AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Mahashivaratri Special train: ബം​ഗളുരുവിൽ നിന്നുള്ള ശിവരാത്രി സ്പെഷ്യൽ ട്രെയിന് മൂകാംബികയിലുൾപ്പെടെ സ്റ്റോപ്പ്, സമയക്രമം

Mahashivratri special train Timings: ശിവരാത്രി സമയത്ത് കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും മംഗലാപുരം ഭാഗത്തേക്ക് പോകേണ്ടവർക്കും (സുറത്കൽ വഴി) ഈ ട്രെയിൻ മികച്ചൊരു ഓപ്ഷനായിരിക്കും. ആകെ 20 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക

Mahashivaratri Special train:  ബം​ഗളുരുവിൽ നിന്നുള്ള ശിവരാത്രി സ്പെഷ്യൽ ട്രെയിന് മൂകാംബികയിലുൾപ്പെടെ സ്റ്റോപ്പ്, സമയക്രമം
Special TrainImage Credit source: Getty Images
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 12 Feb 2026 | 08:08 PM

ബെംഗളൂരു: മഹാശിവരാത്രിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഹരിക്കുന്നതിനായി യശ്വന്ത്പൂർ – കാർവാർ (മഡ്ഗാവ്) റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് കൊങ്കൺ റെയിൽവേ. ഫെബ്രുവരി രണ്ടാം വാരത്തിൽ ബെംഗളൂരുവിൽ നിന്നും തീരദേശ കർണാടകയിലേക്കും ഗോവയിലേക്കും യാത്ര ചെയ്യുന്നവർക്ക് ഈ സർവീസ് ഏറെ പ്രയോജനപ്പെടും. ട്രെയിൻ നമ്പർ 06507 (യശ്വന്ത്പൂർ – മഡ്ഗാവ് സ്പെഷ്യൽ): ഫെബ്രുവരി 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30-ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06:45-ന് മഡ്ഗാവ് ജംഗ്ഷനിൽ എത്തും.

മഡ്ഗാവ് – യശ്വന്ത്പൂർ സ്പെഷ്യൽ ട്രെയിൻ ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ 11:00-ന് മഡ്ഗാവ് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 04:45-ന് യശ്വന്ത്പൂരിൽ തിരിച്ചെത്തും.

പ്രധാന സ്റ്റോപ്പുകൾ

 

ചിക്കബാനവർ, ഹസ്സൻ, സക്ലേശ്പൂർ, സുബ്രഹ്മണ്യ റോഡ്, കബകപുത്തൂർ, ബന്ത്വാള, സുറാത്കൽ, ഉഡുപ്പി, ബാർക്കൂർ, കുന്ദാപൂർ, മൂകാംബിക റോഡ് ബൈന്ദൂർ, ഭട്കൽ, മുർഡേശ്വർ, ഹൊന്നാവർ, കുമ്ത, ഗോകർണ റോഡ്, അങ്കോള, കാർവാർ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.

ശിവരാത്രി സമയത്ത് കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും മംഗലാപുരം ഭാഗത്തേക്ക് പോകേണ്ടവർക്കും (സുറത്കൽ വഴി) ഈ ട്രെയിൻ മികച്ചൊരു ഓപ്ഷനായിരിക്കും. ആകെ 20 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക

 

കോച്ചുകളുടെ വിവരങ്ങൾ

 

  • 1 ഫസ്റ്റ് ക്ലാസ് + എസി 2-ടയർ
  • 2 എസി 2-ടയർ
  • 2 എസി 3-ടയർ
  • 9 സ്ലീപ്പർ ക്ലാസ്
  • 4 ജനറൽ കോച്ചുകൾ
  • 2 ലഗേജ് വാനുകൾ

Follow Us