AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി

Russia Says India’s Oil Purchases Are Driven by Its Own Needs: റഷ്യയെ സഹായിക്കാന്‍ വേണ്ടിയല്ല, ഇന്ത്യ അവിടെ നിന്നും എണ്ണ വാങ്ങുന്നത്. സ്വന്തം ജനങ്ങളുടെ ക്ഷേമവും ആവശ്യങ്ങളും കണക്കിലെടുത്താണ് അവരുടെ നടപടി. ദേശീയ വികസനത്തിന് ഇതുവഴി അവര്‍ പ്രാധാന്യം നല്‍കുന്നു, എന്ന് അലിപോവ് അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി
നരേന്ദ്ര മോദിയും വ്‌ളാഡിമിർ പുടിനും Image Credit source: PTI
Shiji M K
Shiji M K | Published: 07 Sep 2026 | 06:06 AM

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ഇടപാടില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവ്. ഇന്ത്യ സ്വന്തം ആവശ്യത്തിനായാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതെന്ന് ഡിഡി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എണ്ണ വാങ്ങിക്കുന്നത് വഴി ഇന്ത്യ റഷ്യ ഇന്ത്യയ്ക്ക് യാതൊരുവിധത്തിലുള്ള സഹായവും ചെയ്യുന്നില്ലെന്നും അലിപോവ്.

റഷ്യയെ സഹായിക്കാന്‍ വേണ്ടിയല്ല, ഇന്ത്യ അവിടെ നിന്നും എണ്ണ വാങ്ങുന്നത്. സ്വന്തം ജനങ്ങളുടെ ക്ഷേമവും ആവശ്യങ്ങളും കണക്കിലെടുത്താണ് അവരുടെ നടപടി. ദേശീയ വികസനത്തിന് ഇതുവഴി അവര്‍ പ്രാധാന്യം നല്‍കുന്നു, എന്ന് അലിപോവ് അഭിമുഖത്തില്‍ പറഞ്ഞു.

പാശ്ചാത്യ ഉപരോധങ്ങള്‍ ശക്തമാക്കുന്നതിനും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്ന രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള താരിഫ് വര്‍ധനവിനും ഇടയിലാണ് റഷ്യന്‍ പ്രതിനിധിയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. റഷ്യയിലെ ക്രൂഡ് ഓയിലോ പ്രകൃതിവാതകമോ ഏറ്റവും കൂടുതല്‍ വാങ്ങുന്ന അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ താരിഫ് ചുമത്താന്‍ പ്രസിഡന്റിന് വിവേചനാധികാരം നല്‍കുന്ന സാങ്കേഷനിങ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്ട് പോലുള്ള നിയമനിര്‍മാണം അമേരിക്ക പരിഗണിച്ച് വരികയാണ്.

രാജ്യവുമായി നടത്തുന്ന ഏതൊരു വ്യാപാരവും റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുമെന്നും അതുവഴി ഉക്രെയ്‌നിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ലഭിക്കുമെന്നും അമേരിക്ക വാദിക്കുന്നു. ഇത് ഇല്ലാതാക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ലക്ഷ്യംവെച്ചുള്ള നടപടികള്‍ക്ക് പുറമെ ഉന്നത സൈനിക ജനറല്‍മാര്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍, ഊര്‍ജ്ജ പദ്ധതികള്‍ എന്നിവയ്‌ക്കെതിരെയും ഉപരോധം കൊണ്ടുവരാന്‍ ബില്ലില്‍ പറയുന്നു.

Also Read: Iran-US Conflict: ഇറാനായി വമ്പന്‍ പ്ലാനൊരുക്കാന്‍ ട്രംപ്; അടപടലം തകര്‍ക്കുമെന്ന് മുന്നറിയിപ്പ്‌

സത്യസന്ധമായ സഹകരണത്തിന് പകരം സമ്മര്‍ദ്ദ തന്ത്രങ്ങളാണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന അഭിപ്രായവും അലിപോവിനുണ്ട്. നിര്‍ഭാഗ്യവശാല്‍, ഉപരോധങ്ങളും തീരുവകളും ഏര്‍പ്പെടുത്തുന്നവര്‍ സത്യസന്ധമായ സഹകരണത്തിന് പകരം സമ്മര്‍ദ്ദ തന്ത്രങ്ങളുടെ പാതയാണ് സ്വീകരിച്ചിരിക്കുന്നത്. നമ്മളേക്കാള്‍ മികച്ച എണ്ണ കരാര്‍ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നതില്‍ നിന്ന് രാജ്യങ്ങളെ തടയുകയാണ്. എന്നാല്‍ ആരും അതിന് വഴങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് സമ്മര്‍ദ്ദവും ശിക്ഷാ നടപടികളും അവര്‍ സ്വീകരിച്ചതെന്നും റഷ്യന്‍ പ്രതിനിധി.

അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നത് ഒരിക്കലും ഉക്രെയ്‌നുമായുള്ള യുദ്ധം ഇല്ലാതാക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. മോസ്‌കോയുടെ സാമ്പത്തിക ജീവനാഡി വെട്ടിക്കുറയ്ക്കുന്നത് സംഘര്‍ഷം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

A Russian representative said India buys Russian oil to meet its own energy needs, not to support Russia. The statement comes amid ongoing sanctions against Russia. India continues to focus on securing energy supplies at competitive prices.

Follow Us