AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

പണവും, സ്വർണാഭരണങ്ങളും, കുടുക്ക പൊട്ടിച്ചതും ഇറാനിലേക്ക്; ഒരിക്കലും മറക്കില്ലെന്ന് അധികൃതർ

നിരവധി സ്ത്രീകൾ അവരുടെ സ്വകാര്യ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും സംഭാവന ചെയ്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരു കശ്മീരി വിധവ തന്റെ പരേതനായ ഭർത്താവിൻ്റെ സ്മരണയ്ക്കായി 28 വർഷമായി സൂക്ഷിച്ചിരുന്ന ഒരു സ്വർണ്ണ മെമൻ്റോയും സംഭാവന ചെയ്തവയിൽപ്പെടുന്നു. സ്ഥലത്തെ എംഎൽഎ ഒരു മാസത്തെ ശമ്പളമാണ് വാഗ്ദാനം ചെയ്തത്

പണവും, സ്വർണാഭരണങ്ങളും, കുടുക്ക പൊട്ടിച്ചതും ഇറാനിലേക്ക്; ഒരിക്കലും മറക്കില്ലെന്ന് അധികൃതർ
ഇറാനിലേക്കുള്ള കാശ്മീരി ജനതയുടെ ദുരിതാശ്വാസ നിധി ശേഖരണംImage Credit source: PTI / Photos
Arun Nair
Arun Nair | Updated On: 25 Mar 2026 | 08:49 AM

ജമ്മു കാശ്മീർ: യുദ്ധമുഖത്തുള്ള ഇറാൻ ജനതക്ക് ആശ്വാസമേകാൻ തങ്ങളാൽ കഴിയും വിധം കാശ്മീരി ജനങ്ങളുടെ സംഭാവനകൾ. ബുദ്ഗാം, ബാരാമുള്ള ജില്ലകളിലെ ആളുകളാണ് ഈദ്-ഉൽ-ഫിത്തർ ആഘോഷങ്ങൾക്ക് ശേഷം, ഇറാനിലേക്കുള്ള ദുരിതാശ്വാസ നിധി ശേഖരണം ആരംഭിച്ചത്. പൈസയായി മാത്രമല്ല, സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, കന്നുകാലികൾ, പരമ്പരാഗത ചെമ്പ് വസ്തുക്കൾ എന്നിവയെല്ലാം ആളുകൾ സംഭാവന ചെയ്തവയിൽപ്പെടുന്നു. പിന്നാലെ ഇന്ത്യക്കാരുടെ “ദയ”യ്ക്കും “മനുഷ്യത്വത്തിനും” നന്ദി പറഞ്ഞ് ഇന്ത്യയിലെ ഇറാനിയൻ എംബസി സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുകയും ചെയ്തു.

ഇറാൻ ജനതയുടെ മാനുഷിക പിന്തുണയിലൂടെയും ഹൃദയംഗമമായ ഐക്യദാർഢ്യത്തിലൂടെയും അവർക്കൊപ്പം നിന്നതിന് കശ്മീരിലെ ദയാലുക്കളായ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു; ഈ ദയ ഒരിക്കലും മറക്കില്ല. നന്ദി, ഇന്ത്യ,” എംബസി എക്‌സിൽ എഴുതി. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരടക്കം എല്ലാവരും കാശ്മീരിലെ ക്യാമ്പെയിൻ്റെ ഭാഗമായി.

ALSO READ: Iran-US Conflict: ഇന്ത്യന്‍ പ്രവാസികള്‍ പട്ടിണിയില്‍; ദുബായിലെ സ്ഥിതി വളരെ മോശമോ?

നിരവധി സ്ത്രീകൾ അവരുടെ സ്വകാര്യ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും സംഭാവന ചെയ്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരു കശ്മീരി വിധവ തന്റെ പരേതനായ ഭർത്താവിൻ്റെ സ്മരണയ്ക്കായി 28 വർഷമായി സൂക്ഷിച്ചിരുന്ന ഒരു സ്വർണ്ണ മെമൻ്റോയും സംഭാവന ചെയ്തവയിൽപ്പെടുന്നു. ബുഡ്ഗാം എംഎൽഎ മുൻതാസിർ മെഹ്ദി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാഗ്ദാനം ചെയ്തു.

 


യുദ്ധത്തിൽ തകർന്ന രാജ്യത്തെ പിന്തുണയ്ക്കാൻ ഇന്ത്യയിലെ ഇറാൻ എംബസി സോഷ്യൽ മീഡിയയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കിട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് സംഭാവനകളിൽ വർധന ഉണ്ടായത്. സംഭാവനകൾ അർഹതപ്പെട്ടവരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഔദ്യോഗിക ദുരിതാശ്വാസ സംഘടനകൾ ഉറപ്പാക്കമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Follow Us