AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran UAE Attack: അപകടകരമാകുന്നു…യുഎഇ ആണവ കേന്ദ്രത്തിന് നേരെ നടന്ന ഇറാന്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

Iran Attack Near UAE Barakah Nuclear Plant Sparks Strong Concern From India: യുഎഇയിലെ ബറാക്ക ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യ ആശങ്കാകുലരാണ്. ഇത്തരം നടപടികള്‍ അസ്വീകാര്യവും അപകടകരമായ ഒരു വശത്തെ ഉയര്‍ത്തിക്കാണിക്കുന്നതുമാണ്. സംയമനം പാലിക്കാനും ചര്‍ച്ചയിലേക്കും നയതന്ത്രത്തിലേക്കും മടങ്ങാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Iran UAE Attack: അപകടകരമാകുന്നു…യുഎഇ ആണവ കേന്ദ്രത്തിന് നേരെ നടന്ന ഇറാന്‍  ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 18 May 2026 | 06:18 AM

ന്യൂഡല്‍ഹി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ബറാക്ക ആണവ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. യുദ്ധത്തിന് എത്രയും പെട്ടെന്ന് അറുതി വരുത്തണമെന്നും ചര്‍ച്ചകള്‍ നടത്തണമെന്നും പ്രസ്താവനയിലൂടെ അമേരിക്കയോടും ഇറാനോടും ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് യുഎഇയെ ലക്ഷ്യമിട്ട് ഇറാന്‍ വീണ്ടും ആക്രമണം നടത്തിയത്.

യുഎഇയിലെ ബറാക്ക ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യ ആശങ്കാകുലരാണ്. ഇത്തരം നടപടികള്‍ അസ്വീകാര്യവും അപകടകരമായ ഒരു വശത്തെ ഉയര്‍ത്തിക്കാണിക്കുന്നതുമാണ്. സംയമനം പാലിക്കാനും ചര്‍ച്ചയിലേക്കും നയതന്ത്രത്തിലേക്കും മടങ്ങാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ആക്രമണങ്ങളില്‍ അപകടകരമായ വര്‍ധനവ് ഉണ്ടായതായി യുഎഇ വിദേശകാര്യ മന്ത്രാലയവും പറഞ്ഞു. അസ്വീകാര്യമായ ആക്രമണം, രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണി എന്നിവ ഉണ്ടാകുന്നതയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ആക്രമണത്തിന് പിന്നിലുള്ളവര്‍ പ്രകോപനമില്ലാതെ ഭീകരാക്രമണം നടത്തുകയാണ്. തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഭീഷണികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും യുഎഇ മുന്നറിയിപ്പ് നല്‍കി.

അബുദബിയിലെ ബറാക്ക ആണവ നിലയത്തില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കെട്ടിടത്തിന് തീപിടിച്ചിരുന്നു. പ്ലാന്റിന്റെ ഉള്‍ഭാഗത്തുള്ള ഒരു ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ ഡ്രോണ്‍ ഇടിച്ചെങ്കിലും റേഡിയോളജിക്കല്‍ ചോര്‍ച്ചയോ മറ്റ് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്നും എമിറാത്തി അധികൃതര്‍ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും എല്ലാ യൂണിറ്റുകളും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് മൂന്ന് ഡ്രോണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് കടന്നതായി യുഎഇ പ്രതിരോധ മന്ത്രാല.ം വ്യക്തമാക്കി. ഇതില്‍ രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പേ തടഞ്ഞുവെന്നാണ് വിവരം.

Also Read: Russia Drone Attack: റഷ്യയില്‍ യുക്രെയ്ന്‍ ഡ്രോണാക്രമണം; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു

ദക്ഷിണ കൊറിയയുടെ സഹായത്തോടെ നിര്‍മിച്ച ബറാക്ക ആണവ കേന്ദ്രം 2020 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. 20 ബില്യണ്‍ ഡോളറാണ് ഇതിനായി ചെലവഴിച്ചത്. അറബ് രാജ്യങ്ങളിലെ ഏറ്റവും വലിയ ആണവ പ്ലാന്റ് കൂടിയാണിത്. യുഎഇയുടെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്നും ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്.

യുദ്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ അമേരിക്ക ശ്രമിക്കുന്നു

ഇറാനുമായുള്ള യുദ്ധക്കുരുക്കില്‍ നിന്നും പുറത്തുകടക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്ന് ഇറാന്‍. അതിനായി അയല്‍രാജ്യങ്ങളെ ആക്രമിക്കുകയും ആ കുറ്റം ഇറാന് മേല്‍ കെട്ടിവെക്കുകയും ചെയ്യുകയാണെന്നും ടെഹ്‌റാന്‍ ആആരോപിച്ചു. യുഎഇ, സൗദി എന്നിവിടങ്ങളില്‍ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം.

ഇറാഖ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. നിലവില്‍ ഗള്‍ഫ് മേഖല ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളില്‍ ഇറാനെതിരെ ശക്തമായ ഭാഷയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തുന്നുണ്ട്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇറാനും അമേരിക്കയും പ്രവര്‍ത്തിക്കണമെന്നാണ് ഖത്തറിന്റെ നിര്‍ദേശം. ഇതിന് പിന്നാലെ പാകിസ്ഥാനുമായും ഖത്തര്‍ സംസാരിച്ചു. പാകിസ്ഥാന്റെ നേതൃത്വത്തിലാണ് ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ആക്രമണം ശക്തമാക്കാനുള്ള നീക്കത്തില്‍ തന്നെയാണ് ഇറാന്‍.

English Summary

India expressed serious concern after Iran’s attack near the UAE’s Barakah Nuclear Plant, calling it a dangerous escalation in the Middle East and urging restraint amid rising regional tensions.

Follow Us