AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kolkata Stampede: കൊൽക്കത്ത ദുർഗാപൂജ പന്തൽ അപകടം: ഇരയായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Kolkata Durga Puja Pandal Stampede: പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്നാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് കേന്ദ്ര സർക്കാർ ധനസഹായമായി നൽകുക.

Kolkata Stampede: കൊൽക്കത്ത ദുർഗാപൂജ പന്തൽ അപകടം: ഇരയായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Kolkata Stampede, PM Narendra Modi Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 18 Oct 2026 | 06:30 AM

കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്നാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് കേന്ദ്ര സർക്കാർ ധനസഹായമായി നൽകുക.

മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി അമത് ഷാഫോണിൽ സംസാരിച്ചതായാണ് വിവരം. പരിക്കേറ്റ എല്ലാവർക്കും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അമിത്ഷാ വിശദമാക്കി. ഇന്ന് പശ്ചിമബംഗാളിൽ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കിയ അമിത് ഷാ ആശുപത്രി സന്ദർശിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ പൂജാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച പന്തലിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടതിനെത്തുടർന്നുണ്ടായ അപകടത്തിൽ നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ALSO READ: കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ പന്തലിൽ തിക്കും തിരക്കും: 17 മരണം; 35 പേർക്ക് പരിക്ക്

അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോടും പ്രാദേശിക ഭരണകൂടത്തോടും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയും പൊലീസും സ്ഥലത്തെത്തിയാണ് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ദുർഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17പേരാണ് കൊല്ലപ്പെട്ടത്. 13 സ്ത്രീകളും ഒരു കുട്ടിയും ഇതിൽ ഉൾപ്പെടുന്നു. ടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

അപകടത്തിന് കാരണം മഴയോ?

ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് അപകടം സംഭവിക്കുന്നത്. വൈകുന്നേരം ഏഴ് മണിയോടെ മേഖലയിൽ കനത്ത മഴയും മിന്നലും അനുഭവപ്പെട്ടിരുന്നു. മഴ പെയ്തതോടെ പൂജയ്ക്കെത്തിയവർ കൂട്ടത്തോടെ പന്തലിലേക്ക് കയറാൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. തിക്കും തിരക്കും ഉണ്ടായതിനെത്തുടർന്ന്, പന്തൽ സംഘാടകർ സ്ഥലത്തേക്കുള്ള പ്രവേശനം തടയുകയും ലൈറ്റുകൾ അണയ്ക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ ആരോപിക്കുന്നു.

തിക്കിലും തിരക്കിലുംപെട്ട് ഒട്ടേറെപ്പേർ ബോധരഹിതരായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പരുക്കേറ്റവരെ മോട്ടർ സൈക്കിളുകളിൽ ഉൾപ്പെടെയാണ് ആശുപത്രിയിലെത്തിച്ചത്. പൂജ പന്തലിലേക്കുള്ള ഇടുങ്ങിയ പ്രവേശന കവാടങ്ങളാമ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നും നാട്ടുകാർ പറയുന്നു. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപയും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകുമെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി.

English Summary:

At least 17 people are feared dead in a stampede at the Chorebagan Sarbojanin Durga Puja pandal in Kolkata on Saturday. The Prime Minister’s office announced ex-gratia of Rs 2 lakh to the families of those killed and Rs 50,000 for those injured.

Follow Us