Indigo Flight Accident: വൻ ദുരന്തം ഒഴിവായി! പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു
IndiGo Flight Hits Metal Pole: നവി മുംബൈയിൽ നിന്ന് ശ്രീനഗറിലേക്ക് എത്തിയ വിമാനം ലാൻഡ് ചെയുന്നതിനിടെയാണ് സംഭവം. ഇൻഡിഗോ 6ഇ 225 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അപകടം വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.
ശ്രീനഗർ: വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു (IndiGo Flight Hits Metal Pole). ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിങ് പോസ്റ്റിലാണ് വിമാനം ഇടിച്ചത്. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലേക്ക് എത്തിയ വിമാനം ലാൻഡ് ചെയുന്നതിനിടെയാണ് സംഭവം. ഇൻഡിഗോ 6ഇ 225 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അപകടം വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.
വെള്ളിയാഴ്ച (ഇന്ന്) രാവിലെ ഒൻപതുമണിയോടെ ആണ് സംഭവം നടക്കുന്നത്. വിമാനത്താവളത്തിലെ ബേ നമ്പർ ആറിൽ പാർക്ക് ചെയ്യുന്നതിനിടെ ആണ് വിമാനത്തിൻ്റെ മുൻഭാഗം വിഡിജിഎസ് പോസ്റ്റിലിടിച്ചത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല. അപകടത്തിന് ശേഷം യാത്രക്കാരെ എയർക്രാഫ്റ്റ് സ്റ്റെയറിലൂടെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. അപകടകാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ.
ALSO READ: യാത്രാ ദുരിതത്തിന് ആശ്വാസം, മെട്രോ രണ്ടാം ഘട്ടത്തിന്റെ പ്രധാന ഭാഗം ഉദ്ഘാടനത്തിലേക്ക്
അതേസമയം, വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെയോ മറ്റ് വിമാനങ്ങളെയോ സംഭവം ഒരുതരത്തിലും ബാധിച്ചിട്ടില്ല. വിമാനങ്ങളുടെ വരവും പുറപ്പെടലും മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ആവശ്യമായ അറ്റകുറ്റപ്പണികൾക്കായി വിമാനം സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ച ശേഷമേ വിമാനം സർവീസ് പുനരാരംഭിക്കുകയുള്ളൂവെന്നും എയർലൈൻ വ്യക്തമാക്കി.
എഞ്ചിൻ തകരാർ അടിയന്തര ലാൻഡിങ്ങ് നടത്തി ഇൻഡിഗോ വിമാനം
കഴിഞ്ഞ ദിവസം എഞ്ചിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഗോവ-ഡൽഹി ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തിയിരുന്നു. ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് ആകാശമധ്യേ എൻജിൻ തകരാർ സംഭവിച്ചതിനെ തുടർന്ന് ഗോവയിൽ തന്നെ തിരിച്ചിറക്കിയത്. പിന്നീട് വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റുകയും ചെയുതു. നിശ്ചിത സമയത്തേക്കാൾ അഞ്ച് മിനിറ്റ് വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയർന്ന് അധികം വൈകാതെ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പൈലറ്റുമാർ വിമാനം സുരക്ഷിതമായി മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. 6ഇ 2102 നമ്പർ വിമാനമാണ് സംഭവത്തെതുടർന്ന് തിരിച്ചിറക്കിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പ്രതിനിധി സംഘം ഗോവയിലെത്തി വിമാനം പരിശോധിക്കും. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിക്കാൻ ആവശ്യമായ നടപടികൾ എയർലൈൻ സ്വീകരിക്കുകയും ചെയ്തിരുന്നു.
English Summary:
IndiGo Plane Hits Metal Pole During Parking At Srinagar Airport. The flight, operating from Navi Mumbai to Srinagar,. All passengers and crew members are safe, and no injuries have been reported.