Russia Drone Attack: റഷ്യയില്‍ യുക്രെയ്ന്‍ ഡ്രോണാക്രമണം; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു
Indian National Dies in One of Ukraine’s Biggest Drone Attacks on Russia: ആക്രമണം നടന്ന സ്ഥലം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലെത്തി കാണുകയും ചെയ്തൂവെന്നും പ്രസ്താവനയില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാന്‍ കമ്പനി മാനേജ്‌മെന്റുമായും പ്രാദേശിക അധികൃതരുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നും എംബസി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കി.
മോസ്‌കോ: റഷ്യയില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണാക്രമണത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ നിരവധിയാളുകള്‍ക്ക് ദാരുണാന്ത്യം. മോസ്‌കോയിലുണ്ടായ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ട നാലുപേരില്‍ മോസ്‌കോയില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടതായി റഷ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ആക്രമണം നടന്ന സ്ഥലം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലെത്തി കാണുകയും ചെയ്തൂവെന്നും പ്രസ്താവനയില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാന്‍ കമ്പനി മാനേജ്‌മെന്റുമായും പ്രാദേശിക അധികൃതരുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നും എംബസി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കി.
എന്നാല്‍ കൊല്ലപ്പെട്ടയാളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരവധി മേഖലകളെ ലക്ഷ്യമാക്കി എത്തിയ 556 ഡ്രോണുകള്‍ റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സ്‌റ്റേറ്റ് ഏജന്‍സിയായ ടാസും വ്യക്തമാക്കുന്നു. 556 ഡ്രോണുകളില്‍ 81 എണ്ണം മോസ്‌കോയെ ലക്ഷ്യമാക്കി എത്തിയതാണെന്നാണ് വിവരം. തലസ്ഥാനത്തിന് സമീപം വ്യോ പ്രതിരോധ സംവിധാനങ്ങള്‍ കുറഞ്ഞത് 74 ഡ്രോണുകളെങ്കിലും തടഞ്ഞതായി മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു.
ആക്രമണത്തില്‍ നിരവധി റെസിഡന്‍ഷ്യന്‍ കെട്ടിടങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മോസ്‌കോയില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവരില്‍ ഭൂരിഭാഗം ആളുകളും ഈ മേഖലയിലെ എണ്ണ ശുദ്ധീകരണശാലയുടെ പ്രവേശന കവാടത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഡ്രോണ്‍ പതിച്ചത്. എന്നാല്‍ ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Also Read: Iran War: ഹോർമുസിൽ ടോൾ കൊണ്ടുവരാൻ ഒരുങ്ങി ഇറാൻ; കരാറിൽ എത്തിയില്ലെങ്കിൽ ഖേദിക്കും എന്ന് ട്രംപ്
അടുത്തിടെ യുക്രെയ്ന്‍ റഷ്യയ്ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും വലുതാണ് ഇപ്പോള്‍ സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം ലക്ഷ്യമിട്ട് ഏകദേശം ആയിരത്തിലധികം ഡ്രോണുകള്‍ എത്തിയതായും വിവരമുണ്ട്. മോസ്‌കോയുടെ വടക്ക് ഖിംകിയില്‍ വീടിന് മുകളിലേക്ക് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ പതിച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടതായി മോസ്‌കോ റീജിയണല്‍ ഗവര്‍ണര്‍ ആന്‍ഡ്രി വൊറോബിയോവ് പറഞ്ഞു.
അവസാനമില്ലാതെ ആക്രമണങ്ങള്‍
2022 ഫെബ്രുവരിയിലാണ് യുക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിക്കുന്നത്. റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതോടെ തിരിച്ചടിക്കാന്‍ രാജ്യം പ്രേരിപ്പിക്കപ്പെടുകയായിരുന്നു. അന്ന് തൊട്ട് നടന്ന വിവിധ ആക്രമണങ്ങളില്‍ ഏറ്റവും വലുതാണ് നിലവില്‍ ഉണ്ടായത്. മോസ്‌കോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ പലപ്പോഴും ആക്രമണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും തലസ്ഥാനത്തെ ലക്ഷ്യമിട്ടുള്ള നീക്കം വളരെ വിരളമായിരുന്നു.
കീവിലുണ്ടായ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആക്രമണം. കീവില്‍ നടന്ന ആക്രമണത്തില്‍ 287 ഡ്രോണുകളായിരുന്നു റഷ്യ ഉപയോഗിച്ചത്. ഇതില്‍ 279 ണ്ണെം വെടിവെച്ചിട്ടതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഡിനിപ്രോ, ക്രിവിറിഹ്, സിനെല്‍കോവ് എന്നിവ ഉള്‍പ്പെടെയുള്ള ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയില്‍ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
English Summary
An Indian worker was among four people killed in one of the largest Ukrainian drone attacks reported in Russia. The strike comes amid escalating tensions and intensified cross-border attacks in the ongoing Russia-Ukraine conflict.