AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ISRO : സ്വകാര്യവൽക്കരിക്കുമെന്ന പ്രചാരണം തെറ്റ്, വിശദീകരവുമായി ഐ.എസ്.ആർ.ഒ

ISRO's Clarification On Privatization Rumors: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ യെ സ്വകാര്യവൽക്കരിക്കുമെന്ന് പ്രചാരണം തെറ്റെന്ന് ഔദ്യോഗിക വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ല എന്നാണ് വിശദീകരണം വന്നിരിക്കുന്നത്. ഐഎസ്ആർഒയുടെ നേതൃത്വത്തിൽ ഒരു ദേശീയ ബഹിരാകാശ ആവാസ വ്യവസ്ഥ നിർമ്മിക്കുകയാണ് നിലവിലെ ലക്ഷ്യം....

ISRO : സ്വകാര്യവൽക്കരിക്കുമെന്ന പ്രചാരണം തെറ്റ്, വിശദീകരവുമായി ഐ.എസ്.ആർ.ഒ
IsroImage Credit source: Facebook / ISRO
Amal KV
Amal KV | Published: 07 Sep 2026 | 07:43 AM

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ യെ സ്വകാര്യവൽക്കരിക്കുമെന്ന് പ്രചാരണം തെറ്റെന്ന് ഔദ്യോഗിക വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ല എന്നാണ് വിശദീകരണം വന്നിരിക്കുന്നത്. ഐഎസ്ആർഒയുടെ നേതൃത്വത്തിൽ ഒരു ദേശീയ ബഹിരാകാശ ആവാസ വ്യവസ്ഥ നിർമ്മിക്കുകയാണ് നിലവിലെ ലക്ഷ്യം. വലിയ ദൗത്യങ്ങളിലേക്ക് ആണ് ഐഎസ്ആർഒ ശ്രദ്ധ തിരിക്കുന്നത് എന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്.

എക്സ് പോസ്റ്റിലൂടെ ഐ.എസ്.ആർ.ഒ വിശദീകരണം നൽകിയിരിക്കുന്നത്. ഐഎസ്ആർഒയെ സ്വകാര്യവൽക്കരിക്കാനോ അതിന്റെ പ്രധാന്യമോ പങ്കാളിത്തമോ കുറയ്ക്കാനോ ശ്രമം നടക്കുന്നു എന്ന തരത്തിൽ വരുന്ന റിപ്പോർട്ടുകൾ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളമാണ്. ഈ വാദങ്ങൾ തികച്ചും അടിസ്ഥാനരഹിതവും തെറ്റായതുമാണ്. ഐഎസ്ആർഒ സ്വകാര്യവൽക്കരിക്കപ്പെടുകയോ അതിന്റെ പ്രാധാന്യം കുറയുകയോ ചെയ്യില്ല എന്നും പോസ്റ്റിൽ ഐ.എസ്.ആർ.ഒ അടിവരയിട്ട് പറയുന്നുണ്ട്. ബഹിരാകാശ ഗവേഷണം, സാങ്കേതികവിദ്യ വികസനം, തന്ത്രപ്രധാന ദൗത്യങ്ങൾ, ബഹിരാകാശ ശാസ്ത്രം, പര്യവേക്ഷണം, നിർണായകമായ ബഹിരാകാശ ശേഷികൾ എന്നിവയിൽ ഇന്ത്യയുടെ പ്രധാന സ്ഥാപനമായി ഐഎസ്ആർഒ തുടർന്നും പ്രവർത്തിക്കും.

Also Read : ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി

ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നത് എന്തുകൊണ്ടാണ് എന്നും സ്പേസ് ഏജൻസി വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ പങ്കാളിത്തം ഐഎസ്ആർഒയുടെ പങ്ക് കുറയ്ക്കാനല്ല. മെച്ചപ്പെട്ട സാങ്കേതികവിദ്യകളും വികസിപ്പിക്കുമ്പോൾ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐഎസ്ആർഒയെ പ്രാപ്തമാക്കുകയാണ് സ്വകാര്യ വത്കരണം കൊണ്ട് ലക്ഷ്യമിടുന്നത്.

പുതിയ പരിഷ്കാരങ്ങളെ സ്വകാര്യവൽക്കരണമായിട്ടല്ല, മറിച്ച് സാങ്കേതിക ആവാസവ്യവസ്ഥയുടെ പുരോ​ഗതിയും ശേഷിയുമായി കാണണം. ഇസ്രോ ഇതിനകം ഒന്നിലധികം സാങ്കേതികവിദ്യകൾ വ്യവസായത്തിലേക്ക് മാറ്റിയിട്ടുണ്ട്. അത്യാധുനിക ഗവേഷണ പ്രവർത്തനങ്ങൾ, പുത്തൻ സാങ്കേതികവിദ്യകൾ, മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുവാനുള്ള ദൗത്യം, വിദൂര ബഹിരാകാശ ദൗത്യങ്ങൾ, തന്ത്രപ്രധാനമായ ശേഷികൾ തുടങ്ങി ഏറ്റവും നിർണ്ണായകമായ മേഖലകളിൽ ഐഎസ്ആർഒയുടെ പങ്ക് ക്രമേണ ശക്തിപ്പെടും. സാങ്കേതികമായി പക്വതയാർന്ന സംവിധാനങ്ങളുടെ ഉൽപ്പാദനം വ്യവസായ മേഖലയിലൂടെ വർദ്ധിപ്പിക്കാൻ സാധിക്കും പോസ്റ്റിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഐ.എസ്.ആർ.ഒ സ്വകാര്യ വത്കരിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്ത് വരികയും ഈ നീക്കം വേണ്ടെന്ന് പറഞ്ഞ് പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഏജൻസി തന്നെ സംഭവത്തിൽ ഒദ്യോ​ഗിക വിശദീകരണം നൽകിയിരിക്കുന്നത്.

English Summary

An official clarification has stated that the campaign claiming the Indian space agency, ISRO, would be privatized is incorrect. The statement emphasizes that ISRO’s importance will never diminish.

Follow Us