Marco Rubio India Visit: മോദിയും ട്രംപും തമ്മില്‍ ആഴത്തിലുള്ള ബന്ധം; മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Marco Rubio Highlights Close Modi Trump Relationship During India Visit: മാര്‍കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. ചര്‍ച്ചയില്‍ പ്രാദേശിക-ആഗോള സുരക്ഷ വിഷയമായെന്ന് മോദി പറയുന്നു. ആഗോള സുരക്ഷയ്ക്കായി ഇന്ത്യയും യുഎസും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഡല്‍ഹിയില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ ഒരു മണിക്കൂറിലധികം നീണ്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ മോദിയെ റൂബിയോ അമേരിക്കയിലേക്ക് ക്ഷണിച്ചു. മോദിയും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ളത് വ്യക്തിപരമായ ബന്ധമാണെന്നും റൂബിയോ പറഞ്ഞു.
യുഎസ് അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി കൂടുതല്‍ കര്‍ശനമായ പരിശോധന, പ്രോസസിങ്, സ്‌ക്രീനിങ് എന്നിവയ്ക്കായി ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയില്‍ പുതിയ കോണ്‍സുലാര്‍ വിഭാഗം അടിസ്ഥാന സൗകര്യവികസനങ്ങള്‍ ഒരുക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഓരോ വിസയും ദേശീയ സുരക്ഷാ തീരുമാനമാണെന്നും യുഎസ് താത്പര്യങ്ങളും പ്രസിഡന്റ് ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നയവും പിന്തുണയ്ക്കാന്‍ പുതിയ ക്രമീകരണങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം.
മാര്‍കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. ചര്‍ച്ചയില്‍ പ്രാദേശിക-ആഗോള സുരക്ഷ വിഷയമായെന്ന് മോദി പറയുന്നു. ആഗോള സുരക്ഷയ്ക്കായി ഇന്ത്യയും യുഎസും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് മാര്‍ക്കോ റൂബിയോ കൊല്‍ക്കത്തയിലെത്തിയത്. കഴിഞ്ഞ വര്‍ഷം അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇന്ന് വിദശകാര്യമന്ത്രി എസ് ജയശങ്കറുമായും റൂബിയോ ചര്‍ച്ച നടത്തും. ചൊവ്വാഴ്ച ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ റൂബിയോ പങ്കെടുക്കുന്നതാണ്.
മോദിയുടെ പോസ്റ്റ്
Happy to receive the US Secretary of State, Mr. Marco Rubio.
We discussed sustained progress in the India-US Comprehensive Global Strategic Partnership and issues related to regional and global peace and security.
India and the United States will continue to work closely for… pic.twitter.com/CuD0DdDXB7
— Narendra Modi (@narendramodi) May 23, 2026
ഇന്ത്യയുമായി ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. അവര്‍ ഒരു മികച്ച സഖ്യകക്ഷിയും പങ്കാളിയുമാണ്, ഞങ്ങള്‍ അവരുമായി ധാരാളം നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു, അതിനാല്‍ തന്നെ ഈ യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നുമാണ് ഇന്ത്യയിലേക്ക് പുറംപ്പെടും മുമ്പ് മാര്‍ക്കോ റൂബിയോ പറഞ്ഞത്.
യുഎസ്-ഇറാന്‍ യുദ്ധത്തെ കുറിച്ചും ഊര്‍ജ്ജ വിതരത്തില്‍ ഉള്‍പ്പെടെ നേരിടുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ഇന്ത്യയും യുഎസും ചര്‍ച്ച നടത്തിയേക്കാം. ഇന്ത്യയ്ക്ക് മേല്‍ തീരുവ ചുമത്തിയ യുഎസ് നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കിയിരുന്നു, ഇക്കാര്യവും ചര്‍ച്ച ചെയ്യും.
മാര്‍ക്കോ റൂബിയോ ജയ്പൂരിലേക്ക്
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യ സന്ദര്‍ശനവേളയില്‍ ജയ്പൂരിലെത്തും. മെയ് 25നാണ് അദ്ദേഹം ജയ്പൂരിലേക്ക് പോകുന്നത്. അദ്ദേഹത്തെ സ്വീകരിക്കാനായി വിപുലമായ ഒരുക്കങ്ങളിലാണ് നഗരം. റൂബിയോയുടെ ആദ്യ ജയ്പൂര്‍ സന്ദര്‍ശനം കൂടിയാണിത്. മെയ് 25ന് ഉച്ചയ്ക്ക് 2 മണിക്ക് ജയ്പൂരില്‍ എത്തുന്ന റൂബിയോ മെയ് 26ന് രാവിലെ 6.30ന് അവിടെ നിന്നും തിരിക്കും. ജയ്പൂരിനും പുറമെ ആഗ്രയിലും അദ്ദേഹം സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.
മോദിക്ക് വൈറ്റ് ഹൗസിലേക്ക് ക്ഷണം
ഇന്ത്യ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. പ്രതിരോധം, തന്ത്രപരമായ സാങ്കേതികവിദ്യകള്‍, വ്യാപാരം, ഊര്‍ജ്ജ സുരക്ഷ എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ണായക മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം.
English Summary
During his India visit, Marco Rubio highlighted the strong personal relationship between Prime Minister Narendra Modi and former US President Donald Trump. Rubio said the close bond between the two leaders has played an important role in strengthening India US relations and diplomatic cooperation.