AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിക്കും

PM Narendra Modi to Meet Chief Ministers Tomorrow: പശ്ചിമേഷ്യയില്‍ മാറിവരുന്ന സ്ഥിതിഗതികള്‍ യോഗം വിലയിരുത്തുംം. ഇന്ത്യയ്ക്ക് മേല്‍ യുദ്ധം തീര്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകുന്നതാണ്. മാര്‍ച്ച് 27ന് വൈകിട്ട് 6.30നാണ് യോഗം വിളിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ യോഗത്തിന്റെ ഭാഗമാകും.

Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിക്കും
നരേന്ദ്ര മോദിImage Credit source: PTI
Shiji M K
Shiji M K | Updated On: 26 Mar 2026 | 04:30 PM

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായി സംസാരിക്കാന്‍ തീരുമാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ തയാറെടുപ്പുകള്‍ അവലോകനം ചെയ്യുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും കൂടിക്കാഴ്ച. മാര്‍ച്ച് 27ന് വൈകിട്ട് 6.30നാണ് യോഗം വിളിച്ചിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് ഊര്‍ജ വിതരണം അവതാളത്തിലായിരിക്കുകയാണ്. അതിനാല്‍ ടീം ഇന്ത്യ എന്ന ആശയത്തിലൂന്നി യുദ്ധത്തെ നേരിടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്നാണ് വിവരം. വിതരണ ശൃംഖലകള്‍, ഊര്‍ജ സുരക്ഷ, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ തുടങ്ങി എല്ലാവിധത്തിലുള്ള തയാറെടുപ്പുകളും യോഗം ചര്‍ച്ച ചെയ്യും.

പശ്ചിമേഷ്യയില്‍ മാറിവരുന്ന സ്ഥിതിഗതികള്‍ യോഗം വിലയിരുത്തും. ഇന്ത്യയ്ക്ക് മേല്‍ യുദ്ധം തീര്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകുന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ യോഗത്തിന്റെ ഭാഗമാകും.

അതേസമയം, മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ല. അവര്‍ക്ക് പകരമായി കാബിനറ്റ് സെക്രട്ടേറിയേറ്റ് വഴി ചീഫ് സെക്രട്ടറിമാരുമായി പ്രത്യേക ആശയവിനിമയം നടത്തുന്നതാണ്.

Also Read: Petrol Diesel Prices: എണ്ണയടിക്കല്‍ എളുപ്പമല്ല; പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് നയാര

പശ്ചിമേഷ്യന്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലും രാജ്യത്ത് 60 ദിവസത്തേക്കുള്ള ഇന്ധന ലഭ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഊര്‍ജ പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അവഗണിക്കാനും സര്‍ക്കാര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഊര്‍ജ വിതരണം സുസ്ഥിരമായി കൈകാര്യം ചെയ്യപ്പെടുമെന്നും നിലവിലെ ആവശ്യം നിറവേറ്റാനാവശ്യമായ ഊര്‍ജം കരുതല്‍ ശേഖരമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

Follow Us