഖ നഗരങ്ങള്‍ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഉഷ്ണതരംഗം തുടരാൻ സാധ്യത.

Heatwave: മഴയുടെ തണുപ്പില്‍ കേരളം; പൊള്ളുന്ന ചൂടില്‍ ഉത്തരേന്ത്യ; താപനില 46 ഡിഗ്രി!
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 19 May 2026 | 10:40 PM

ന്യൂഡല്‍ഹി: കൊടുംചൂടിന്റെ പിടിവിട്ട് മഴയുടെ തണുപ്പില്‍ ആശ്വാസം കണ്ടെത്തിയിരിക്കുകയാണ് കേരളം. എന്നാല്‍ ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും അതല്ല സ്ഥിതി. കൊടുംചൂടില്‍ നട്ടം തിരിയുകയാണ് ഉത്തരേന്ത്യന്‍ ജനത. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ചൂട് ഇന്ന് അനുഭവപ്പെട്ടത് ഇന്ത്യന്‍ നഗരങ്ങളിലാണെന്നതാണ് വസ്തുത. ചൊവ്വാഴ്ച ഉച്ചയ്ക്ക് ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ, അവയെല്ലാം ഇന്ത്യയിലാണെന്ന ഞെട്ടിക്കുന്ന വിവരമാണ് AQI.in-ന്റെ തത്സമയ താപനില റാങ്കിംഗ് വ്യക്തമാക്കുന്നത്. ഉച്ചയ്ക്ക് 2:30-ഓടെ പുറത്തുവിട്ട ഈ പട്ടിക രാജ്യത്ത് ഉഷ്ണതരംഗം എത്രത്തോളം കഠിനമാണെന്ന് വ്യക്തമാക്കുന്നു.

ഉച്ചകഴിഞ്ഞതോടെ താപനില വീണ്ടും കുതിച്ചുയർന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ചൂടുള്ള 100 നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലുള്ള നഗരങ്ങളിൽ പോലും 44 ഡിഗ്രി സെൽഷ്യസ് എന്ന കടുത്ത ചൂടാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ പ്രമുഖ നഗരങ്ങള്‍ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ന്യൂഡൽഹി, ഫരീദാബാദ്, ചണ്ഡീഗഡ്, ജമ്മു, ആഗ്ര, അയോധ്യ, ഗ്വാളിയോർ, കോട്ട, റായ്പൂർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

46 ഡിഗ്രി സെല്‍ഷ്യസ്‌

ചൊവ്വാഴ്ച ഉച്ചയോടെ രാജ്യത്തെ നിരവധി നഗരങ്ങളിലാണ് 46 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. ചണ്ഡീഗഡ്, ജമ്മു, ബതിന്ദ, പത്താൻകോട്ട്, ബറേലി, ഝാൻസി, കൈഥൽ, ഹരിദ്വാർ എന്നിവയാണ് 46 ഡിഗ്രി സെൽഷ്യസ് ചൂടിൽ വെന്തുരുകിയ പ്രധാന നഗരങ്ങള്‍.

Also Read: Kerala Weather Alert: ജൂൺ ഒന്നിനല്ല അതിനും മുൻപേ എത്തും മൺസൂൺ…. നാളെ ഈ നാലു ജില്ലക്കാർ സൂക്ഷിക്കുക

ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നിരവധി നഗരങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് താപനിലയും രേഖപ്പെടുത്തി.

കിഴക്കൻ ഇന്ത്യയിലും ചൂട് കനക്കുകയാണ്. പശ്ചിമ ബംഗാളിലെ അസൻസോളിലും ദുർഗാപൂരിലും 45 ഡിഗ്രി സെൽഷ്യസും ജാർഖണ്ഡിലെ ധൻബാദിൽ 44 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ആഗോള റാങ്കിങ്ങിൽ 99-ാം സ്ഥാനത്തുള്ള ന്യൂഡൽഹിയിലും 100-ാം സ്ഥാനത്തുള്ള ഫരീദാബാദിലും 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്.

ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങൾ ആഗോള റാങ്കിങില്‍ ഇടംപിടിച്ചതോടെ, ഉഷ്ണതരംഗം വടക്കൻ, മധ്യ, കിഴക്കൻ ഇന്ത്യയിൽ എത്രത്തോളം ശക്തമാണെന്ന് വ്യക്തമാകുന്നു.

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌

വരും ദിവസങ്ങളിലും വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ഉഷ്ണതരംഗം തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, മധ്യപ്രദേശ്, വിദർഭ എന്നിവിടങ്ങളിൽ ഈ ആഴ്ചയിലുടനീളം ഉഷ്ണതരംഗം ഉണ്ടായേക്കാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

“ഉത്തർപ്രദേശിലെ പല ജില്ലകളിലും അടുത്ത രണ്ട് ദിവസങ്ങളിൽ കഠിനമായ ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ട്. ആവശ്യമായ മുൻകരുതലുകൾ എടുക്കാനും കടുത്ത ചൂടിൽ നില്‍ക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു”-കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്തു.

കാലാവസ്ഥ വകുപ്പിന്റെ ട്വീറ്റ്‌

വടക്കൻ, മധ്യ ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും പകൽ സമയത്തെ കടുത്ത ചൂടിൽ വലയുമ്പോഴും, വരും ആഴ്ചയിൽ വടക്കുകിഴക്കൻ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

English Summary

India is facing a massive and intense heatwave. All top 100 hottest cities globally are in India. Temperatures in these cities have reached up to 46°C. The weather department expects this extreme heat to continue.

Follow Us